Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റണ്ണില്ലെങ്കില്‍ പോട്ടെ, ആ വീക്ക്‌നെസ് സഞ്ജുവിന് പണിയാവും!! യുവി കൊടുത്ത ഉപദേശമിങ്ങനെ

രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറിയ ശേഷം ഈ ഐപിഎല്ലില്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ലഭിച്ചിരിക്കുന്നത്. രണ്ടിന്നിങ്‌സുകളിലായി നേടാനായത് വെറും 13 റണ്‍സ് മാത്രം. 6, 7 എന്നിങ്ങനെയാണ് മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹത്തിന്റെ സ്്‌കോറുകള്‍.

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റയ ശേഷമാണ് സഞ്ജു ഇപ്പോള്‍ ബാറ്റിങില്‍ പതറുന്നത്. ടൂര്‍ണമെന്റിനു മുമ്പ് അദ്ദേഹം ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു കീഴില്‍ ബാറ്റിങ് പരിശീലിച്ചത് വലിയ വാര്‍ത്തയായിരുന്നു. യുവിയുടെ ചില ടിപ്‌സുകള്‍ മലയാളി താരത്തെ സഹായിക്കുകയും ചെയ്തിരുന്നു.

SANJU YUVRAJ

ഇപ്പോഴിതാ അന്നു സഞ്ജുവിനു നല്‍കിയ ഉപദേശം എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ്. സ്‌പോര്‍ട്‌സ് തക്കിനു (Sports Tak) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേക്കുറിച്ച് മനസ് തുറന്നത്.

സഞ്ജുവുമായി സംസാരിച്ചതെന്ത്?

2024ലെ ഐസിസി ടി20 ലോകകപ്പിനു ശേഷമാണ് സഞ്ജു സാംസണിനോടു ആദ്യമായി സംസാരിച്ചതെന്നു യുവരാജ് സിങ് വെളിപ്പെടുത്തി. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ അന്നു ടീം ജേതാക്കളായപ്പോള്‍ സംഘത്തില്‍ സഞ്ജുവുമുണ്ടായിരുന്നു. പക്ഷെ ഒരു മല്‍സരം കളിക്കാനുള്ള അവസരം ലഭിച്ചില്ല. പകരം റിഷഭ് പന്തായിരുന്നു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായത്.

സഞ്ജു സാംസണിന്റെ ഐപിഎല്ലിലെ ബാറ്റിങ് പ്രകടനം കഴിഞ്ഞ രണ്ട്- മൂന്ന് വര്‍ഷങ്ങളായി ഞാന്‍ കാണുന്നുണ്ടായിരുന്നു. 2024ലെ ലോകകപ്പിനു ശേഷമായിരുന്നു അദ്ദേഹവുമായി ഞാന്‍ സംസാരിച്ചത്. സഞ്ജു, സമയമുണ്ടെങ്കില്‍ നമുക്കൊന്നു നേരില്‍ സംസാരിക്കാമെന്നായിരുന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞത്.

അതിനു തയ്യാറായി സഞ്ജു എന്നെ സമീപിക്കുകയും ചെയ്തു. നിങ്ങള്‍ ഫുട്ട്‌വര്‍ക്ക് മെച്ചപ്പെടുത്തിയേ തീരൂവെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഫുട്ട്‌വര്‍ക്കില്‍ വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ നിങ്ങള്‍ക്കു സ്ഥിരമായി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. റണ്‍സ് നേടുന്നതും, നേടാതിരിക്കുന്നതും വ്യത്യസ്തമായ കാര്യമാണ്. പക്ഷെ ഫുട്ട്‌വര്‍ക്ക് തീര്‍ച്ചയായും മെച്ചപ്പെടുത്തിയേ തീരൂ.

എങ്ങനെ അതു ചെയ്യാമൈന്നു ചില ഐഡിയകളും ഞാന്‍ നല്‍കിയിരുന്നു. അതിനു ശേഷം സഞ്ജു കളിച്ചെങ്കിലും അത്ര നല്ല പ്രകടനം നടത്തിയില്ല. അതിനു ശേഷം വീണ്ടും അവസരങ്ങള്‍ ലഭിച്ചപ്പോള്‍ മികച്ച പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുകയും ചെയ്തു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ (സൂപ്പര്‍ എട്ടിലെ അവസാന മല്‍സരം), സെമി ഫൈനല്‍, ഫൈനല്‍ എന്നിവയിലായി കൂടുതല്‍ കൂടുതല്‍ കളിക്കവെ സഞ്ജുവിന്റെ ഫുട്ട്‌വര്‍ക്ക് മെച്ചപ്പെടുകയും ചെയ്തു. അതോടെ അദ്ദേഹത്തുനു കൂടുതല്‍ ആത്മവിശ്വാസവും ലഭിച്ചു.

SANJU SAMSON

എത്രത്തോളം സമയം ക്രീസില്‍ ചെലവഴിച്ചോ, അത്രത്തോളം സഞ്ജുവിന്റെ ഫുട്ട് വര്‍ക്കും മെച്ചപ്പെടുകയാണ് ചെയ്തത്. അതിനുവേണ്ടി പരിശീലനത്തിനിടെ അദ്ദേഹം എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമെന്നു എനിക്കു തോന്നുകയും ചെയ്തിരുന്നു.

ക്രിക്കറ്റ് വല്ലാത്തൊരു ഗെയിമാണ്. മുകളിലേക്കുയരാന്‍ ഒരൊറ്റ ഇന്നിങ്‌സ് മാത്രം മതി, അതുപൊലെ തന്നെ ഒരൊറ്റ ഇന്നിങ്‌സ് നിങ്ങളെ താഴെയിടുകയും ചെയ്യും. ഗെയിമില്‍ നിങ്ങളൊരു ബാലന്‍സ് കൊണ്ടു വന്നേ തീരുകയുള്ളൂ. ഞാന്‍ പഠിച്ച പാഠം കൂടിയാണിത്.

സഞ്ജുവിന്റെ കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്. ഒരുപാട് വര്‍ഷങ്ങളായി അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നു. വളരെ നല്ലൊരു ലോകകപ്പാണ് സഞ്ജുവിനു കടന്നുപോയത്. അവന്‍ വളരെ നല്ലൊരു പയ്യനാണ്. ഒരുമിച്ച് സമയം പങ്കിട്ടത് ഒരുപാട് ആസ്വദിക്കുകയും ചെയ്തുവെന്നും യുവരാജ് വ്യക്തമാക്കി,

Story first published: Saturday, April 4, 2026, 18:00 [IST]
Other articles published on Apr 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+