Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തിന് മാത്രെ? ഇടിവെട്ട് താരം വേറെയുണ്ട്!! പുതിയ ഓപ്പണിങ് ജോടി; എംഐക്കെതിരേ ചെന്നൈ 11

ഈ സീസണിലെ ഐപിഎല്ലില്‍ ഒന്നിനു പിറകെ ഒന്നായി പരിക്കുകള്‍ കാരണം വലയുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് പരിക്കു കാരണം പുറത്തായതിന്റെ ഞെട്ടല്‍ മാറും മുമ്പ് മറ്റൊരാള്‍ കൂടി പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. സിഎസ്‌കെ ബാറ്റിങ് നിരയിലെ മിന്നും താരമായ ആയുഷ് മാത്രെയ്ക്കാണ് ഇപ്പോള്‍ പരിക്ക് വില്ലനായിരിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമയുള്ള കഴിഞ്ഞ കളിയില്‍ ബാറ്റിങിനിടെയാണ് 18 കാരന്റെ കാല്‍പ്പേശിയില്‍ വലിവ് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് മാത്രെ ശരിക്കും ബുദ്ധിമുട്ടുകയും പിന്നാലെ പുറത്താവുകയുമായിരുന്നു. താരത്തിന്റെ പരിക്ക് അത്ര നിസാരമല്ലെന്ന സൂചനാണ് ബാറ്റിങ് കോച്ചായ മൈക്ക് ഹസ്സി നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ വാംഖഡെയില്‍ നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയില്‍ മാത്രെ കളിക്കുമോയെന്ന കാര്യം സംശയമാണ്. ഈ മല്‍സരത്തില്‍ അദ്ദേഹം പുറത്തിരിക്കുകയാണെങ്കില്‍ സിഎസ്‌കെയുടെ ബെസ്റ്റ് ടീം കോമ്പിനേഷന്‍ എങ്ങനെയാവുമെന്നു നോക്കാം.

SANJU SAMSON

പുതിയ ടോപ്പ് ഫൈവ്

മുന്‍ മല്‍സരങ്ങളിലെല്ലാം വണ്‍ഡൗണായി ഇറങ്ങി പവര്‍പ്ലേയില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സ് കാഴ്ചവച്ച താരമാണ് ആയുഷ് മാത്രെ. മുംബൈ ഇന്ത്യന്‍സിനെതിരേ അദ്ദേഹമില്ലെങ്കില്‍ ഈ കുറവ് നികത്താന്‍ കഴിയുന്ന മറ്റൊരാള്‍ സിഎസ്‌കെ ക്യാംപിലുണ്ട്. അതു വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഉര്‍വില്‍ പട്ടേലാണ്.

സീസണില്‍ ഇനിയും അവസരം കിട്ടാതെ ബെഞ്ചിലിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ മാത്രെയുടെ പരിക്ക് അപ്രതീക്ഷിതമായി ഉര്‍വിലിനു വഴിയൊരുക്കുകയാണ്. മാത്രയേക്കാള്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററാണ് ഉര്‍വില്‍. അതുകൊണ്ടു തന്നെ 18 കാരന്റെ കുറവ് നികത്താന്‍ അദ്ദേഹത്തിനു സാധിക്കും.

മുംബൈയ്‌ക്കെതിരേ ഉര്‍വിലിനെ ഓപ്പണിങില്‍ തന്നെ സിഎസ്‌കെ ഇറക്കേണ്ടത് പ്രധാനമാണ്. സഞ്ജു സാംസണിനൊപ്പം അദ്ദേഹമാണ് ഓപ്പണ്‍ ചെയ്യേണ്ടത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഓപ്പണിങില്‍ തുടരെ ദുരന്തമാവുകയാണ്. അതിനാല്‍ മുംബൈയ്‌ക്കെതിരേ ഈ റോളില്‍ നിന്നും അദ്ദേഹം സ്വയം മാറിയേ തീരൂ.

വണ്‍ഡൗണായി മൂന്നാംനമ്പറിലാണ് റുതുരാജ് ഇനിയുള്ള മല്‍സരങ്ങളില്‍ ബാറ്റ് ചെയ്യേണ്ടത്. ആങ്കര്‍ റോള്‍ ഏറ്റെടുത്ത് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹം ശ്രമിക്കുകയും വേണം. നാലാം നമ്പറില്‍ ശിവം ദുബെയെ സിഎസ്‌കെ നിര്‍ബന്ധമായും കൊണ്ടുവന്നേ തീരൂ. നിലവില്‍ 6-7 സ്ഥാനങ്ങളിലാണ് അദ്ദേഹത്തെ പരീക്ഷിക്കുന്നത്.

പക്ഷെ ദുബെയ്ക്കു ഏറ്റവും അനുയോജ്യമായ പൊസിഷന്‍ നാല്- അഞ്ചാണ്. കാരണം മധ്യഓവറുകളിലെ സ്പിന്‍ ഭീഷണി തകര്‍ക്കാന്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ സിഎസ്‌കെയ്ക്കില്ല. റുതുവിനു ശേഷം നാലാമനായി ദുബെ ബാറ്റ് ചെയ്താല്‍ അതു സിഎസ്‌കെയെ കൂടുതല്‍ സന്തുലിതമാക്കുകയും ചെയ്യും.

അഞ്ചാം നമ്പറില്‍ കളിക്കേണ്ടത് സൗത്താഫ്രിക്കയുടെ വമ്പടിക്കാരനായ ബാറ്ററും 360 ബാറ്ററുമായ ഡെവാള്‍ഡ് ബ്രെവിസാണ്. ഈ സീസണില്‍ ബാറ്റിങില്‍ ഇനിയും പ്രതീക്ഷയ്‌ക്കൊത്ത ഇന്നിങ്‌സുകള്‍ വന്നിട്ടില്ലെങ്കിലും വരും മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവ് തന്നെ കാണാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

CSK

ടീമിലെ മറ്റുള്ളവര്‍

ഡെവാള്‍ഡ് ബ്രെവിസിനു ശേഷം ആറാം നമ്പറില്‍ സര്‍ഫറാസ് ഖാനുണ്ടാവും. അതിവേഗം സ്‌കോര്‍ ചെയ്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാന്‍ തനിക്കു സാധിക്കുമെന്നു അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഫിനിഷര്‍ റോള്‍ സര്‍ഫറാസില്‍ ഭദ്രവുമാണ്.

ഏഴാമനായി ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജാമി ഒവേര്‍ട്ടനുണ്ടാവും. എട്ടില്‍ വേണ്ടത് വെസ്റ്റ് സ്പിന്നര്‍ അക്കീല്‍ ഹൊസെയ്‌നാണ്. ഇതോടെ മാത്യു ഷോര്‍ട്ടിനു നഷ്ടമാവുകയും ചെയ്യും. മൂന്നു പേസര്‍മാര്‍ ടീമിലുണ്ടാവും. അന്‍ഷുല്‍ കംബോജ്, മുകേഷ് ചൗധരി, ഗുര്‍ജപ്‌നീത് സിങ് എന്നിവര്‍ക്കായിരിക്കും പേസാക്രമണത്തിന്റെ ചുമതല.

എംഐയ്‌ക്കെതിരേ സിഎസ്‌കെ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, സര്‍ഫറാസ് ഖാന്‍, ജാമി ഒവേര്‍ട്ടന്‍, അക്കീല്‍ ഹൊസെയ്ന്‍, അന്‍ഷുല്‍ കംബോജ്, മുകേഷ് ചൗധരി, ഗുര്‍ജപ്‌നീത് സിങ്.

Story first published: Sunday, April 19, 2026, 15:54 [IST]
Other articles published on Apr 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+