Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന്റെ പ്രശ്‌നമെന്ത്, തിരിച്ചുവരുമോ? സഹീര്‍ പറഞ്ഞത് വൈറല്‍!!

ഐപിഎല്ലിന്റെ 19ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താളം കണ്ടെത്താനാവാതെ തകര്‍ച്ചയിലേക്കു കൂപ്പുകുത്തവെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ദയനീയ ഫോമും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഇതിനകം കളിച്ച മൂന്നിന്നിങ്‌സുകളിലും ഒറ്റയക്ക സ്‌കോറുകള്‍ക്കാണ് അദ്ദേഹം ക്രീസ് വിട്ടത്. 6, 7, 9 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. മൂന്നു കളിയിലും പവര്‍പ്ലേയ്ക്ക് അപ്പുറം ബാറ്റ് ചെയ്യാനും അദ്ദേഹത്തിനായിട്ടില്ല. സിഎസ്‌കെയുടെ മുന്നോട്ടുള്ള യാത്രയില്‍ സഞ്ജു എത്രയും പെട്ടെന്നു ഫോമിലേക്കു തിരികെയെത്തേണ്ടതും വളരെ പ്രധാനമാണ്.

SANJU SAMSON

ടി20 ലോകകപ്പില്‍ ഇന്ത്യക്കായി നടത്തിയ ഹീറോിയസത്തിനും ശേഷം സിഎസ്‌കെയില്‍ നനഞ്ഞ പടക്കമായി മാറിയ സഞ്ജുവിന്റെ ഫോമിനെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍. ക്രിക്ക്ബസിന്റെ (Cricbuzz) ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജുവിന്റെ ഫോം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മല്‍സരശേഷമായിരുന്നു സഞ്ജു സാംസണിന്റെ മോശം ഫോമിനെ കുറിച്ചുള്ള സഹീര്‍ ഖാന്റെ വിശകലനം. മലയാളി താരം ഫോമിലേക്കു തിരിച്ചെത്തുമെന്നു തന്നെയാണ് അദ്ദേഹം പറയുന്നത്.

'കഴിഞ്ഞ ട്രേഡില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ താരമാണ് സഞ്ജു സാംസണ്‍. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കാഴ്ചവച്ച മൂന്നു ഗംഭീര ഇന്നിങ്‌സുകള്‍ക്കു ശേഷം പ്രതീക്ഷകളും വളരെയേറെയായിരുന്നു. സിഎസ്‌കെയില്‍ മഞ്ഞ ജഴ്‌സിയില്‍ ഇറങ്ങിയാലും അദ്ദേഹം അതേ പോലെയുള്ള പ്രകടനങ്ങള്‍ നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തു. സ്വര്‍ണം പോലെ എല്ലാം തിളങ്ങുമെന്നും കരുതിയിരുന്നു.

പക്ഷെ സഞ്ജുവും തന്റെ ഫോം തിരയുകയാണ്. അദ്ദേഹത്തിനു അതു സാധിക്കുകയും ചെയ്യും. കൂടാതെ ശിവം ദുബെയും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനങ്ങള്‍ നടത്തുകയും ആയുഷ് മാത്രെ സ്‌കോറിങ് തുടരുകയും ചെയ്താല്‍ വ്യത്യസ്തമായൊരു സിഎസ്‌കെയെ കാണാന്‍ സാധിക്കുകയും ചെയ്യും'- സഹീര്‍ വിശദമാക്കി.

മൂന്നു റൗണ്ടുകള്‍ക്കു ശേഷം സിഎസ്‌കെയിലെ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരില്‍ ഏറ്റവും ദയനീയ ശരാശരിയുള്ളത് സഞ്ജുവിനാണെന്നു കാണാം. വെറും 7.33 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. 115.78 സ്‌ട്രൈക്ക് റേറ്റില്‍ മൂന്നിന്നിങ്‌സിലുകളിലായി നേടിയത് 22 റണ്‍സാണ്. രണ്ടു ഫോറും ഒരു സിക്‌സറുമടക്കമാണിത്.

കരുത്തുകാട്ടി ആര്‍സിബി

ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 43 റണ്‍സിനാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു കെട്ടുകെട്ടിച്ചത്. ഈ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളി അവര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കും കയറിയിരുന്നു.

251 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യമാണ് സിഎസ്‌കെയ്ക്കു മുന്നില്‍ ആര്‍സിബി. ടോപ്പ് ത്രീ തകര്‍ന്നടിഞ്ഞിട്ടും 207 റണ്‍സ് വരെയെത്താന്‍ സിഎസ്‌കെയ്ക്കു സാധിച്ചുവെന്നതാണ് അവരെ സംബന്ധിച്ച് ഒരേയൊരു പോസിറ്റീവ്.

TIM DAVID

ചെന്നൈ ജഴ്‌സിയില്‍ സര്‍ഫറാസ് ഖാന്‍ (50) കന്നി ഫിഫ്റ്റി കുറിച്ചപ്പോള്‍ രണ്ടാമത്തെ മാത്രം ഐപിഎല്‍ മല്‍സരം കളിച്ച പ്രശാന്ത് വീറും (43) ബാറ്റിങില്‍ സാന്നിധ്യമറിയിച്ചു. 37 റണ്‍സെടുത്ത ഇംഗ്ലണ്ടിന്റെ ജാമി ഒവേര്‍ട്ടനാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

നേരത്തെ ടിം ഡേവിഡിന്റെ (25 ബോളില്‍ 70) വെടിക്കെട്ടാണ് ആര്‍സിബിയെ വെറും മൂന്നു വിക്കറ്റിന് 250 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ (19 ബോളില്‍ 48*), ഫില്‍ സാള്‍ട്ട് (30 ബോളില്‍ 46) എന്നിവരും തട്ടുപൊളിപ്പന്‍ ഇന്നിങ്‌ലുകള്‍ കാഴ്ചവച്ചു.

Story first published: Monday, April 6, 2026, 12:33 [IST]
Other articles published on Apr 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+