Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 6, 7, 9; സഞ്ജൂ ഇനി മാപ്പില്ല!! ശ്രീകാന്ത് പറഞ്ഞത് കിറുകൃത്യം, 'കുഴപ്പം' പിടികിട്ടി

ബെംഗളൂരു: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ വീണ്ടും വന്‍ ഫ്‌ളോപ്പായിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ അദ്ദേഹത്തിനു നേടാനായാത് വെറും ഒമ്പതു റണ്‍സ് മാത്രം. അഞ്ചു ബോളുകളുടെ ആയുസ്സേ സഞ്ജുവിനുണ്ടായുള്ളൂ.

251 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരവെ തുടക്കത്തില്‍ രണ്ടു വിക്കറ്റ് കൈവിട്ട ശേഷം പതറിയ സിഎസ്‌കെയുടെ ഹീറോയാവാനുള്ള അവസരമായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. പക്ഷെ ടീം മാനേജ്‌മെന്റിനെയും ആരാധകരെയും സഞ്ജു ഒരുപോലെ നിരാശപ്പെടുത്തി.

SANJU SAMSON

ന്യൂസിലാന്‍ഡ് പേസര്‍ ജേക്കഡ് ഡഫിയെറിഞ്ഞ മൂന്നാം ഓവറിലായിരുന്നു അദ്ദേഹത്തിന്റെ പുറത്താവല്‍. സിഎസ്‌കെ ആ സമയത്തു രണ്ടു വിക്കറ്റിനു 18 റണ്‍സെന്ന നിലയിലായിരുന്നു.

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (7) ആദ്യ ഓവറിലും ആയുഷ് മാത്രെ (1) രണ്ടാം ഓവറിലും പുറത്തായിരുന്നു. അതുകൊണ്ടു തന്നെ സര്‍ഫറാസ് ഖാനെ കൂട്ടുപിടിച്ച് ടീമിനെ സഞ്ജു കളിയിലേക്കു തിരികെ കൊണ്ടു വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.

പക്ഷെ അദ്ദേഹം ഇതു തകര്‍ത്താണ് വെറും അഞ്ചു ബോള്‍ കളിച്ച് മടങ്ങിയത്. മൂന്നാം ഓവറിലെ നാലാമത്തെ ബോളില്‍ സഞ്ജു കിടിലനൊരു സിക്‌സര്‍ പറത്തിയിരുന്നു. ലെഗ്സ്റ്റംപ് ലൈനില്‍ ഒരു ഷോര്‍ട്ട് ബോളായിരുന്നു ഡഫിയെറിഞ്ഞത്. വളരെ നേരത്തേ തന്നെ പൊസിഷനിലേക്കു വന്ന സഞ്ജു ലോങ്‌ലെഗിലൂടെ സിക്‌സര്‍ പായിക്കുകയായിരുന്നു,

പക്ഷെ അടുത്ത ബോളില്‍ തന്നെ അദ്ദേഹം വിക്കറ്റും കളഞ്ഞു കുളിച്ചു. യാതൊരു ഫൂട്ട് മൂവ്‌മെന്റുമില്ലാതെ ഡ്രൈവിനു ശ്രമിച്ച് എഡ്ജായ സഞ്ജുവിനെ സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കല്‍ പിടികൂടുകയായിരുന്നു. ഇതോടെ വീണ്ടും നിരാശനായി തല താഴ്ത്തി അദ്ദേഹം ഗ്രൗണ്ട് വിടുകയും ചെയ്തു.

വന്‍ വിമര്‍ശനം

വലിയ പ്രതീക്ഷകളുമായി എത്തിയ ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വലിയ ദുരന്തമായി മാറിയ സഞ്ജു സാംസണിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വാളെടുത്തിരിക്കുകയാണ്.

'സഞ്ജു സാംസണ്‍ അദ്ദേഹത്തിന്റെ മുഴുവന്‍ കളിയും കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കാഴ്ചവച്ചുവെന്നു തോന്നുന്നു. ഇനി തന്റെ ബാറ്റില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടെന്നതു പോലെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും 18 കോടി മുടക്കി സഞ്ജുവിനെ വാങ്ങിയത് മണ്ടത്തരമായി പോയി'.

SANJU SAMSON

'സഞ്ജു സാംസണിനെ കുറിച്ച് കെ ശ്രീകാന്ത് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത് സത്യമാണെന്നു തെളിഞ്ഞിരിക്കുകയാണ്. സിഎസ്‌കെയിലെത്തിയതു മുതല്‍ ബാറ്റിങില്‍ വളരെ പരിഭ്രമിച്ചാണ് സഞ്ജു കളിക്കുന്നതെന്നാണ് ആദ്യ രണ്ടു കളിക്കു ശേഷം ശ്രീകാന്ത് ചൂണ്ടിക്കാട്ടിയത്. ആര്‍സിബിക്കെതിരേയും ഇതു തന്നെയാണ് കണ്ടത്. വലിയ സമ്മര്‍ദ്ദവും പരിഭ്രമവുമെല്ലാം സഞ്ജുവില്‍ കാണപ്പെട്ടിരുന്നു'.

'സഞ്ജു സാംസണ്‍ ഒരു ഫ്രോഡ് ക്രിക്കറ്റ് കളിക്കാരനല്ല

- ബാറ്റിംഗ് സ്‌കില്ലില്ല
- ഗെയിമിംഗ് സെന്‍സില്ല
- സാഹചര്യത്തിനനുസരിച്ച് കളിക്കുന്നില്ല, കണ്ണടച്ച് സ്ലോട്ട് ചെയ്യാന്‍ പോലും കഴിയില്ല. - ഈ ഐപിഎല്ലില്‍ മൂന്ന് ഇന്നിംഗ്‌സുകളില്‍ 10 റണ്‍സ് പോലും മറികടക്കാന്‍ കഴിഞ്ഞില്ല
- മൂന്ന് നല്ല മത്സരങ്ങള്‍ കളിച്ചതിന് ശേഷം, ഇതാണ് ഏറ്റവും വലിയ ഫ്രോഡ് എന്ന് ആളുകള്‍ മറന്നു'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിനെതിരേയുള്ള രൂക്ഷ വിമര്‍ശനങ്ങള്‍.

Story first published: Sunday, April 5, 2026, 22:36 [IST]
Other articles published on Apr 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+