Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഒന്ന് സംഭവിച്ചു, സഞ്ജു ഇനി എത്ര കളി കൂടി തനിച്ച് ജയിപ്പിക്കും? രമേഷിന്റെ പ്രവചനം വൈറല്‍!!

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും കെട്ടുകെട്ടിച്ച് ഐപിഎല്ലി്ല്‍ തുടരെ രണ്ടം വിജയവും കൊയ്തിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ 32 റണ്‍സിന്റെ വിജയമാണ് റുതുരാജ് ഗെയ്ക്വാദും സംഘവും സ്വന്തമാക്കിയത്. ഈ വിജയം പോയിന്റ്് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാംസ്ഥാനത്തേക്കു കയറാനും അവരെ സഹായിച്ചിരുന്നു.

അതിനിടെ സിഎസ്‌കെയുടെ മലയാൡസൂപ്പര്‍ താരം സഞ്ജു സാംസണിനെ കുറിച്ച് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ സദഗോപന്‍ രമേഷിന്റെ പ്രവചനം വൈറലായിരിക്കുകയാണ്. കെകെആറിനെതിരേ 48 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു സഞ്ജു. പക്ഷെ അതൊരു വലിയ സ്‌കോറാക്കി മാറ്റാന്‍ അദ്ദേഹത്തിനായില്ല.

SANJU SAMSON

രമേഷിന്റെ പ്രവചനം

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഈ സീസണില്‍ എത്ര മല്‍സരങ്ങളിലായിരിക്കും സഞ്ജു സാംസണ്‍ തനിച്ചു വിജയിപ്പിക്കുകയെന്നാണ് സദേഗോപന്‍ രമേഷ് പ്രവചിച്ചിരിക്കുന്നത്. ഇതിനകം ഒരു കളിയില്‍ മലയാളി താരം സിഎസ്‌കെയുടെ ഹീറോയായി കഴിഞ്ഞു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയായിരുന്നു ഇത്. നാലാം റൗണ്ടില്‍ ഡിസിക്കെതിരേ സഞ്ജു അപരാജിത സെഞ്ച്വറിയോടെ മിന്നിച്ചിരുന്നു. പുറത്താവാതെ 115 റണ്‍സാണ് അദ്ദേഹം കുറിച്ചത്. ഈ സീസണിലെ ഐപിഎല്ലില്‍ ഇതിനകം പിറന്ന ഏക സെഞ്ച്വറിയും ഇതു തന്നെയാണ്.

'സിഎസ്‌കെയ്ക്കു വേണ്ടി സഞ്ജു സാംസണ്‍ ഉടന്‍ തന്നെ വീണ്ടുമൊരു വലിയ ഇന്നിങ്‌സ് കളിക്കുമോയെന്ന കാര്യം സംശയമാണ്. പക്ഷെ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒന്നു ഞാന്‍ ബുക്ക് ചെയ്തു കഴിഞ്ഞു. നാലു മാച്ച് വിന്നിങ് പ്രകടനങ്ങള്‍ സഞ്ജുവില്‍ നിന്നുമുണ്ടാവും എന്നതാണ് ഇത്.

ഇതിലൊന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ കണ്ടത്. അതുകൊണ്ടു തന്നെ ഈ സീസണില്‍ ഇനി മൂന്നു മല്‍സരങ്ങള്‍ കൂടി അദ്ദേഹം സിഎസ്‌കെയെ ഇനി തനിച്ചു ജയിപ്പിക്കുക തന്നെ ചെയ്യും.

ആ രണ്ട് മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അടുപ്പിച്ച് സംഭവിക്കുകയാണെങ്കില്‍ അതു മഹത്തായ കാര്യമായിരിക്കും. അതിനര്‍ഥം സിഎസ്‌കെ പ്ലേഓഫ് റേസില്‍ തിരിച്ചെത്തുമെന്നതാണ്'- രമേഷ് വിശദമാക്കി

CSK

കെകെആറിനെ എറിഞ്ഞിട്ട് സിഎസ്‌കെ

ഈ സീസണിന്റെ തുടക്കില്‍ താളം കണ്ടെത്താനാവാതെ പതറിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹാട്രിക് പരാജയങ്ങളും ഏറ്റുവാങ്ങിയിരുന്നു. ടീം കോമ്പിനേഷനിലെ പിഴവുകളും ബൗളിങ് നിര ക്ലിക്കാവാതെ പോയതുമാണ് അവര്‍ക്കു തിരിച്ചടിയായത്. എന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരം മുതല്‍ കാര്യങ്ങളെല്ലാം ശരിയായി വന്നിരിക്കുകയാണ്. ബാറ്റിങിനൊപ്പം ബൗളിങും ഇപ്പോള്‍ ക്ലിക്കായിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്ത ശേഷം 193 റണ്‍സിന്റെ ലക്ഷ്യമാണ് ഡിസിക്കു മുന്നില്‍ സിഎസ്‌കെ വച്ചത്. അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് അവര്‍ 192 റണ്‍സിലെത്തിയത്. 48 റണ്‍സെടുത്ത സഞ്ജു സാംസണായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍.

32 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു ഫോറുകളും മുന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഡെവാള്‍ഡ് ബ്രെവിസ് (41), ആയുഷ് മാത്രെ (38) എന്നിവരുടെ അതിവേഗ ഇന്നിങ്‌സുകളും സിഎസ്‌കെയ്ക്കു കരുത്തായി.

മറുപടിയില്‍ തുടക്കം മുതല്‍ തന്നെ കെകെആറിന്റെ വിക്കറ്റുകള്‍ പിഴുത സിഎസ്‌കെ അവരെ ബാക്ക്ഫൂട്ടിലാക്കിയിരുന്നു. ഏഴു വിക്കറ്റിനു 160 റണ്‍സുമായി അവര്‍ മല്‍സരം അടിയറവയ്ക്കുകയും ചെയ്തു.

വാലറ്റത്ത് രമണ്‍ദീപ് സിങ് (35), റോവ്മന്‍ പവല്‍ (31) എന്നിവരുടെ പ്രകടനമാണ് കെകെആറിന്റെ പരാജയം 32 റണ്‍സിലൊതുക്കിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ത്തിരുന്നു.

Story first published: Wednesday, April 15, 2026, 7:29 [IST]
Other articles published on Apr 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+