Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനെ ഇങ്ങനെ കണ്ടിട്ടില്ല!! അടിമുടി വിറച്ചു, ഫ്‌ളോപ്പാവാന്‍ കാരണം പറഞ്ഞ് ശ്രീകാന്ത്

ഗുവാഹത്തി: ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അരങ്ങേറ്റ മല്‍സരത്തില്‍ വന്‍ ഫ്‌ളോപ്പായി മാറിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു വിമര്‍ശനം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്താണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സിനെ വിമര്‍ശിച്ചത്. തന്റെ മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയര്‍സിനെതിരേ വെറും ഏഴു ബോളുകളുടെ ആയുസ് മാത്രമേ സഞ്ജുവിനുണ്ടായുള്ളൂ,

ആറു റണ്‍സ് മാത്രമെടുത്ത മുന്‍ റോയല്‍സ് ക്യാപ്റ്റനെ സൗത്താഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറുടെ ബൗളിങില്‍ ഓഫ്സ്റ്റംപ് തെറിച്ചാണ് സഞ്ജു ക്രീസ് വിട്ടത്. തൊട്ടുമുമ്പ് കളിച്ച ഐസിസി ടി20 ലോകകപ്പില്‍ ഹീറോയ ശേഷം ഈ തരത്തിലൊരു ഫ്‌ളോപ്പ് ഷോ അദ്ദേഹം നടത്തിയതില്‍ ശ്രീകാന്ത് ഞെട്ടലും ആശ്ചര്യവും പ്രകടിപ്പിച്ചിരിക്കുകയാണ്.

SANJU SAMSON

സഞ്ജുവിനെന്ത് പറ്റി?

ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലായ ചീക്കിചീക്കയില്‍ വിശകലനം നടത്തവെയാണ് സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെ കെ ശ്രീകാന്ത് വിമര്‍ശിച്ചത്. സമാപിച്ച ഐസിസി ടി20 ലോകകപ്പില്‍ കണ്ടയാളെയല്ല സിഎസ്‌കെയ്‌ക്കൊപ്പമുള്ള അരങ്ങേറ്റത്തില്‍ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ ബാറ്റിങിനായി ഇറങ്ങിയപ്പോള്‍ പ്രതീക്ഷിച്ചത് ബൗണ്‍സറുകള്‍ മാത്രമായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ ചെയ്യവെ സ്‌ക്വയര്‍ ലെഗിലും ഫൈന്‍ ലെഗിലുമെല്ലാം ഫീല്‍ഡറെയും നിര്‍ത്തിയിരുന്നു. ഷോര്‍ട്ട് ബോള്‍ തുടരെ വരുമെന്നു അദ്ദേഹം കരുതിയെങ്കിലും ആര്‍ച്ചറുടെ പ്ലാന്‍ മറ്റൊന്നായിരുന്നു. ആദ്യ ഓവറില്‍ ഒരു ബൗണ്‍സര്‍ പോലും അദ്ദേഹം എറിഞ്ഞില്ല.

സഞ്ജുവിന്റെ ബാറ്റിങെടുത്താല്‍ കൈയും കാലുമെല്ലാം ആകെ ബ്ലോക്കായതു പോലെയാണ് കാണപ്പെട്ടത്. രണ്ടാം ഓവറില്‍ നാന്ദ്രെ ബര്‍ഗറിനെതിരേയും ഇതായിരുന്നു അവസ്ഥ. ഷോട്ടിനു ശ്രമിക്കവെ സഞ്ജു ഒട്ടും മൂവ് ചെയ്യുന്നില്ലായിരുന്നു. ഫലമാവട്ടെ വിക്കറ്റും തെറിക്കുകയായിരുന്നു. ഗംഭീരമായ ബൗളിങ് തന്നെയായിരുന്നു ഇത്.

മുന്‍ കൂടിയായ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആദ്യമായി കളിക്കാനിറങ്ങിയതു കൊണ്ടാണോയെന്നറിയില്ല, മനസ്സില്‍ ഒരുപാട് ചിന്തകളുമായാണ് സഞ്ജു ഇറങ്ങിയതെന്നു തോന്നുന്നു. എന്തു തന്നെയായാലും വളരെയധികം പരിഭ്രമിച്ചാണ് ബാറ്റിങിലുടനീളം അദ്ദേഹം കാണപ്പെട്ടത്.

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ നമ്മള്‍ കണ്ട ആ സഞ്ജുവായിരുന്നില്ല ഈ മല്‍സരത്തിലേത്. കൈയും കാലുമൊന്നും പ്രതീക്ഷിച്ചതു പോലെ വരുന്നില്ലായിരുന്നു. ഇതു പോലെ ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും ശ്രീകാന്ത് ആഞ്ഞടിക്കുന്നു.

യഥാര്‍ഥത്തില്‍ മുന്‍കൂട്ടി ഒരു കാര്യം മനസ്സില്‍ സെറ്റ് ചെയ്താണ് സഞ്ജു കളിക്കാനിറങ്ങിയത്. തന്നെ പുറത്താക്കാന്‍ ബൗണ്‍സറുകള്‍ മാത്രമേ ജോഫ്ര ആര്‍ച്ചറടക്കമുള്ളവര്‍ പരീക്ഷിക്കൂയെന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹമെന്നും ശ്രീകാന്ത് പറയുന്നു.

RUTURAJ GAIKWAD

റുതുരാജിന് വിമര്‍ശനം

രാജസഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പുറത്തായ രീതിയെ ഒരിക്കലും അംഗീകരിക്കാന്‍ഡ സാധിക്കില്ലെന്നു കെ ശ്രീകാന്ത് ആഞ്ഞടിക്കുന്നു. സഞ്ജു സാംസണ്‍പ പുറത്തായതിനു പിന്നാലെയാണ് ജോഫ്ര ആര്‍ച്ചറിനെതിരേ ഒരു വമ്പന്‍ ഷോട്ടിനായി ശ്രമിച്ച് അദ്ദേഹം ക്ലീന്‍ ബൗള്‍ഡായത്.

'റുതുരാജ് ഗെയ്ക്വാദ് പുറത്തായ രീതിയില്‍ ഒരു ഒഴി കഴിവും പറയാന്‍ കഴിയില്ല. അദ്ദേഹം സിഎസ്‌കെ ടീമിന്റെ ക്യാപ്റ്റനാണ്. ഡെവാള്‍ഡ് ബ്രെവിസും എംഎസ് ധോണിയുമൊന്നും ഈ മല്‍സരത്തില്‍ കളിക്കുകയും ചെയ്തിട്ടില്ല. ടീമിലെ സീനിയര്‍ താരവും താനാണെന്നു റുതുരാജിനറിയാം.

അതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വവും കാണിക്കേണ്ടിയിരുന്നു. ആ ബോളില്‍ ബോളില്‍ മനോഹരമായ ഒരു കവര്‍ഡ്രൈവ് അടിക്കാമായിരുന്നു. ഔട്ടാവും മുമ്പ് സമാനമായ മറ്റൊരു ഷോട്ടിനു റുതുരാജ് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഇത്ര മോശം ഷോട്ട് മറ്റൊരാളു കളിക്കില്ല, അത്രയും അബദ്ധമായിരുന്നു ക്ലീന്‍ ബൗള്‍ഡില്‍ കലാശിച്ച ആ ഷോട്ടെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

Story first published: Tuesday, March 31, 2026, 14:13 [IST]
Other articles published on Mar 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+