Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു ആ ഗ്രൗണ്ടില്‍ ദുരന്തം!! വേറെയും പ്രശ്‌നമുണ്ട്, മുന്നറിയിപ്പുമായി മുന്‍ താരം

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സഞ്ജു സാംസണിന്റെ കൂടുമാറ്റം ഉടന്‍ നടക്കാനിരിക്കകെ അദ്ദേഹത്തിന്റെ ചില പ്രധാന ദൗര്‍ബല്യങ്ങളെ കുറിച്ച് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ സദഗോപന്‍ രമേഷ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രേഡ് വിന്‍ഡോയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനെയും നല്‍കിയാണ് പകരം സഞ്ജുവിനെ ചെന്നൈ സ്വന്തം തട്ടകത്തിലെത്തിക്കുന്നത്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനവും പ്രതീക്ഷിക്കാം.

SANJU SAMSON

റെക്കോര്‍ഡ് മോശം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോംഗ്രൗണ്ടായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സഞ്ജു സാംസണിന്റെ റെക്കോര്‍ഡ് വളരെ മോശമാണെന്നാണ് സദഗോപന്‍ രമേഷിന്റെ നിരീക്ഷണം.

ചെപ്പോക്കില്‍ സഞ്ജു സാംസണിന്റെ നമ്പറുകള്‍ അത്ര മികച്ചതല്ല. പക്ഷെ അതൊരു ചെറിയ ,സാംപിള്‍ അളവ് മാത്രമാണ്. ഇവിടെ അദ്ദേഹം തുടര്‍ച്ചയായി കളിക്കുകയാണെങ്കില്‍ മികച്ച പ്രകടനം പുറത്തെടുത്തേക്കുകയും ചെയ്‌തേക്കാം.

എങ്കിലും ടേണിങ് ട്രാക്കുകളില്‍ സഞ്ജുവിന്റെ ബാറ്റിങിനെ കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. എന്നാല്‍ ട്രേണിങ് ട്രാക്കുകളില്‍ നേരിടാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള ബൗളറാണ് ജഡേജ. സഞ്ജുവാകട്ടെ ഇത്തരം ട്രാക്കുകളില്‍ അത്ര നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടില്ല.

രവീന്ദ്ര ജഡേജയെ കൈവിടുന്നത് തീര്‍ച്ചയായും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ദുര്‍ബലപ്പെടുത്തും. പക്ഷെ സഞ്ജു സാംസണിന്റെ വരവ് അവരെ ശക്തിപ്പെടുത്തുമോയെന്നതു കാത്തിരുന്നു കാണുകയും വേണം. മറുഭാഗത്തു രാജസ്ഥാന്‍ റോയല്‍സില്‍ ജഡേജയും ചാലഞ്ച് ചാലഞ്ച് ചെയ്യപ്പെടും. കാരണം അവിടെയുള്ളത് ഫ്‌ളാറ്റ് വിക്കറ്റുകളാളെന്നും രമേഷ് ചൂണ്ടിക്കാട്ടി.

അതേസമയം, ചെപ്പോക്കില്‍ സഞ്ജുവിന്റെ റെക്കോര്‍ഡ് നോക്കിയാല്‍ 11 ഇന്നിങ്‌സുകളാണ് ഇതിനകം കളിച്ചിട്ടുള്ളത്. 12.18 എന്ന ദയനീയ ശരാശരയിയില്‍ നേടാനായത് വെറും 134 റണ്‍സ് മാത്രം. 100.75 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു ഫിഫ്റ്റി പോലും ഈ ഗ്രൗണ്ടില്‍ അദ്ദേഹം നേടിയിട്ടില്ല. ഉയര്‍ന്ന സ്‌കോറാവട്ടെ വെറും 31 റണ്‍സാണ്.

RAVINDRA JADEJA

ജഡേജയെ മിസ് ചെയ്യും

ഐപിഎല്ലിലെ ഇനിയുള്ള ഹോം മല്‍സരങ്ങളില്‍ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉറപ്പായും മിസ് ചെയ്യുമെന്നു സദഗോപന്‍ രമേഷ് പറഞ്ഞു. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ കമാന്‍ഡറായിരുന്നു രവീന്ദ്ര ജഡേജ. അദ്ദേഹം ഇവിടെ ഏറെക്കുറെ തനിച്ച് ഒരുപാട് മല്‍സരങ്ങളില്‍ സിഎസ്‌കെയെ ജയിപ്പിച്ചിട്ടുണ്ട്.

ഓവറോള്‍ റെക്കോര്‍ഡ് നോക്കിയാല്‍ നമുക്കു അതു അത്രത്തോളം മനസ്സിലാവില്ലെങ്കിലും നിരവധി നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. അതു മാത്രമല്ല ജഡേജയുടെ ഫീല്‍ഡിങും കാച്ചിങുമെല്ലാം പ്രത്യേകം എടുത്തു പറയേണ്ടതുമാണ്.

സിഎസ്‌കെയ്ക്കായി ചെപ്പോക്കില്‍ ഫീല്‍ഡിങിലൂടെ മാത്രം അദ്ദേഹം 200-300 റണ്‍സെങ്കിലും സേവ് ചെയ്തിട്ടുമുണ്ടാവും. ഇപ്പോഴത്തെ ഫിറ്റ്‌നസ് നോക്കുമ്പോള്‍ രണ്ട്-മൂന്ന് വര്‍ഷം വരെയെങ്കിലും ജഡേജയ്ക്കു ഐപിഎല്ലില്‍ തുടര്‍ന്നു കളിക്കാന്‍ കഴിയുമെന്നും രമേഷ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 12, 2025, 17:28 [IST]
Other articles published on Nov 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+