IPL 2026: ഫ്‌ളോപ്പില്‍ കിങായി സഞ്ജു!! തിളങ്ങിയതാര്? ഇന്ത്യന്‍ ലോകകപ്പ് താരങ്ങളുടെ പ്രകടനമിങ്ങനെ
ഐപിഎല്ലിന്റെ 19ാം സീസണില്‍ പോരാട്ടങ്ങള്‍ ആവേശകരമായ മൂന്നാം റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. പത്തു ഫ്രാഞ്ചെസികളില്‍ ചിലര്‍ക്കു മാത്രമാണ് ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞിട്ടുള്ളത്. ആറാം കിരീട മോഹവുമായി ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സടക്കമുള്ളവേര്‍ വന്‍ തകര്‍ച്ചയിലേക്കും കൂപ്പുകുത്തി.
കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ സംഘത്തിലുണ്ടായിരുന്ന താരങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ഇത്തവണ നമുക്കു കാണാന്‍ സാധിക്കും. ഇതിനകം പൂര്‍ത്തിയായ മല്‍സരങ്ങളില്‍ ഇവരുടെ ബാറ്റിങ് പ്രകടനം എങ്ങനെയായിരുന്നുവെന്നു നമുക്കു പരിശോധിക്കാം.

സഞ്ജുവിന്റെ വീഴ്ച
ഐസിസി ടി20 ലോകകപ്പില്‍ നിന്നും ഐപിഎല്ലിലേക്കു വന്നപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഫ്‌ളോപ്പുകളിലെ കിങെന്നു വിളിക്കാവുന്നയാള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. ലോകകപ്പില്‍ ടീമിന്റെ ഹീറോയാവുകയും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം കൈക്കലാക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹത്തിന്റെ വന്‍ വീഴ്ച.
ഫൈനലുള്‍പ്പെടെ ലോകകപ്പില്‍ അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളിലും ടീമിന്റെ ടോപ്‌സ്‌കോറര്‍ സഞ്ജുവായിരുന്നു. 97*, 89, 89 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇവയില്‍ രണ്ടു മല്‍സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
അതിനാല്‍ തന്നെ ഐപിഎല്ലിലേക്കു വന്നപ്പോഴും സഞ്ജുവില്‍ പ്രതീക്ഷകളും വാനോളമായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്ന ശേഷം അദ്ദേഹം ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായി തീര്‍ന്നു. സിഎസ്‌കെയുടെ മൂന്ന് ഇന്നിങ്‌സുകളിലും സഞ്ജു രണ്ടക്കം കടന്നില്ല. 6, 7, 9 എന്നിങ്ങനെയാണ് സ്‌കോറുകള്‍.
ലോകകപ്പില്‍ സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയ്ക്കാവട്ടെ ഐപിഎല്ലിലെ മൂന്നിന്നിങ്‌സുകളില്‍ ഭേദപ്പെട്ട പ്രകടനം ഒന്നില്‍ മാത്രം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കഴിച്ച താരത്തിന്റെ സ്‌കോറുകള്‍ 7, 48, 0 എന്നിങ്ങനെയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള രണ്ടാമങ്കത്തിലായിരുന്നു അദ്ദേഹം 21 ബോളില്‍ 48 റണ്‍സുമായു അഗ്രസീവ് ഇന്നിങ്‌സ് കാഴ്ചവച്ചത്.
മൂന്നാം നമ്പറില്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ മിന്നിച്ച ഇഷാന്‍ കിഷനും ഐപിഎല്ലില്‍ പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയിട്ടില്ല. കളിച്ച മൂന്നു മല്‍സരങ്ങളില്‍ ഒരു ഫിഫ്റ്റിയാണ് എസ്ആര്‍എച്ച് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിനു എടുത്തു കാണിക്കാനുള്ളത്.
റോയല്‍ ചാലഞ്ചേ്‌ഴ്‌സ് ബെംഗളൂരുവുമായുള്ള ഉദ്ഘാടന മല്‍സരത്തിലാണ് ഇഷാന്‍ 38 ബോളില്‍ 80 റണ്‍സടിച്ചത്. അതിനു ശേഷം 14, 1 എന്നിങ്ങനെ സ്‌കോറുകള്‍ക്കും നിരാശപ്പെടുത്തി. ഫിനിഷര്‍ റോളില്‍ ലോകകപ്പില്‍ ശ്രദ്ധേയമായ ചില ഇന്നിങ്‌സുകള്‍ കളിച്ച ശിവം ദുബെയും ഐപിഎല്ലില്‍ തപ്പിത്തടയുകയാണ്.

സിഎസ്‌കെയ്ക്കായി കളിക്കുന്ന അദ്ദേത്തിന്റെ മൂന്നു മല്‍സരങ്ങളിലെ പ്രകടനം 6 (7 ബോള്‍), 45* (27), 18 (13) എന്നിങ്ങനെയാണ്. ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചത് രണ്ടു മല്‍സരങ്ങളിലാണ്. 16 (8), 51 (36) എന്നിങ്ങനെ സ്‌കോറുകളാണ് അദ്ദേഹത്തിനു നേടാനായത്.
മുംബൈയുടെ തന്നെ ഭാഗമായിട്ടുള്ള തിലക് വര്‍മയുടെ പ്രകടനമെടുത്താല്‍ രണ്ടിന്നിങ്‌സുുകളിലും അദ്ദേഹം ഫ്‌ളോപ്പായിരുന്നു. 20 (14), 0 (2) എന്നിങ്ങനെയായിരുന്നു തിലകിന്റെ പ്രകടനം.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈയ്ക്കായി ഒരു മല്‍സരമാണ് കളിച്ചത്. ക്യാപ്റ്റനായ അദ്ദേഹം 11 ബോളില്‍ 18 റണ്‍സും സ്‌കോര്‍ ചെയ്തു. അക്ഷര്‍ പട്ടേല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഒരിന്നിങ്‌സിലാണ് ബാറ്റ് ചെയ്തത്. അതില്‍ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications