Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഡിസിയെ സൂപ്പറാക്കാന്‍ സഞ്ജുവെത്തും!! രാഹുലിനൊപ്പം ഓപ്പണിങ്, ഇതാ പുതിയ ലൈനപ്പ്

ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയിലെ ഏറ്റവും വലിയ കൂടുമാറ്റങ്ങളിലൊന്ന് ഉടന്‍ സംഭവിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. മലയാളി സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിന്റെ ട്രാന്‍സ്ഫറിലാണ് ക്രിക്കറ്റ് പ്രേമുകള്‍ സാക്ഷിയാവുക. നേരത്തേ വന്ന സൂചനകള്‍ പോലെ ഡല്‍ബി ക്യാപ്പിറ്റല്‍സിലേക്കു തന്നെയാണ് അദ്ദേഹം ചേക്കേറുന്നത്.

ടൈംസ് ഓഫ് ഇന്ത്യയാണ് ഇപ്പോള്‍ ഇക്കാര്യം ഏറെക്കുറ ഉറപ്പായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഞ്ജു ഡിസിയിലേക്കു ചേക്കേറുമ്പോള്‍ അവരുടെ ടീമില്‍ നിന്നും സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്ററുമായ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് തിരികെ റോയല്‍സിലേക്കും മാറുമെന്നാണ് ഇതില്‍ പറയുന്നത്.

SANJU SAMSON

രണ്ടു ഫ്രാഞ്ചൈസികളും ഈ ട്രേഡിനെ കുറിച്ച് ഔദ്യോഗികമായി ഇനിയും സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും വൈകാതെ തന്നെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. ഇതു സംഭവിക്കുകയാണെങ്കില്‍ ഡിസിക്കൊപ്പം സഞ്ജുവിന്റെ രണ്ടാമൂഴമായിരിക്കും. നേരത്തേ രണ്ടു തവണ അദ്ദേഹം ഫ്രാഞ്ചൈസിയുടെ ഭാഗമായിട്ടുണ്ട്. സഞ്ജുവെത്തിയാല്‍ ഡിസിയുടെ അടുത്ത സീസണിലെ ലൈനപ്പ് എങ്ങനെയാവുമെന്നു നോക്കാം.

ഇതാ കിടിലന്‍ ലൈനപ്പ്

ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു ചേക്കേറിയാല്‍ ക്യാപ്റ്റന്‍സിയും സഞ്ജു സാംസണിനു തന്നെ ആയിരിക്കുമെന്നുറപ്പാണ്. കഴിഞ്ഞ തവണ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരുന്നു അവരെ നയിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ശരാശരിയിലൊതുങ്ങുകയും ചെയ്തു. സീസണില്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് പ്ലേഓഫ് പോലുമെത്താതെയാണ് ഡിസി പുറത്തായത്.

അതിനാല്‍ നായകെന്ന നിലയില്‍ മികച്ച റെക്കോര്‍ഡും അനുഭവസമ്പത്തുമുള്ള സഞ്ജുവിനെ തന്നെയായിരിക്കും പുതിയ ദൗത്യം ഡിസി ഏല്‍പ്പിക്കുക. കന്നി ഐപിഎല്‍ കിരീടത്തിനായുള്ള അവരുടെ കാത്തിരിപ്പ് അവസാനിപ്പിക്കുകയാവും അദ്ദേഹത്തിന്റെ ലക്ഷ്യം. നേരത്തേ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഒരു തവണ ഫൈനലില്‍ എത്തിയതൊഴിച്ചാല്‍ ഡിസിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.

സഞ്ജുവും ഇന്ത്യയുടെ മറ്റൊരു സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലും ചേര്‍ന്നായിരിക്കും ഡിസിക്കായി അടുത്ത സീസണില്‍ ഓപ്പണ്‍ ചെയ്യുന്നത്. ട്രേഡ് വിന്‍ഡോയില്‍ രാഹുലിനെ റാഞ്ചാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതു സംഭവിക്കുമോയെന്നതില്‍ ഉറപ്പില്ല. അദ്ദേഹത്തെ നിലനിര്‍ത്താന്‍ തന്നൊയിരിക്കും ഡിസിയുടെ പ്ലാന്‍.

മൂന്നാം നമ്പറിലേക്കു ഒരു വിദേശ ബാറ്ററെയാവും അവര്‍ നോട്ടമിടുന്നത്. ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ വരാനിരിക്കുന്ന ലേലത്തില്‍ വാങ്ങാനും ഡിസി ശ്രമിച്ചേക്കും. അദ്ദേഹത്തെ സ്വന്തം തട്ടകത്തില്‍ എത്തിക്കാനായാല്‍ ടീമിന്റെ ടോപ്പ് ത്രീ സെറ്റായെന്നു ഉറപ്പിക്കാം.

നാലാം നമ്പറില്‍ കളിക്കുക അഗ്രസീവ് ബാറ്ററായ സമീര്‍ റിസ്വിയായിരിക്കും. അഞ്ചാം നമ്പറില്‍ അക്ഷറിനെ കാണാം. ആവശ്യമെങ്കില്‍ വണ്‍ഡൗണായോ, നാലാമനായോ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. ഏതു പൊസിഷനിലും ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് അക്ഷറിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

AXAR STARC

അക്ഷര്‍ കഴിഞ്ഞാല്‍ ആറാമന്‍ സൗത്താഫ്രിക്കയുടെ വമ്പനടിക്കാരനായ താരം ഡൊണോവന്‍ ഫെരേരയാവും. ഫിനിഷറുടെ റോളില്‍ മിന്നിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ഏഴാം നമ്പറില്‍ മറ്റൊരു സൂപ്പര്‍ ഫിനിഷറായ അശുതോഷ് ശര്‍മയാവും ഡിസിക്കായി ഇറങ്ങുന്നത്. ഏതു ദുഷ്‌കരമായ സാഹചര്യത്തിലും മല്‍സരഗതി മാറ്റി മറിക്കാനുള്ള പ്രഹരശേഷി അദ്ദേഹത്തിനുണ്ട്.

എട്ടാമന്‍ കഴിഞ്ഞ സീസണിലെ കണ്ടെത്തലായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വിപ്രാജ് നിഗമാണ്. തുടര്‍ന്നു ബൗളര്‍മാരുടെ ഊഴമായിരിക്കും. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനായിരിക്കും സ്പിന്‍ ബൗളിങിന്റെ ചുമതല. പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കായിരിക്കും. അദ്ദേഹത്തിനു കൂട്ടായി മുകേഷ് കുമാറുമുണ്ടാവും.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പുതിയ 11

സഞ്ജു സാസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, കാമറൂണ്‍ ഗ്രീന്‍, സമീര്‍ റിസ്വി, അക്ഷര്‍ പട്ടേല്‍, ഡൊണോവന്‍ ഫെരേര, അശുതോഷ് ശര്‍മ, വിപ്രാജ് നിഗം, മിച്ചെല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

Story first published: Sunday, November 2, 2025, 7:39 [IST]
Other articles published on Nov 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+