Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു- ഉത്തപ്പ ഓപ്പണിങ്!! 3ല്‍ ദേവ്ദത്ത്, പിന്നാലെ വിഷ്ണു; ഇതാ കേരളത്തിന്റെ ഓള്‍ടൈം 11

നിരവധി ക്രിക്കറ്റര്‍മാരുടെ തലവര തന്നെ മാറ്റിയ ടൂര്‍ണമെന്റാണ് ഐപിഎല്ലെന്നു നമുക്കു നിസംശയം പറയാം. എത്രയെത്ര പ്രതിഭാശികളായ ക്രിക്കറ്റര്‍മാരാണ് ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന് പിന്നീട് ഇന്ത്യന്‍ കുപ്പായത്തിലും വിലസിയിരിക്കുന്നത്.

ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്ന ഏതൊരാള്‍ക്കും തങ്ങളുടെ മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഐപിഎല്ലിനേക്കാള്‍ വലിയൊരു വേദി ലഭിക്കാനില്ല. നിരവധി മലയാളി താരങ്ങളുടെയും സാന്നിധ്യം വിവിധ സീസണുകളിലായി നമുക്കു കാണാനും സാധിക്കും.

SANJU SAMSON

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള മലയാളി താരങ്ങളെ (പാതി മലയാളികളടക്കം) മാത്രം ഉള്‍പ്പെടുത്തി ഒരു ഓള്‍ടൈം കേരളാ ഇലവന്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

കേരളാ 11ല്‍ ആരെല്ലാം?

ഐപിഎല്ലിലെ ഓള്‍ടൈം കേരളാ ഇലവന്‍ തിരഞ്ഞെടുത്താല്‍ അതിനെ നയിക്കാന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിനേക്കാള്‍ അനുയോജ്യനായ മറ്റൊരാളില്ല. കാരണം രാജ്യത്തിനു മുന്നില്‍ കേരളാ ക്രിക്കറ്റിന്റെ പോസ്റ്റര്‍ ബോയ് എന്ന വിശേഷണം അദ്ദേഹത്തേക്കാള്‍ ചേരുന്ന മറ്റൊരാളില്ല.

മാത്രമല്ല ഇന്നു വരെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള മലയാളി/ ഹാഫ് മലയാളി താരങ്ങളെയെടുത്താല്‍ അവരില്‍ സഞ്ജുവിനോളം ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ വേറെയാരുമില്ലെന്നും നിസംശയം പറയാം. അതിനാല്‍ കേരളത്തിന്റെ ഓള്‍ ടൈം ഇലവനെ നയിക്കേണ്ടതും സഞ്ജു തന്നെയാണ്.

ഇലവനു വേണ്ടി ഫേവറിറ്റ് പൊസിഷനായ ഓപ്പണിങില്‍ തന്നെ അദ്ദഹം കളിക്കുകയും ചെയ്യും. സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളി മുന്‍ വെടിക്കെട്ട് ബാറ്ററും ടി20 ലോകകപ്പ് വിന്നറുമായ റോബിന്‍ ഉത്തപ്പയാണ്.

അദ്ദേഹം പാതി മലയാളിയാണെന്നതു അധിതം പേര്‍ക്കും അറിയാനിടയില്ല. ഉത്തപ്പയുടെ അമ്മ റോസ്ലിന്‍ കോഴിക്കോട്ടുകാരിയാണ്. അതിനാല്‍ തന്നെ മലയാളം വളരെ ഒഴുക്കോടെ സംസാരിക്കാനും അദ്ദേഹത്തിനു സാധിക്കും.

ഐപിഎല്ലിലേക്കു വന്നാല്‍ ആറു വ്യത്യസ്ത ടീമുകളായി കളിച്ചതിനു ശേഷമാണ് ഉത്തപ്പ വിരമിച്ചത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പൂനെ വാരിയേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമകള്‍ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.

സഞ്ജു- ഉത്തപ്പ ജോടിക്കു ശേഷം കേരളാ ഇലവനില്‍ മൂന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ദേവ്ദത്ത് പടിക്കല്‍, വിഷ്ണു വിനോദ്, കരുണ്‍ നായര്‍, സച്ചിന്‍ ബേബി, റൈഫി വിന്‍സന്റ് ഗോമസ് എന്നിവരാണ്. ഇതില്‍ ദേവ്ദത്തും കരുണും വിഷ്ണുവും ഈ സീസണിലെ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ളവരുമാണ്.

മറുനാടന്‍ മലയാളി താരമായ ദേവ്ദത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെഗളൂരുവിന്റെ മിന്നും താരമാണ്. നേരത്തേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. കേരളാ ടീമിലെ സജീവ സാന്നിധ്യമായ വിഷ്ണു വെടിക്കെട്ട് ബാറ്ററും കീപ്പറുമാണ്. ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ താരമാണ് അദ്ദേഹം. നിര്‍ഭാഗ്യവശാല്‍ ഒരു മല്‍സരത്തില്‍ പോലും വിഷ്ണുവിനു കളിക്കാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല.

മറുനാടന്‍ മലയാളിയായ കരുണ്‍ ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമാണ്. നേരത്തേ ആര്‍സിബി, റോയല്‍സ്, പഞ്ചാബ്, കെകെആര്‍, എല്‍എസ്ജി ടീമുകള്‍ക്കൊപ്പവും അദ്ദേഹമുണ്ടായിരുന്നു. സച്ചിന്‍ ബേബിയുടെ കാര്യമെടുത്താല്‍ റോയല്‍സിലൂടെയാണ് ഐപിഎല്ലില്‍ അരങ്ങേറിയത്. പിന്നീട് ആര്‍സിബി, എസ്ആര്‍എച്ച് ടീമുകളുടെ ഭാഗമാവുകയും ചെയ്തു.

VIGNESH PUTHUR

റൈഫിയും ഐപിഎല്ലില്‍ മൂന്നു ടീമുകളുടെ ഭാഗമായിരുന്നു. റോയല്‍സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, പൂനെ വാരിയേഴ്‌സ് തുടങ്ങിയ ടീമുകളില്‍ അദ്ദേഹമുണ്ടായിരുന്നു. കേരളാ ഇലവനിലെ മറ്റുള്ളവര്‍ വിഷ്‌നേഷ് പുത്തൂര്‍, കെഎം ആസിഫ്, സന്ദീപ് വാര്യര്‍, ശ്രീശാന്ത് എന്നിവരാണ്.

മുംബൈക്കൊപ്പം കഴിഞ്ഞ വര്‍ഷം അരങ്ങേറിയ വിഘ്‌നേഷ് ഇപ്പോള്‍ റോയല്‍സിന്റെ താരമാണ്. സിഎസ്‌കെ റോയല്‍സ് ടീമുകള്‍ക്കായി കളിച്ച താരമാണ് ആസിഫ്. സന്ദീപാവട്ടെ ആര്‍സിബി, കെകെആര്‍, എംഐ, ജജിടി ടീമുകളുടെ ഭാഗമായിട്ടുണ്ട്. ശ്രീശാന്തിന്റെ ടീമുകള്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ്, റോയല്‍സ് എന്നിവയാണ്.

ഓള്‍ടൈം കേരളാ ഐപിഎല്‍ 11

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോബിന്‍ ഉത്തപ്പ, ദേവ്ദത്ത് പടിക്കല്‍, വിഷ്ണു വിനോദ്, കരുണ്‍ നായര്‍, സച്ചിന്‍ ബേബി, റൈഫി ഗോമസ്, വിഘ്‌നേഷ് പുത്തൂര്‍, കെഎം ആസിഫ്, സന്ദീപ് വാര്യര്‍, ശ്രീശാന്ത്.

Story first published: Tuesday, May 5, 2026, 15:58 [IST]
Other articles published on May 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+