Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനു പകരം വെങ്കടേഷ്!! മറ്റു 2 കൈമാറ്റം കൂടി? വമ്പന്‍ നീക്കത്തിന് റോയല്‍സും കെകെആറും

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സഞ്ജു സാംസണിന്റെ കൂടുമാറ്റം അനിശ്ചിതത്വത്തിലായതോടെ ശരിക്കു കോളടിച്ചത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ്. കാരണം അവരുടെ റൂട്ട് ഇപ്പോള്‍ കൂടുതല്‍ ക്ലിയറായിരിക്കുകയാണ്. സഞ്ജുവിനായി ഏറ്റവുമധികം താല്‍പ്പര്യം കാണിച്ച ടീം സിഎസ്‌കെയാണ്.

അതു കൊണ്ടു തന്നെ അവര്‍ തല്‍ക്കാലത്തേക്കു ഈ നീക്കത്തില്‍ നിന്നും അല്‍പ്പം പിന്നിലേക്കു പോയതോടെ ഇനി കെകെആറിനു കൂടുതല്‍ ആത്മവിശ്വാസത്തോടെ കരുക്കള്‍ നീക്കാം. കെകെആര്‍ ടീമിനു അടുത്ത സീസണിലേക്കു ഒരു ഇന്ത്യന്‍ ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ടോപ് ഓര്‍ഡര്‍ ബാറ്ററെയുമെല്ലാം ആവശ്യമാണ്. ഈ റോളുകളെല്ലാം ഒരുമിച്ച്് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതിനാല്‍ സഞ്ജുവിനെ എങ്ങനെയെങ്കിലും ടീമിലെത്തിക്കാന്‍ കെകെആര്‍ ശ്രമിച്ചേക്കുകയും ചെയ്യും.

ഡിസംബറില്‍ നടക്കാനിരിക്കുന്ന അടുത്ത മിനി താരലേലത്തിനു മുമ്പ് റോയല്‍സും കെകെആറും തമ്മില്‍ മൂന്നു ട്രേഡ് ഡീലുകള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇവ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

സഞ്ജു- വെങ്കടേഷ്

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ കൊടുത്ത് സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും റാഞ്ചുകയെന്നതായിരിക്കും ഇരുടീമുകളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട കൈമാറ്റം. ഇതു രണ്ടു ടീമുകള്‍ക്കും ഗുണം ചെയ്യുന്ന ഒരു നീക്കമായിരിക്കും. സഞ്ജുവിലൂടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു പുതിയ ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ഓപ്പണറെയും കൂടി ലഭിക്കും.

റോയല്‍സിനാവട്ടെ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലേക്കു മികച്ചൊരു അഗ്രസീവ് ബാറ്ററെയാണ് വെങ്കടേഷിലൂടെ കിട്ടുന്നത്. ബാറ്റിങിനൊപ്പം മധ്യ ഓവറുകളില്‍ രണ്ടോ, മൂന്നോ ഓവറുകള്‍ ബൗള്‍ ചെയ്യാനും സാധിക്കുന്നയാളാണ് അദ്ദേഹം.

കഴിഞ്ഞ ഐപിഎല്ലില്‍ വന്‍ ഫ്‌ളോപ്പായെങ്കിലും വെങ്കടേഷിനു മൂന്നാം നമ്പറില്‍ മികച്ച റെക്കോര്‍ഡാണ് ഐപിഎല്ലിലുള്ളത്. ഈ പൊസിഷനില്‍ 168.77 സ്‌ട്രൈക്ക് റേറ്റില്‍ 43.23 ശരാശരിയോടെ 562 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു മൂന്നാം നമ്പര്‍ നല്‍കുന്നതിനായി വെങ്കടേഷിനെ താഴേക്കു മാറ്റിയിരുന്നു. താരത്തിന്റെ മോശം പ്രകടനത്തിനു ഇതും ഒരു കാരണമാണ്.

ഹെറ്റ്‌മെയര്‍- രമണ്‍ദീപ്

വെസ്റ്റ് ഇന്‍ഡീസ് ഇടംകൈയന്‍ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കു പകരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നും ഇന്ത്യന്‍ താരം രമണ്‍ദീപിനെ കൊണ്ടു വരികയെതാണ് സംഭവിച്ചേക്കാവുന്ന രണ്ടാമത്തെ കൈമാറ്റം. രണ്ടു താരങ്ങളും കഴിഞ്ഞ സീസണില്‍ പരാജയമായിരുന്നു. അതിനാല്‍ ഇരുവരെയും എങ്ങനൈങ്കിലും ഒഴിവാക്കാന്‍ ഇരുടീമുകളും ശ്രമിച്ചേക്കുകയും ചെയ്യും.

രാജസ്ഥാന്‍ റോയല്‍സിനായി 21.73 ശരാശരിയില്‍ വെറും 239 റണ്‍സ് മാത്രമേ ഹെറ്റ്‌മെയര്‍ നേടിയിട്ടുള്ളൂ. രമണ്‍ദീപാവട്ടെ 9.47 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 47 റണ്‍സ് മാത്രം. ഇരുവരെയും പരസ്പരം കൈമാറുന്നത് റോയല്‍സിനും കെകെആറിനും ഗുണം ചെയ്‌തേക്കും. മധ്യനിരയില്‍ ഇന്നിങ്‌സിനു സ്ഥിരത നല്‍കാന്‍ സാധിക്കുന്ന ഒരു ബാറ്ററെ കെകെആറിന് ആവശ്യമാണ്. ഈ റോള്‍ ഹെറ്റിയില്‍ ഭദ്രമാണ്.

VENKATESH IYER

വിന്‍ഡീസ് കളിക്കാരോടു എപ്പോഴും പ്രത്യേക താല്‍പ്പര്യം കാണിക്കാറുള്ള ഫ്രാഞ്ചൈസിയാണ് കെകെആര്‍. നിലവില്‍ സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ടീമിലുണ്ട്. ഇവര്‍ക്കൊപ്പം ഹെറ്റ്‌മെയര്‍ കൂടി ചേരുന്നതോടെ അതു കെകെആറിനെ വളരെ കരുത്തരാക്കും. അതേസമയം, റോയല്‍സിനാവട്ടെ വമ്പനടിക്കാരനായ ഒരു സീം ബൗളിങ് ഓള്‍റൗണ്ടറെയും വേണം. ഈ റോളില്‍ രമണ്‍ദീപും പെര്‍ഫെക്ടായിരിക്കും.

ഡികോക്ക്- ഫസല്‍ ഫറൂഖി

സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറായ ക്വിന്റണ്‍ ഡി കോക്കിനെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും അഫ്ഗാനിസ്താന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖിയെ വാങ്ങുകയെന്നതായിരിക്കും മൂന്നാമത്തെ കൈമാറ്റം. സഞ്ജു സാംസണിനു പകരം ഒരു മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് ഇതിലൂടെ റോയല്‍സിനു ലഭിക്കുക. മറുഭാഗത്തു ഒരു ഇടംകൈയന്‍ സ്വിങ് ബൗളറെ തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ കെകആറിനും കഴിയും.

കഴിഞ്ഞ സീസണില്‍ ഫ്‌ളോപ്പായി മാറിയവരാണ് ഇരുവരും. എന്നാല്‍ പുതിയ ടീമിലേക്കുള്ള മാറ്റം ഇവര്‍ക്കു ഭാഗ്യം കൊണ്ടുവന്നേക്കും. കെകെആറിനായി 21.71 ശരാശരിയില്‍ വെറും 152 റണ്‍സാണ് ഡികോക്കിനു കഴിഞ്ഞ സീസണില്‍ സ്‌കോര്‍ ചെയ്യാനായത്. ഫറൂഖിയാവട്ടെ റോയല്‍സ് ബൗളിങ് നിരയിലെ ഏറ്റവും വലിയ തല്ലുകൊള്ളിയുമായി മാറിയിരുന്നു.

Story first published: Friday, August 15, 2025, 6:58 [IST]
Other articles published on Aug 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+