Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് വിഷുക്കൈനീട്ടം!! ബുംറയെ വീഴ്ത്തി വമ്പന്‍ ഐസിസി പുരസ്‌കാരം, പ്രതികരണമിങ്ങനെ

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലില്‍ മിന്നിക്കവെ മലയാളി സൂപ്പ താരം സഞ്ജു സാംസണനെ തേടി വമ്പന്‍ ഐസിസി പുരസ്‌കാരം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ICC) പ്രതിമാസം സമ്മാനിക്കാറുള്ള പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

വിഷുവിന്റെ തലേദിവസം തന്നെയാണ് ഇത്തരമൊരു വലിയ ഐസിസി അംഗീകാരമെന്നതിനാല്‍ സഞ്ജുവിനു അക്ഷരാര്‍ഥത്തില്‍ ഇതു വിഷു കൈനീട്ടം കൂടിയായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്ററായാണ് അദ്ദേഹം മാറിയിരിക്കുന്നത്.

SANJU SAMSON

ടീമംഗം കൂടിയായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഓവര്‍ടേക്ക് ചെയ്താണ് സഞ്ജുവിന്റെ പുരസ്‌കാര നേട്ടം. മാര്‍ച്ചില്‍ ഇന്ത്യക്കായി അദ്ദേഹം ലോകകപ്പില്‍ പിഴുതത് ഏഴു വിക്കറ്റുകളായിരുന്നു. ന്യൂസിലാന്‍ഡുമായുള്ള കലാശക്കളിയില്‍ 15 റണ്‍സിനു നാലു വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് മാച്ചായും ബുംറ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇവരെ കൂടാതെ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നാമത്തെയാള്‍ സൗത്താഫ്രിക്കന്‍ ബാറ്റര്‍ കോണര്‍ എസ്റ്റര്‍ഹ്യുസെനായിരുന്നു. ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ 50 ശരാശരിയില്‍ 200 റണ്‍സടിച്ചതാണ് താരത്തെ ചുരുക്കപ്പട്ടികയിലെത്തിച്ചത്.

ലോകകപ്പ് ഹീറോയിസം

ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കായി നടത്തിയ മാജിക്കല്‍ പ്രകടനമാണ് കരിയറിലാദ്യമായ ഈ ഐസിസി പുരസ്‌കാരത്തിനു സഞ്ജു സാംസണിനെ അവകാശിയാക്കിയത്. ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍മെന്റ് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.

ഫൈനലുള്‍പ്പെടെ അവസാനത്തെ മൂന്നു മാച്ചിലെയും ഇന്ത്യന്‍ ഹീറോ സഞ്ജുവായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ 8 പോരില്‍ പുറത്താവാതെ 97 റണ്‍സുമായാണ് റണ്‍ചേസില്‍ അദ്ദേഹം ടീമിന്റെ വീരനായകനായത്. സഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സെന്നു തന്നെ ഇതിനെ നിസംശയം വിളിക്കാം.

അതിനു ശേഷം ഇംഗ്ലണ്ടുമായി വാംഖഡെയില്‍ നടന്ന സെമി ഫൈനലില്‍ 89 റണ്‍സുമായി അദ്ദേഹം വീണ്ടും ടീമിന്റെ ടോപ്‌സ്‌കോററായി മാറി. അതിനു ശേഷം ന്യൂസിലാന്‍ഡിനെതിരേ അഹമ്മദാബാദില്‍ നടന്ന ഫൈനലിലും സഞ്ജു ഫോം തുടര്‍ന്നു. വീണ്ടുമൊരു 89 റണ്‍സ് അടിച്ചെടുത്ത് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയായിരുന്നു.

നന്ദി പറഞ്ഞ് സഞ്ജു

ഐസിസിയുടെ മാര്‍ച്ചിലെ ഏറ്റലും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കാന്‍ സാധിച്ചതില്‍ ടീമംഗങ്ങള്‍ക്കും കോച്ചിങ് സംഘത്തിലുള്ളവര്‍ക്കുമെല്ലാം സഞ്ജു സാംസണ്‍ നന്ദി അറിയിച്ചിരിക്കുകയാണ്.

'ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടുകയെന്നത് വളരെ അവിശ്വസനീയമായ അനുഭവം തന്നെയാണ്. പ്രത്യേകിച്ചും എന്റെ ക്രിക്കറ്റ് യാത്രയിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ഘട്ടത്തിലാണ് ഇതും വന്നിരിക്കുന്നത്.

SANJU SAMSON

പുരുഷ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതിലൂടെ ഒരു സ്വപ്‌നം കൂടിയാണ് സാക്ഷാല്‍ക്കരിക്കപ്പെട്ടത്. ആ അപൂര്‍വ്വ നിമിഷത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാന്‍ കുറച്ചു സമയവുമെടുത്തു'- സഞ്ജു മനസ്സ് തുറന്നു.

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ ആവേശകരമായ യുഗം കൂടിയാണിത്. എല്ലാ മേഖലകളിലും അസാധാരണ പ്രതിഭകളുമുണ്ട്. എനിക്കു ലഭിച്ച അവസരങ്ങളോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു.

കൂടാതെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അനുവദിച്ച ടീമംഗങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്റെയും വിശ്വാസത്തിനും പിന്തുണയ്ക്കുമെല്ലാം നന്ദിയും അറിയിക്കുന്നതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 14, 2026, 15:01 [IST]
Other articles published on Apr 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+