Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ലോകകപ്പിലെ ഫ്‌ളാറ്റ് പിച്ചില്ല, സഞ്ജു 'തനിനിറം' പുറത്തെടുത്തു!! വന്‍ വിമര്‍ശനം

ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അരങ്ങേറ്റത്തില്‍ വന്‍ ഫ്‌ളോപ്പായി തീര്‍ന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു രൂക്ഷ വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നും വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്നത്.

വാനോളം പ്രതീക്ഷകളുമായി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങിയ സ ഞ്ജുവിനു വെറും ആറു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഏഴു ബോളില്‍ ഒരു ഫോറടക്കമാണിത്. സൗത്താഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ബൗള്‍ഡായാണ് അദ്ദേഹം ക്രീസ് വിട്ടത്.

SANJU SAMSON IPL 2026

രൂക്ഷവിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സഞ്ജു സാംസണ്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലെ ഹീറോയിസത്തിനു ശേഷം വാനോളം പുകഴ്ത്തിയവരെല്ലാം ഇപ്പോള്‍ അദ്ദേഹത്തിനെതിരേ വാളെടുത്തിരിക്കുകയാണ്.

'ടി20 ലോകകപ്പില്‍ തയ്യാറാക്കിയ ഫ്‌ളാറ്റായ, ബാറ്റിങ് പിച്ചില്‍ റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ സഞ്ജു സാംസണിനെ എല്ലാവരും പ്രശംസിച്ചു. ബൗളര്‍മാര്‍ക്കു യാതൊരു സഹായവും ലഭിക്കാത്ത അത്തരം പിച്ചില്‍ കളിക്കാന്‍ ആര്‍ക്കും കഴിയും. പക്ഷെ ഇപ്പോള്‍ ഗുവാഹത്തിയില്‍ ബൗളര്‍മാരെ തുണയ്ക്കുന്ന, മൂവ്‌മെന്റുള്ള പിച്ചില്‍ ബാറ്റ് ചെയ്തപ്പോള്‍ അദ്ദേഹം തനിനിറം പുറത്തെടുത്തിരിക്കുകയാണ്'.

'ടി20 ലോകകപ്പിനു തൊട്ടുമുമ്പുള്ള ആ സമയത്തിലേക്കു സഞ്ജു സാംസണ്‍ തിരികെ പോയതു പോലെയാണ് ഈ മല്‍സരത്തില്‍ കാണപ്പൈട്ടത്. ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള പരമ്പരകളിലും ഇതേ രീതിയിലാണ് അദ്ദേഹം ഔട്ടായത്. കാല്‍ ഒട്ടും തന്നെ മൂവ് ചെയ്യുന്നില്ല. ബോള്‍ ഓഫ്‌സ്റ്റംപ് എടുക്കുകയും ചെയ്തു'.

SANJU SAMSON IPL 2026

photocredit/X

'സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ആദ്യ ഇന്നിങ്‌സ് വന്‍ ദുരന്തമായിരിക്കുകയാണ്. യാതൊരു ഫൂട്ട് മൂവ്‌മെന്റമില്ലാതെയാണ് അദ്ദേഹം ബാറ്റ് വീശിയത്. തുടക്കം മുതല്‍ ശരിക്കും പതറി. ലോകകപ്പില്‍ കണ്ട സഞ്ജുവിനെയല്ല ഈ മല്‍സരത്തില്‍ നമുക്കു കാണാനായത്'.

'ഈ ഫ്രോഡ് സഞ്ജു സാംസണിനെതിരേ ചിരിക്കാം. ലോകകപ്പിലെ ഫ്‌ളാറ്റ് ട്രാക്കുകളില്‍ ചില ഫ്‌ളൂക്ക് ഇന്നിങ്‌സുകള്‍ കളിച്ചു. ഇന്നു കടുപ്പമേറിയ പിച്ചില്‍ ഇറങ്ങിയപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു'.

'ടി20 ലോകപ്പിന്റെ നോക്കൗട്ടില്‍ നേടിയ ആ മൂന്നു ഇന്നിങ്‌സുകളാണ് സഞ്ജു സാംസണിന്റെ ഏറ്റവും മഹത്തായ പ്രകടനങ്ങള്‍. വിരമിക്കുന്നതു വരെ അദ്ദേഹം വന്‍ ഫ്‌ളോപ്പായി തന്നെ തുടരുകയും ചെയ്യും'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഫാന്‍സിന്റെ വിവിധ പ്രതികരണങ്ങള്‍.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, മാത്യു ഷോര്‍ട്ട്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, ജാമി ഒവേര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, മാറ്റ് ഹെന്‍ട്രി, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്നോയ്, ബ്രിജേഷ് ശര്‍മ.

Story first published: Monday, March 30, 2026, 21:42 [IST]
Other articles published on Mar 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+