ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കണമെന്ന ആഗ്രഹം കൊണ്ടല്ല മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുന്നതെന്നു ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. റോയല്‍സിനു ഇപ്പോള്‍ അദ്ദേഹത്തെ ആവശ്യമില്ലാതായെന്നും ഒരു റോള്‍ മോഹിച്ചാണ് സഞ്ജു സിഎസ്‌കെയിലേക്കു ചേക്കേറുന്നതെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കൈമാറാനുള്ള സിഎസ്‌കെയുടെ തീരുമാനത്തില്‍ രോഷവും നിരാശയും പ്രകടിപ്പിച്ച അദ്ദേഹം ഇതു കൊണ്ടു നേട്ടമുണ്ടാവുക റോയല്‍സിനാവുമെന്നും അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലില്‍ ഈ ട്രാന്‍സ്ഫറിനെ കുറിച്ച് സംസാരിക്കവെയാണ് സഞ്ജുവിന്റെ വരവിനെ ശ്രീകാന്ത് വിമര്‍ശിച്ചത്.

സഞ്ജുവിന്റെ വരവ്
രാജസ്ഥാന്‍ റോയല്‍സ് വിടണമെന്നതു സഞ്ജു സാംസണ്‍ തന്നെ എടുത്ത തീരുമാനമാണെന്നും അല്ലാതെ ടീം മാനേജ്‌മെന്റല്ല ഇതിനു പിന്നിലെന്നും കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
സഞ്ജു സാംസണ്‍ എന്തു കൊണ്ട് രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹിച്ചുവെന്നു ഒന്നു ചിന്തിക്കൂ. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഐപിഎല്ലില്‍ കളിക്കണമെന്ന അതിയായ ആഗ്രഹം കൊണ്ടൊന്നുമല്ല അവന്‍ ഇവിടേക്കു വരുന്നത്.
റോയല്‍സില്‍ ഒരു ഓപ്പണിങ് റോള്‍ യശസ്വി ജയ്‌സ്വാള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. മറ്റൊരു ഓപ്പണിങ് സ്ഥാനം വൈഭവ് സൂര്യവംശിയും ബുക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ റോയല്‍സില്‍ ഇനി ഓപ്പണിങ് സ്ഥാനവും സഞ്ജുവിനു കിട്ടാന്‍ പോവുന്നില്ല.
മൂന്നാം നമ്പറില്‍ മാത്രമേ അവനു അവിടെ ഇനി ബാറ്റ് ചെയ്യാനും സാധിക്കുകയുള്ളൂ. ചെന്നൈയില്‍ ഈ ഓപ്പണിങ് സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവിന്റെ കൂടുമാറ്റമെന്നും ക്ഷുഭിതനായി ശ്രീകാന്ത് പറഞ്ഞു.
റോയസ് കരിയറില്‍ കൂടുതലും സഞ്ജു ന്നാമനായിട്ടാണ് ബാറ്റ് ചെയ്തിട്ടുള്ളതെന്നു ഈ ഷോയില്‍ മകനു മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധ ചൂണ്ടിക്കാണിച്ചപ്പോഴും ശ്രീകാന്ത് വിട്ടില്ല. അവന് (സഞ്ജു) രാജസ്ഥാന്‍ റോയല്‍സില്‍ തുടര്‍ന്നും മൂന്നാം നമ്പറില്‍ കളിച്ചാല്‍ പോരേ.
ഇങ്ങോട്ട് (സിഎസ്‌കെ) എന്തിനാണ് വരുന്നതെന്നു കടുത്ത ചെന്നൈ ആരാധകനായ അദ്ദേഹം ആഞ്ഞടിച്ചു. എനിക്കു ടീമില്‍ ഈ നമ്പറില്‍ ബാറ്റ് ചെയ്യാന്‍ പറ്റില്ല. അല്ലെങ്കില്‍ ഏതെങ്കിലുമൊരു റോളില്‍ കളിക്കാന്‍ തയ്യാറല്ലെന്നു പറയുന്ന ഒരു താരത്തെ സിഎസ്‌കെ എന്തിനാണ് വാങ്ങുന്നതെന്നും ശ്രീകാന്ത് ചോദിക്കുന്നു.

സിഎസ്‌കെ അനുഭവിക്കും
രവീന്ദ്ര ജഡേജയെ പോലെ ഒരു മാച്ച് വിന്നിങ് ഓള്‍റൗണ്ടറെ കൈവിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത ഐപിഎല്‍ സീസണില്‍ അനുഭവിക്കുമെന്നും കെ ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ ടീമിന്‍ മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ പ്രവര്‍ത്തിച്ചതിന്റെ വെളിച്ചത്തില്‍ ഞാനൊരു കാര്യം പറയട്ടെ. ഞാനാണെങ്കില്‍ രവീന്ദ്ര ജഡേജയെ മറ്റൊരു ടീമിലേക്കും വിടില്ല.
ഗ്രൗണ്ടിലിറങ്ങിയാല്‍ ഒരു പ്രത്യേക ഓറയുള്ള കളിക്കാരനാണ് ജഡേജ. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാത്തിലും തന്റേതായ ഒരു ഇംപാക് വന്‍ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.
ഈയൊരു ട്രേഡില്‍ ഏറ്റവും സന്തോഷിക്കുക റോയല്‍സായിരിക്കും. ജഡേജയെപ്പോലെ ഒരു ലോകോത്തര ഓള്‍റൗണ്ടറെ ലഭിക്കുമ്പോള്‍ ആരാണ് വേണ്ടെന്നു പറയുകയെന്നും ശ്രീകാന്ത് ചോദിക്കുന്നു.
ഒരു ചാംപ്യന്‍ പ്ലെയറും ഒരു മികച്ച പ്ലെയറും തമ്മില്‍ വ്യത്യാസമുണ്ട്. ജഡേജയെ നിങ്ങള്‍ക്കൊരു ചാംപ്യന്‍ പ്ലെയറെന്നു വിളിക്കാന്‍ സാധിക്കും. പക്ഷെ സഞ്ജുവിനെ ഒരു ചാംപ്യന്‍ പ്ലെയറെന്നല്ല, മികച്ച താരമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ രണ്ടു പേരും തമ്മിലുള്ള വ്യത്യാസവും ഇതു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.