For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ഫ്‌ളോപ്പായാലെന്ത്? സഞ്ജു കുറിച്ചത് ചരിത്രം!! സിഎസ്‌കെയില്‍ ഇതാദ്യം, സംഭവമറിയാം

ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടു മികച്ച ഇന്നിങ്‌സുകള്‍ക്കു ശേഷം ഫ്‌ളോപ്പായിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള എവേ പോരാട്ടത്തില്‍ വെറും ഏഴു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ഒരു സിക്‌സറുള്‍പ്പെടെയാണിത്. നിതീഷ് കുമാര്‍ റെഡ്ഡിയാണ് വമ്പന്‍ വിക്കറ്റ് കൈക്കലാക്കിയത്.

സിഎസ്‌കയ്ക്കായി ഇത്തവണ ബാറ്റിങില്‍ കാര്യമായ സംഭാവ നല്‍കാനായില്ലെങ്കിലും ചരിത്രനേട്ടം കുറിക്കാന്‍ സഞ്ജുവിനു സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ മല്‍സരത്തില്‍ അദ്ദേഹം കുറിച്ച വമ്പന്‍ റെക്കോര്‍ഡ് എന്താണന്നറിയാം.

SANJU SAMSON

ഇനി എലൈറ്റ് ക്ലബ്ബില്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി പതിവുപോലെ ആദ്യം സ്‌ട്രൈക്ക് നേരിട്ടത് സഞ്ജു സാംസണാണ്. ന്യൂബോള്‍ എറിയാന്‍ എത്തിയതാവട്ടെ കഴിഞ്ഞ മല്‍സരത്തിലൂടെ ഐപിഎല്ലില്‍ അരങ്ങേറുകയും നാലു വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്ത യുവ പേസര്‍ പ്രഫുല്‍ ഹിംഗെയുമാണ്.

രാജസ്ഥാന്‍ റോയല്‍സിനെതിരേ ആദ്യ ബോളില്‍തന്നെ വണ്ടര്‍കിഡായ വൈഭവ് സൂര്യവംശിയെ മടക്കി സ്വപ്‌നതുല്യമായിരുന്നു ഹിംഗെയുടെ തുടക്കം. സിഎസ്‌കെയ്‌ക്കെതിരേയും സമാനമായൊരു പ്രകടനമാണ് താരം ലക്ഷ്യം ലക്ഷ്യമിട്ടത്. പക്ഷെ സഞ്ജുവിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു.

ശരീരം ലക്ഷ്യമാക്കിയുള്ള ഒരു ഷോര്‍ട്ട് ബോളായിരുന്നു സഞ്ജുവിനെതിരേ ഹിംഗെ ആദ്യം പരീക്ഷിച്ചത്. എന്നാല്‍ മിന്നല്‍ വേഗതയില്‍ ഒരു പുള്‍ ഷോട്ടാണ് അപ്പോള്‍ കണ്ടത്. ഫൈന്‍ ലെഗിനു മുകളിലൂടെ ബോള്‍ നേരെ പതിച്ചത് ഗാലറിയിലുമായിരുന്നു. ആ ഷോട്ടില്‍ താന്‍ വളരെ ഹാപ്പിയാണെന്നു സഞ്ജുവിന്റെ മുഖത്ത് വിരിഞ്ഞ ചിരിയിലും കാണാമായിരുന്നു.

ആദ്യ ബോളില്‍ തന്നെ നേടിയ ഈ സിക്‌സറാണ് മലയാളി താരത്തെ ചരിത്രനേട്ടത്തിലുമെത്തിച്ചത്. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ഒരു താരം സിക്‌സറടിച്ചത്.

കൂടാതെ എസ്ആര്‍എച്ചിനെതിരേ ഏതെങ്കിലുമൊരു ടീമിലെ താരം ആദ്യ ബോളില്‍ സിക്‌സര്‍ പറത്തിയതും ആദ്യമായാണ്. ഈ രണ്ടു അപൂര്‍വ്വ റെക്കോര്‍ഡുകളും ഇനി സഞ്ജുവിനു മാത്രം സ്വന്തമാണ്.

ഇതു കൂടാതെ ഐപിഎല്ലില്‍ ഒരിന്നിങ്‌സിലെ ആദ്യ ബോളില്‍ തന്ന സിക്‌സറുമായി അക്കൗണ്ട് തുറന്ന താരങ്ങളുടെ എലൈസ്റ്റ് ലിസ്റ്റിലും അദ്ദേഹം അംഗമായിരിക്കുകയാണ്. യശസ്വി ജയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, ഫില്‍ സാള്‍ട്ട്, നമാന്‍ ഓജ, സുനില്‍ നരെയ്ന്‍, വിരാട് കോലി, പ്രിയാന്‍ഷ് ആര്യ, മായങ്ക് അഗര്‍വാള് എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

ഇപ്പോള്‍ സഞ്ജവും ഈ എലൈറ്റ് ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ജയ്‌സ്വാള്‍ മുന്നു തവണ ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ചിട്ടുണ്ടെങ്കില്‍ ബാക്കിയുള്ളവര്‍ക്കെല്ലാം ഓരോ തവണയാണ് ഇതിനു സാധിച്ചിട്ടുള്ളത്.

SANJU SAMSON

പുറത്താവലിങ്ങനെ

പ്രഫുല്‍ ഹിംഗെയെറിഞ്ഞ ആദ്യ ഓവറില്‍ വെറും രണ്ടു ബോളുകള്‍ മാത്രമേ സഞ്ജു സാംസണിനു നേരിടാനായുള്ളൂ. ആദ്യ ബോളില്‍ സിക്‌സുമായി അക്കൗണ്ട് തുറന്ന അദ്ദേഹം അടുത്ത ബോളില്‍ സിംഗിളുമെടുത്തു. രണ്ടാം ഓവര്‍ എറിയാനെത്തിയത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. സ്‌ട്രൈക്ക് നേരിട്ടത് സഞ്ജുവുമാണ്.

ഹിംഗെയെപ്പോലെ ഷോര്‍ട്ട് ബോളുമായാണ് നിതീഷും തുടങ്ങിയത്. പക്ഷെ ഒരു വ്യത്യാസമുണ്ടായിരുന്നു. ഓഫ്സ്റ്റംപിന് പുറത്താണ് അദ്ദേഹം ഷോര്‍ട്ട് ബോള്‍ പരീക്ഷിച്ചത്. സഞ്ജു വീണ്ടുമൊര പുള്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ഇത്തവണ കണക്ടായില്ല. മിഡ് ഓണ്‍ ഏരിയയില്‍ മുകളിലേക്കുയര്‍ന്ന ബോള്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ അനായാസം പിടികൂടുകയും ചെയ്തു.

Story first published: Saturday, April 18, 2026, 22:47 [IST]
Other articles published on Apr 18, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+