Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പൃഥ്വി-സഞ്ജു ഓപ്പണിങ്!! 4ല്‍ ഗ്രീന്‍; കെകെആറിന്റെ പുതിയ 11 പ്രവചിച്ച് എഐ

ഐപിഎല്ലന്റെ അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുന്ന ടീമുകളിലൊന്നാണ് മൂന്നു തവണ ജേതക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. 2024ലെ സീസണില്‍ ചാംപ്യന്‍മാരായ കെകെആര്‍ കഴിഞ്ഞ തവണ പ്ലേഐഫ് പോലും കാണാതെയാണ് പുറത്തായത്. അജിങ്ക്യ രഹാനെ നയിച്ച ടീം എട്ടാം സ്ഥാനത്തേക്കും കൂപ്പുകുത്തി.

അതുകൊണ്ടു പഴയ പ്രതാപം വീണ്ടെടുക്കാന്‍ ചില അഴിച്ചു പണികളോടെയാവും കൊല്‍ക്കത്ത അടുത്ത സീസണില്‍ അങ്കത്തട്ടിലിറങ്ങുക. നായകനെയടക്കം മാറ്റാനുള്ള നീക്കം കെകെആര്‍ ഇതിനകം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത എഡിഷനിലെ കെകെആര്‍ ഇലവനെ കുറിച്ച് പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ജെമിനി. ആരൊക്കെയാണ് പുതിയ ലൈനപ്പിലുള്ളതെന്നു നോക്കാം.

SANJU SAMSON

പുതിയ ടോപ്പ്

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടോപ്പ് ഫൈവിനെയാവും അടുത്ത തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പരീക്ഷിക്കുകയെന്നാണ് പ്രവചനം. സുനില്‍ നരെയ്‌നും റഹ്മാനുള്ള ഗുര്‍ബാസുമായിരുന്നു അവസാന എഡിഷനില്‍ കെകെആറിന്റെ ഓപ്പണിങ് ജോടികള്‍. ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ നരെയ്‌നൊപ്പം ക്വിന്റണ്‍ ഡികോക്കിനെയും ഓപ്പണിങില്‍ അവര്‍ പരീക്ഷിച്ചു. പക്ഷെ രണ്ടു കോമ്പിനേഷനും ക്ലിക്കായില്ല.

അടുത്ത എഡിഷനില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഇന്ത്യന്‍ വെടിക്കെട്ട് ബാറ്ററായ പൃഥ്വി ഷായും ചേര്‍ന്നായരിക്കും കെകെആറിനായി ഓപ്പണ്‍ചെയ്യുകയെന്നാണ് പ്രവചനം. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു ടീം വിടാന്‍ തീരുമാനിച്ചു കഴിഞ്ഞു. അദ്ദേഹം ഇക്കാര്യം ഫ്രാഞ്ചൈസിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ വവില്‍ക്കാനുള്ള ശ്രമങ്ങളും റോയല്‍സ് തുടങ്ങിക്കഴിഞ്ഞു. കെകെആര്‍ അദ്ദേഹത്തെ വാങ്ങാനുള്ള നീക്കമാരംഭിച്ചതായി നേത്തേ റിപ്പോര്‍ട്ടുളും വന്നിരുന്നു. പൃഥ്വിയുടെ കാര്യമെടുത്താല്‍ കഴിഞ്ഞ ഐപിഎല്‍ മെഗാലേലത്തില്‍ അണ്‍സോള്‍ഡായതു കാരണം വീട്ടിലിരുന്ന് കളി കാണേണ്ടി വന്ന താരാണ് അദ്ദേഹം.

വരാനിരിക്കുന്ന മിനി താരലലത്തില്‍ പൃഥ്വിയെ കെകെആര്‍ വാങ്ങുമെന്നു തന്നെയാണ് ജെമിനിയുടെ പ്രവചനത്തില്‍ നിനിന്നും വ്യക്തമാവുന്നത്. പൃഥ്വിക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ അതു ആരും ഭയക്കുന്ന സ്‌ഫോടനാത്മക കൂട്ടുകെട്ടായി മാറം. കെകെആറിനെ നയിക്കുന്നതും സഞ്ജു തന്നെയാണ്.

മൂന്നം നമ്പറില്‍ യുവതാരം ആംഗ്രിഷ് രഘുവംശി കളിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ സീസണില്‍ കെകെആറിന്റെ പ്രധാന പോസിറ്റീവകളിലൊന്നായിരുന്നു യുവതാരമായ രഘുവംശിയുടെ പ്രകടനം. നാലാം നമ്പറില്‍ കളിക്കുന്നത് ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്. വരാനിരിക്കുന്ന ലേലത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും അദ്ദേഹം.

ലേലത്തില്‍ ഏറ്റവുമധികം തുക ലഭിക്കാനിടയുള്ള താരം കൂടിയാണ് ഗ്രീന്‍. പരിക്കു കാരണം കഴിഞ്ഞ സീസണ്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. നേരത്തേ ഓരോ സീസണുകള്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകള്‍ക്കായി കളിച്ചപ്പോള്‍ ശ്രദ്ധേയമായ പ്രകടവും ഗ്രീന്‍ നടത്തിയിരുന്നു. ഗ്രീനിനു ശേഷം ഇലവനിലെ അഞ്ചാമത്തെയാള്‍ ഫിനിഷറായ റിങ്കു സിങാണ്.

CAMERON GREEN

കഴിഞ്ഞ തവണ കെകെആറില്‍ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. റിങ്കു കഴിഞ്ഞാല്‍ ആറ്, ഏഴ് സ്ഥാനങ്‌ളില്‍ വമ്പനടിക്കാരും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍മാരായ ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നും ഫിനിഷിങ് ചുമതലയും ഇവര്‍ക്കായിരിക്കും. എട്ടാമന്‍ മറ്റൊരു വെടിക്കട്ട് താരമായ രമണ്‍ദീപ് സിങാണ്.

തുടര്‍ന്നു ബൗളര്‍മാരാണ് ടീമിലുള്ളത്. ഹര്‍ഷിത് റാണയ്‌ക്കൊപ്പം ഇംഗ്ലണ്ടിന്റെ ലൂക്ക് വുഡായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയുമുണ്ടാവുമെന്നും എഐ പ്രവചിക്കുന്നു. ഇംപാക്ട് പ്ലെയറായി റുക്കുവീണത് മുന്‍ ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെയ്ക്കാണ്.

കെകആറിന്റെ അടുത്ത സീസണിലെ 11

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), പൃഥവി ഷാ, ആംഗ്രിഷ് രഘുവംശി, കാമറൂണ്‍ ഗ്രീന്‍, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ലൂക്ക് വുഡ്.

ഇംപാക്ട് പ്ലെയര്‍- അജിങ്ക്യ രഹാനെ.

Story first published: Tuesday, October 28, 2025, 14:34 [IST]
Other articles published on Oct 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+