Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇനിയെന്തിന് സഞ്ജു? റോയല്‍സിന് പകരക്കാരനെ കിട്ടി!! 'സൗത്താഫ്രിക്കന്‍ വൈഭവ്'

അടുത്ത സീസണിലെ ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകവെ രാജസ്ഥാന്‍ റോയല്‍സില്‍ പകരം ഈ റോളില്‍ ആരു കളിക്കുമെന്നതായിരുന്നു ആരാധകരെ അലട്ടിയ പ്രധാന ചോദ്യം. എന്നാല്‍ സഞ്ജുവിന്റെ പകരക്കാരനെ റോയല്‍സ് ഉറപ്പിച്ചു കഴിഞ്ഞുവെന്നു തന്നെ ഇപ്പോള്‍ പറയേണ്ടിവരും.

സഞ്ജു ഒഴിച്ചിടുന്ന മൂന്നാം നമ്പറില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ഒരു യുവ ബാറ്ററെ ആര്‍ആര്‍ ഉറപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞ സീണിലെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയുടെ സൗത്താഫ്രിക്കന്‍ പതിപ്പെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ലുവാന്‍ ഡ്രെ പ്രെട്ടോറിയസാണ് ഈ താരം. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ പകരക്കാരനായി വിക്കറ്റ് കീപ്പര്‍ കൂടിയായ അദ്ദേഹം റോയല്‍സിലെത്തിയിരുന്നു.

lhuan dre pretorius

ചരിത്രനേട്ടവുമായി 19കാരന്‍

സഞ്ജു സാംസണ്‍ ടീം വിട്ടാല്‍ പകരക്കാരനായി ഈ റോളില്‍ ബാറ്റ് ചെയ്യാന്‍ താന്‍ തയ്യാറാണെന്നു വമ്പന്‍ റെക്കോര്‍ഡുമായി തെളിയിച്ചിരിക്കുകയാണ് ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്. സിംബാബ്‌വെയുമായുള്ള ടെസ്റ്റിലെ സെഞ്ച്വറി നേട്ടത്തോടെയാണ് ഈ 19 കാരന്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷമായിരിക്കുന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സൗത്താഫ്രിക്കയ്ക്കായി സെഞ്ച്വറി കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് പ്രെട്ടോറിയസിനെ തേടിയെത്തിയിരിക്കുകയാണ്.

നാലാം നമ്പറില്‍ കള്ചിച്ച ഇടംകൈയന്‍ ബാറ്റര്‍ അഗ്രസീവ് ഇന്നിങ്‌സാണ് കാഴ്ചവച്ചത്. 160 ബോളില്‍ 11 ഫോറും നാലു സിക്‌സറുമടക്കം 153 റണ്‍സ് വാരിക്കൂട്ടി പ്രെട്ടോറിയസ് മടങ്ങുകയായിരുന്നു. ടെസറ്റില്‍ 150 പ്ലസ് റണ്‍സ് നേടിയ പ്രായം കുറഞ്ഞ താരമായും അദ്ദേഹം മാറി. നേരത്തേ ടി20 സ്‌പെഷ്യലിസ്റ്റെന്നു വിളിക്കപ്പെട്ടിരുന്ന തനിക്കു റെഡ് ബോള്‍ ക്രിക്കറ്റും വഴങ്ങുമെന്നു താരം കാണിച്ചു തന്നു.

ലോക ക്രിക്കറ്റിലെ ഭാവു സൂപ്പര്‍ താരങ്ങളിലൊരാളായി മാറാന്‍ തനിക്കു സാധിക്കുമെന്ന സൂചനയാണ് കന്നി ടെസ്റ്റില്‍ തന്നെ പ്രെട്ടോറിയസ് നല്‍കിയത്. ഇതു സൗത്താഫ്രിക്കയെ മാത്രമല്ല രാജസ്ഥാന്‍ റോയല്‍സിനെയും ഏറെ സന്തോഷിപ്പിക്കും. കാരണം സഞ്ജുവിനെ പോലെ തന്നെ അദ്ദേഹവും വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. മാത്രമല്ല പ്രായവും പ്രെട്ടോറിസനു വലിയ പ്ലസ് പോയിന്റാണ്.

ഐപിഎല്‍ അരങ്ങേറ്റം

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് ടൂര്‍ണമെന്റില്‍ അരങ്ങേറിയേക്കുമെന്നു കരുതിയെങ്കിലും അതിനു ഭാഗ്യമുണ്ടായില്ല. സൗത്താഫ്രിക്കന്‍ കുപ്പായത്തില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ചു കൊണ്ടിരിക്കെ അടുത്ത ഐപിഎല്ലിലും അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ റോയല്‍സ് ശ്രമിക്കുമെന്നുറപ്പാണ്. സഞ്ജു സാംസണിനെ കൈവിട്ടാല്‍ ആ റോളും ഫ്രാഞ്ചൈസി ഈ യുവതാരത്തെ ഏല്‍പ്പിച്ചേക്കുകയും ചെയ്യും.

lhuan dre pretorius

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേങുന്നതിനു മുമ്പാണ് പ്രെട്ടോറിയസ് ഇപ്പോള്‍ ടെസ്റ്റിലൂടെ ഹരിശ്രീ കുറിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ലീഗിലുമെല്ലം തീപ്പൊരി ഇന്നിങ്‌സുകളുമായി നേരത്തേ തന്നെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

2023ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോററായതോടെയാണ് പ്രെട്ടോറിയസ് ആദ്യമായി ശ്രദ്ധിപ്പെടുന്നത്. ഇതേ വര്‍ഷം ടൈറ്റന്‍സിനായി കളിച്ച് ആഭ്യന്തര ക്രിക്കറ്റിലും താരം അരങ്ങേറിയിരുന്നു. ഈ വര്‍ഷമാദ്യം എസ്എ ടി20 ലീഗില്‍ റോയല്‍സിന്റെ ഉമസ്ഥയിലുള്ള പാള്‍ റോയല്‍സിലൂടെ പ്രെട്ടോറിയസ് ടൂര്‍ണമെന്റില്‍ അരങ്ങേറി. കന്നി മല്‍സരത്തില്‍ തന്നെ 97 റണ്‍സുമായാണ് അദ്ദേഹം വരവറിയിച്ചത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളോടെ 60.62 ശരാശരിയില്‍ 485 റണ്‍സ് പ്രെട്ടോറിയസ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ലിസ്റ്റ് എയില്‍ 14 കളിയില്‍ നിന്നും 577 റണ്‍സും (2 സെഞ്ച്വറി) ടി20യില്‍ 38 മല്‍സരങ്ങളില്‍ നിന്നും ആറു ഫിഫ്റ്റിയടക്കം 1021 റണ്‍സും താരം അടിച്ചെടുത്തു.

Story first published: Sunday, June 29, 2025, 12:27 [IST]
Other articles published on Jun 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+