For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു തൊട്ടരികെ എത്തിക്കും!! ബാക്കി അവരുടെ കൈയില്‍, സിഎസ്‌കെയെപ്പറ്റി ഇര്‍ഫാന്‍

ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആറാം കിരീട സാധ്യതകളെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ബാറ്ററെന്ന നിലയില്‍ നിര്‍ണായക റോളുണ്ടായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഗെയിം പ്ലാനെന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍. സഞ്ജുവടക്കമുള്ള പുതിയ ചില കളിക്കാരുടെ വരവോടെ വലിയ പ്രതീക്ഷകളുമായാണ് സിഎസ്‌കെ ഇത്തവണയിറങ്ങുക. കഴിഞ്ഞ തവണ പത്താം സ്ഥാനത്തക്കു വീണതിന്റെ നാണക്കേടും അവര്‍ക്കു മായ്ച്ചു കളയേണ്ടതുണ്ട്.

SANJU SAMSON

സഞ്ജു നിര്‍ണായക താരം

ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും നിര്‍ണായക താരം സഞ്ജു സാംസണ്‍ ആയിരിക്കുമെന്നാണ് ഇര്‍ഫാന്‍ പഠാന്റെ അഭിപ്രായം. ടീമിലെ ബാക്കിയുള്ളവര്‍ മലയാളി താരത്തെ നന്നായി പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

സഞ്ജുവും സര്‍ഫറാസും ഇഞ്ചോടിഞ്ച്!! എന്തൊരടി, ചെന്നൈയുടെ വെടിക്കെട്ട് ഉറപ്പായി, വീഡിയോസഞ്ജുവും സര്‍ഫറാസും ഇഞ്ചോടിഞ്ച്!! എന്തൊരടി, ചെന്നൈയുടെ വെടിക്കെട്ട് ഉറപ്പായി, വീഡിയോ

'സഞ്ജു സാംസിന്റെ ഫോമിലേറിയാവും െചന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ മികച്ച മുന്നേറ്റത്തിനായി ശ്രമിക്കുക. കഴിഞ്ഞ ടി20 ലോകകപ്പിലെ മികച്ച ഫോമും ആത്മവിശ്വാസവുമെല്ലാം നോക്കുമ്പോള്‍ ഒരുപാട് ശ്രദ്ധ അദ്ദേഹത്തിലായിരിക്കും. സിഎസ്‌കെ ടീമിനെ ഫിനിങ് ലൈനില്‍ വരെ എത്തിക്കുമെന്നായിരിക്കും സിഎസ്‌കെ പ്രതീക്ഷിക്കുക.

അതോടൊപ്പം മറ്റു താരങ്ങള്‍ നന്നായി കളിക്കുകയും വേണം. ആയുഷ് മാത്രെയുടെ ബാറ്റിങ് ആഭ്യന്തര ക്രിക്കറ്റില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിക്കുമ്പോഴും അവന്റെ പ്രകടനം നമ്മള്‍ ഫോളോ ചെയ്യുന്നുണ്ട്. ലോങ്‌ലെങ്ത്ത് ബോളുകളെ വളരെ നന്നായി പ്രഹരിക്കാന്‍ മാത്രെയ്ക്കു കഴിയും

ഉയര്‍ന്ന തലത്തിലുള്ള ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ക്കു ഇങ്ങനെയുള്ള ബോളുകള്‍ അധികം ലഭിക്കണമെന്നില്ല. അവന്‍ സിഎസ്‌കെയില്‍ ബാറ്റിങില്‍ വിജയിക്കുമെന്നു നിങ്ങള്‍ക്കു പ്രതീക്ഷിക്കാം. ബൗളര്‍മാര്‍ മറ്റു വേരിയേഷനുകളുമായി എത്തുകയും വ്യത്യസ്ത പിച്ചുകളില്‍ കളിക്കേണ്ടി വരികയില്ലെങ്കിലും ചെയ്തില്ലെങ്കില്‍ മാത്രെയുടെ പ്രകടനം സിഎസ്‌കെയ്ക്കു വളരെ പ്രധാനമായിരിക്കും.

IPL 2026: മോനെ സഞ്ജൂ, ഈ പാട്ട് നിനക്ക്!! റഹ്മാന്‍ സമര്‍പ്പിച്ച ഗാനമറിയാം, കേരളാ ടച്ച്; വീഡിയോIPL 2026: മോനെ സഞ്ജൂ, ഈ പാട്ട് നിനക്ക്!! റഹ്മാന്‍ സമര്‍പ്പിച്ച ഗാനമറിയാം, കേരളാ ടച്ച്; വീഡിയോ

റുതുരാജ് ഗെയ്ക്വാദ് മികച്ച കളിക്കാരനാണ്. അദ്ദേഹവും ബാറ്റിങില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്നു നിങ്ങള്‍ക്കു പ്രതീക്ഷിക്കാം. ശിവം ദുബെയുടെ ഫോം കഴിഞ്ഞ ടി20 ലോകകപ്പില്‍ നമ്മള്‍ കണ്ടിരുന്നു. സ്പിന്നര്‍ കില്ലറാണ് അദ്ദേഹം.

സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ദുബെയേക്കാള്‍ നന്നായി സിക്‌സറുകളടിക്കുന്ന ഇടംകൈയന്‍ ബാറ്ററെ നിങ്ങള്‍ക്കു ഈ കാലത്തു വേറെ കാണാനും കഴിഞ്ഞേക്കില്ല. അദ്ദേഹവും ലോകകപ്പിലെ ഫോം സിഎസ്‌കെയിലും തുടരണമെന്നു നിങ്ങള്‍ ആഗ്രഹിക്കും.

RUTURAJ DHONI

ഇവര്‍ക്കൊപ്പം ഡെവാള്‍സ് ബ്രെവിസും സിഎസ്‌കെയുടെ ബാറ്റിങ് നിരയിലുണ്ട്. അവനില്‍ എനിക്കു വലയ പ്രതീക്ഷകളാണുള്ളത്. സൗത്താഫ്രിക്കയ്ക്കു വേണ്ടിയും ലോകത്തിലെ മറ്റു ലീഗുകളിലുമെല്ലാം വമ്പന്‍ സിക്‌സറുകളടിക്കാനുള്ള കഴിവ് ബ്രെവിസ് കാണിച്ചു തന്നിട്ടുള്ളതാണ്.

ഇപ്പോഴും ബാറ്ററെന്ന നിലയില്‍ അവന്‍ പലതും പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഭാവിയില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി ടി20യില്‍ ഏറ്റവുമധികം സിക്‌സറുകളടിക്കുന്ന താരമായിട്ടാവും ബ്രെവിസ് കളി നിര്‍ത്തുകയന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ്

ബാറ്റേഴ്സ്: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്‍, കാര്‍ത്തിക് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍ (വിക്കറ്റ് കീപ്പര്‍).

ഓള്‍റൗണ്ടര്‍മാര്‍: ശിവം ദുബെ, മാത്യു ഷോര്‍ട്ട്, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, ജാമി ഒവേര്‍ട്ടണ്‍, അമന്‍ ഖാന്‍, സാക് ഫോക്‌സ്, അന്‍ഷുല്‍ കംബോജ്.

ബൗളര്‍മാര്‍: ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ശ്രേയസ് ഗോപാല്‍, ഗുര്‍ജപ്‌നീത് സിംഗ്, അകീല്‍ ഹൊസൈന്‍, മാറ്റ് ഹെന്‍ട്രി, രാഹുല്‍ ചാഹര്‍.

Story first published: Wednesday, March 25, 2026, 11:21 [IST]
Other articles published on Mar 25, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+