For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: കളിമിടുക്കല്ല, സഞ്ജുവിനെ ചെന്നൈ വാങ്ങാന്‍ മറ്റൊരു കാരണം!! ഞെട്ടിച്ച് വിഹാരി

ഐപിഎല്‍ ട്രേഡ് ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റങ്ങളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വരവ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മിനി താരലേലത്തിനു തൊട്ടുമുമ്പാണ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തെ ചെന്നൈ റാഞ്ചിയത്. പകരം സ്റ്റാര്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനെയും അവര്‍ വിട്ടുകൊടുക്കുകയും ചെയ്തു.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അടക്കമുള്ള ടീമുകള്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും അവരെ ഓവര്‍ടേക്ക് ചെയ്താണ് അദ്ദേഹത്തെ ചെന്നൈ കൈക്കലാക്കിയത്. കളിമിടുക്ക് കൊണ്ടല്ല, മറിച്ച് മറ്റൊരു കാരണത്താലാണ് സഞ്ജുവിനെ ചെന്നൈ വാങ്ങിയതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ടെസറ്റ് സ്‌പെഷ്യലിസ്റ്റായ ഹനുമാ വിഹാരി.

SANJU DHONI

എന്തുകൊണ്ട് സഞ്ജു?

സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങാനുള്ള പ്രധാന കാരണം അവരുടെ ഫ്രാഞ്ചൈസിയുടെ ഒരു മുഖമാക്കി അദ്ദേഹത്തെ മാറ്റിയെടുക്കുന്നതിനു വേണ്ടിയാണെന്നു ഹനുമാ വിഹാരി അഭിപ്രായപ്പെട്ടു.

സഞ്ജു സാംസണിന് സൗത്തില്‍ അത്രയും വലിയ ആരാധക പിന്തുണയാണുള്ളത്. നിങ്ങള്‍ ഐപിഎല്ലിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ അതു വെറും ക്രിക്കറ്റ് മാത്രമല്ല, അങ്ങനെയാണ് നിങ്ങള്‍ കരുതിയിട്ടുള്ളതെങ്കില്‍ അതു തെറ്റാണ്.

കാരണം ഐപിഎല്‍ ഉടമകള്‍ ക്രിക്കറ്റ് മുതല്‍ എത്ര മാത്രം കമേഷ്യല്‍ മൂല്യം ടീമിനു നല്‍കുമെന്നതിനെ കുറിച്ച് ആലോചിക്കും. സഞ്ജു സാംസണ്‍ വലിയ ആരാധക പിന്തുണയുള്ള ക്രിക്കറ്ററാണ്. കേരളാ ഫാന്‍സ് എവിടെ കളി കാണാന്‍ പോയാലും അവര്‍ സഞ്ജുവിനായി ആര്‍പ്പുവിളിക്കും.

സിഎസ്‌കെയ്ക്ക് അടുത്ത സീസണിലേക്ക് ഒരു ഓപ്പണറെ ആവശ്യമില്ല. അവര്‍ക്ക് ഓപ്പണര്‍മാരുണ്ട്. റുതുരാജ് ഗെയ്ക്വാദും ഓപ്പണറായി കളിക്കാറുള്ള താരമാണ്. അതിനാല്‍ സഞ്ജുവിനെ അവര്‍ക്ക് യഥാര്‍ഥത്തില്‍ ടീമില്‍ ആവശ്യവുമില്ലായിരുന്നു.

പരിക്കേറ്റതിനു ശേഷം രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ സീസണില്‍ മൂന്നാം നമ്പറിലുമാണ് അദ്ദേഹം കളിച്ചത്. ഇനി വിക്കറ്റ് കീപ്പറെയായിരുന്നു ചെന്നൈക്ക് ആവശ്യമെങ്കില്‍ ഉര്‍വില്‍ പട്ടേല്‍ നേരത്തേ തന്നെ ടീമിലുണ്ട്. ഇ്‌പ്പോള്‍ കാര്‍ത്തിക് ശര്‍മയും പുതുതായി ടീമിലേക്കു വന്നു കഴിഞ്ഞു. എംഎസ് ധോണിയും അടുത്ത സീസണില്‍ കളിക്കും.

ഇനി ക്യാപ്റ്റന്‍സിയുടെ കാര്യമെടുത്താല്‍ അനി റുതുരാജ് ഗെയ്ക്വാദുമുണ്ട്. അതുകൊണ്ടു തന്നെ അവിടെയും സഞ്ജുവിനെ ടീമിന് ആവശ്യമായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് അര്‍ അദ്ദേഹത്തെ വാങ്ങി?

കാരണം ഫ്രാഞ്ചൈസിയെന്ന നിലയില്‍ ഒരു ഫേസ് വാല്യു അവര്‍ക്കു ആവശ്യമായിരുന്നു. അതുകൊണ്ടു മാത്രമാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണിനെ ചെന്നൈ ട്രേഡ് ചെയ്തത്. അദ്ദേഹം ഈ റോളിലേക്കു വളരയെധികം യോജിക്കുകയും ചെയ്യുന്നുവെന്നും വിഹാരി വിശദമാക്കി.

SANJU SAMSON

സഞ്ജുവിന്റെ കരിയര്‍

ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ നാലാമത്തെ, ഒരുപക്ഷെ അവസാനത്തെ ഫ്രാഞ്ചൈസി കൂടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മാറിയേക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരുടെ ഭാഗമായ ശേഷമാണ് അദ്ദേഹം ചെന്നൈയുടെ മഞ്ഞക്കുപ്പായമണിയുന്നത്. 2012ല്‍ കെകെആറിലുണ്ടായിരുന്നെങ്കിലും ഒരു മല്‍സരം പോലും കളിക്കാന്‍ സഞ്ജുവിനു ഭാഗ്യമുണ്ടായില്ല.

തൊട്ടടുത്ത വര്‍ഷം റോയല്‍സിലൂടെയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2016, 17 സീസണുകളില്‍ റോയല്‍സിനു രണ്ടു വര്‍ഷം ഐപിഎല്ലില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ സഞ്ജുവിനു ഡല്‍ഹിയിലേക്കു മാറേണ്ടി വന്നു.

2018ല്‍ റോയല്‍സ് ലീഗിലേക്കു മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തെ അവര്‍ തിരികെ വാങ്ങുകയും ചെയ്തു. 2021ലാണ് ടീമിന്റെ നായകസ്ഥാനത്തേക്കു സഞ്ജുവിനു പ്രൊമോഷന്‍ ലഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വരെ ടീമിനെ നയിക്കാനും താരത്തിനായിരുന്നു.

Story first published: Wednesday, January 14, 2026, 7:04 [IST]
Other articles published on Jan 14, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+