Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു തകര്‍പ്പന്‍ ഫോമില്‍!! പക്ഷെ ഒരു കാര്യം നടക്കില്ല, ഫ്‌ളോപ്പ് ഷോയ്ക്ക് പിന്നാലെ ഫ്‌ളെമിങ്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു പിന്തുണയുമായി മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. പഞ്ചാബ് കിങ്‌സുമായി ചെപ്പോക്കില്‍ നടന്ന ടീമിന്റെ രണ്ടാമത്തെ കളിയിലും നിരാശപ്പെടുത്തിയതിനു പിന്നാലെയാണ് അദ്ദേഹം സഞ്ജുവിനെ പിന്തുണച്ച് സംസാരിച്ചത്.

ഏഴു ബോൡല്‍ നിന്നും ഒരു ഫോറുള്‍പ്പെടെ വെറും ഏഴു റണ്‍സ് മാത്രമേ സഞ്ജുവിനു നേടാനായുള്ളൂ. നേരത്തേ രാജസ്ഥാന്‍ റോയല്‍സുമായുള്ള ആദ്യ കളിയില്‍ ആറു റണ്‍സിനും അദ്ദേഹം ക്രീസ് വിട്ടിരുന്നു.

വലിയ പ്രതീക്ഷകളുമായി എത്തിയ ശേഷം സഞ്ജു ഈ തരത്തില്‍ തുടര്‍ച്ചയായി നിറം മങ്ങുന്നത് ടീം മാനേജ്‌മെന്റിനെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.

STEPHEN FLEMING

സഞ്ജു മികച്ച താരം

പ്ഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചു വിക്കറ്റിന്റെ കനത്ത പരാജയമേറ്റു വാങ്ങിയിരുന്നു. കളിക്കു ശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവെയാണ് സഞ്ജു സാംസണിനെ പിന്തുണച്ച് മുഖ്യ കോച്ചായ സ്റ്റീഫന്‍ ഫ്‌ളെമിങ് സംസാരിച്ചത്.

'സഞ്ജു സാംസണിനു എല്ലാ മല്‍സരത്തിലും സ്‌കോര്‍ ചെയ്യാന്‍ പോവുന്നില്ല. ഇതു ടി20 ക്രിക്കറ്റാണ്. ഇന്നു അദ്ദേഹം വിക്കറ്റ് കൈവിട്ടു. പക്ഷെ സഞ്ജു മികച്ച ഫോമില്‍ തന്നെയാണ്. അദ്ദേഹം വളരെ നന്നായി പരിശീലിക്കുകയും ചെയ്യുന്നുണ്ട്.

മികച്ച ഇന്നിങ്‌സുമായി മുന്നോട്ടു പോവുകയാണെങ്കില്‍ സഞ്ജു പലപ്പോഴും മാച്ച് വിന്നറാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ രണ്ടു ഇന്നിങ്‌സുകള്‍ ആശങ്കയുണ്ടാക്കുന്ന കാര്യവുമല്ല'- ഫ്‌ളെമിങ് വിശദമാക്കി.

തൊട്ടുമുമ്പ് കളിച്ച ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയതിനു ശെഷം സഞ്ജുവിന്റെ ഫോമില്‍ വലിയ ഇടിവ് തന്നെയാണ് ഐപിഎല്ലില്‍ സംഭവിച്ചിരിക്കുന്നത്. ഇത്ര ദയനീയമായ ഫോമിലേക്കു അദ്ദേഹം വീഴുമെന്നു ആരും തന്നെ പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല.

SANJU SAMSON

റോയല്‍സ് വിട്ട് സിഎസ്‌കെയിലേക്കു മാറിയ ശേഷം ടീമിന്‍െ നെടുംതൂണും ഇതിഹാസതാരം എംഎസ് ധോണിയുടെ പിന്‍ഗാമിയുമായി സഞ്ജു മാറുമെന്നായിരുന്നു പ്രതീക്ഷിക്കപ്പട്ടിരുന്നത്. പക്ഷെ ആദ്യത്തെ രണ്ടു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ടീമിനു ബാധ്യതയായി അദ്ദേഹം മാറിയിരിക്കുകയാണ്.

രണ്ടിന്നിങ്‌സുകള്‍ക്കു ശേഷം 6.5 എന്ന ദയനീയ ശരാശരിയില്‍ വെറും 13 ണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. രണ്ടു മല്‍സരങ്ങളിലും രണ്ടാമത്തെ ഓവറില്‍ തന്നെ പുറത്താവുകയും ചെയ്തു. ഇനിയുളള്ള മല്‍സരങ്ങളില്‍ ശക്തമായൊരു തിരിച്ചുവരവ് തന്നെ അദ്ദേഹത്തിനു ആവശ്യമായിരിക്കുകയാണ്.

ദുരന്തമായി ബൗളിങ്

രാജസ്ഥാന്‍ റോയല്‍സുമായുള്ള ആദ്യ കളിയില്‍ ബാറ്റിങ് നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചതിച്ചതെങ്കില്‍ പഞ്ചാബ് കിങ്‌സിനെതിരേ മോശം ബൗളിങാണ് ടീമിനെ പരാജയത്തിലേക്കു തള്ളിയിട്ടത്. ചെപ്പോക്കില്‍ ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനുമായില്ല.

ആദ്യം ബാറ്റ് ചെയ്ത ശേഷം അഞ്ചു വിക്കറ്റിനു 209 റണ്‍സാണ് സിഎസ്‌കെ അടിച്ചെടുത്തത്. ഇതിനു അവരെ സഹായിച്ചതാവട്ടെ യുവതാരം ആയുഷ് മാത്രെയുടെ (73) വെടിക്കെട്ട് ഇന്നിങ്‌സാണ്. വെറും 43 ബോളുകളിലാണിത്. ആറു ഫോറും അഞ്ചു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. ശിവം ദുബെ (27 ബോളില്‍ 45*), സര്‍ഫറാസ് ഖാന്‍ (12 ബോളില്‍ 32*) എന്നിവരുടെ മികച്ച ഫിനിഷിങും ടീമിനു കരുത്തായി.

പക്ഷെ അതിശക്തമായ ബാറ്റിങ് നിരയുള്ള പഞ്ചാബ് 18.4 ഓവറില്‍ അഞ്ചു വിക്കറ്റിനു ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് (29 ബോളില്‍ 50) പഞ്ചാബിന്റെ ജയത്തിനു അടിത്തറയിട്ടത്. പ്രഭ്‌സിമ്രന്‍ സിങ് (43), പ്രിയാന്‍ഷ് ആര്യ (39) എന്നിവരും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചു.

Story first published: Saturday, April 4, 2026, 9:12 [IST]
Other articles published on Apr 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+