Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു- റുതു ഓപ്പണിങ് മാറണം! വേണ്ടത് ഈ ജോടി, ഒരു മാറ്റം കൂടി; ബദ്രിയുടെ ചെന്നൈ 11

ചെന്നൈ: കരുത്തരായ പഞ്ചാബ് കിങ്‌സുമായി വെള്ളിയാഴ്ച രാത്രി നടക്കാനിരിക്കുന്ന ഐപിഎല്‍ പോരാട്ടത്തിനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബെസ്റ്റ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരം എസ് ബദ്രിനാഥ്. രാജസ്ഥാന്‍ റോയല്‍സുമായുള്ള ആദ്യ കളിയില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് അദ്ദേഹം.

ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയ കളിയില്‍ എട്ടു വിക്കറ്റിന്റെ കനത്ത പരാജയമാണ് റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനു നേരിട്ടത്. ഏകപക്ഷീയമായ ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കും സിഎസ്‌കെ വീണിരിക്കുകയാണ്.

SANJU RUTURAJ

ഇനി ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ പഞ്ചാബിനെതിരേ മികച്ചൊരു വിജയവുമായി ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് സിഎസ്‌കെ ടീം. പക്ഷെ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബിനെ വീഴ്ത്താന്‍ ഏറ്റവും മികച്ച കളി തന്നെ സിഎസ്‌കെയ്ക്കു പുറത്തെടുക്കേണ്ടി വരും.

പുതിയ ഓപ്പണിങ് ജോടി

രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ജോടികള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമായിരുന്നു. പക്ഷെ ഈ പുതിയ ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കായില്ല. ആറു റണ്‍സ് വീതമെടുത്ത് ഇരുവരും പുറത്താവുകയായിരുന്നു.

പഞ്ചാബ് കിങ്‌സുമായുള്ള കൡയില്‍ ഈ ഓപ്പണിങ് സഖ്യത്തെ മാറ്റണമെന്നാണ് എസ് ബദ്രിനാഥ് ആവശ്യപ്പെടുന്നത്. സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളിയായി യുവതാരം ആയുഷ് മാത്രെ കളിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. റോയല്‍സിനെതിരേ മൂന്നാം നമ്പറിലെത്തിയ മാത്രെ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടിരുന്നു.

'അടുത്ത മാച്ചില്‍ ഞാന്‍ ചെയ്യാന്‍ പോവുന്ന ആദ്യത്തെ കാര്യം സഞ്ജു സാംസണ്‍- റുതുരാജ് ഗെയ്ക്വാദ് ഓപ്പണിങ് കോമ്പിനേഷന്‍ പൊളിക്കുകയെന്നതാണ്. പകരം സഞ്ജുവിനൊപ്പം ആയുഷ് മാത്രെയെ ഓപ്പണങില്‍ കൊണ്ടു വരും.

മൂന്നാം നമ്പറില്‍ സര്‍ഫറാസ് ഖാനെ കളിപ്പിക്കണം. നാലിലാണ് റുതുരാജ് ബാറ്റ് ചെയ്യേണ്ടത്. ഇതു മധ്യനിരയ്ക്കു കൂടുതല്‍ അനുഭവസമ്പത്ത് നല്‍കുന്നതിനൊപ്പം കുറേക്കൂടി സന്തുലിതമയ ലുക്ക് നല്‍കുകയും ചെയ്യും'- ബദ്രിനാഥ് വിശദമാക്കി.

അക്കീല്‍ വേണം

ടോപ്പ് ഫോറില്‍ അഴിച്ചുപണി നടത്തുന്നതിനൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് ലൈനപ്പിലും മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് എസ് ബദ്രിനാഥ്. വെസ്റ്റ് ഇന്‍ഡീസിന്റെ യുവ സ്പിന്നര്‍ അക്കീല്‍ ഹൊസെയ്‌നെ സിഎസ്‌കെ ഉറപ്പായും കളിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

'അക്കീല്‍ ഹൊസെയ്‌നെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ലൈനപ്പില്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ചെന്നൈയിലാണ് പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടം. മാത്യു ഷോര്‍ട്ടിനു പകരമാണ് ഞാന്‍ അക്കീലിനെ ടീമിലെത്തിക്കുക.

AKEAL

കഴിഞ്ഞ മല്‍സരത്തില്‍ നേടിയ 40 റണ്‍സ് താരം ജാമി ഒവേര്‍ട്ടന്റെ ബാറ്റിങില്‍ എനിക്കു വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ ബൗള്‍ ചെയ്യാവുന്ന ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തെ ഞാന്‍ ടീമില്‍ നിലനിര്‍ത്തും'- ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു.

റോയല്‍സിനെതിരേ കഴിഞ്ഞ മാച്ചില്‍ ബാറ്റിങില്‍ കൂട്ടത്തകര്‍ച്ച നേരിട്ട സിഎസ്‌കെ 100 പോലും തികയ്ക്കില്ലെന്നു കരുതിയിരിക്കവെ മാനംകാത്തത് ഒവേര്‍ട്ടനായിരുന്നു. 36 ബോളില്‍ 43 റണ്‍സുമായാണ് അദ്ദേഹം സിഎസ്‌കെയുടെ രക്ഷകനാത്. ഇതു ടീമിനെ 127 റണ്‍സെന്ന ദേപ്പെട്ട സ്‌കോറിലെത്തിക്കുകയും ചെയ്തു.

ബദ്രിനാഥ് തിരഞ്ഞെടുത്ത സിഎസ്‌കെയുടെ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്‍, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), കാര്‍ത്തിക് ശര്‍മ, ശിവം ദുബെ, ജാമി ഒവേര്‍ട്ടന്‍, അക്കീല്‍ ഹൊസെയ്ന്‍, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്.

Story first published: Thursday, April 2, 2026, 20:07 [IST]
Other articles published on Apr 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+