For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Exclusive: ഇടഞ്ഞ സഞ്ജുവിനെ 'തളയ്ക്കാന്‍' സങ്കയെത്തും!! മാസ്റ്റര്‍ സ്‌ട്രോക്ക്, നീക്കമിങ്ങനെ

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്തു നിന്നും രാഹുല്‍ ദ്രാവിഡ് രാജിവച്ചതോടെ ടീമിനകത്തെ പ്രശ്‌നങ്ങളെല്ലാം കലങ്ങിത്തെളിഞ്ഞേക്കും. അതിനു വേണ്ടിയുള്ള നീക്കങ്ങള്‍ റോയല്‍സിന്റെ അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന നിര്‍ണായക വിവരങ്ങള്‍ മൈഖേലിനു (Mykhel) ലഭിച്ചിരിക്കുകയാണ്.

പ്രധാനമായും രണ്ടു പ്രതിസന്ധികളാണ് ഇപ്പോള്‍ റോയല്‍സിനു മുന്നിലുള്ളത്. ഇതില്‍ ആദ്യത്തേത് ദ്രാവിഡിന്റെ പകരക്കാരനായി പുതിയൊരു കോച്ചിനെ കൊണ്ടുവരികയെന്നതാണ്. അതോടൊപ്പം ടീം മാനേജ്‌മെന്റുമായി പിണങ്ങി ഇടഞ്ഞു നില്‍ക്കുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പിടിച്ചുനിര്‍ത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും ഒറ്റയടിക്കു പരിഹരിക്കാനുള്ള ഫോര്‍മുലയാണ് റോയല്‍സ് ഇപ്പോള്‍ കണ്ടു വച്ചിരിക്കുന്നത്.

SANGAKKARA SANJU

സങ്കയെ വീണ്ടും കോച്ചാക്കും

സഞ്ജു സാംസിണിനെ അടുത്ത ഐപിഎല്‍ സീസണിലും തങ്ങളോടൊപ്പം നിലനിര്‍ത്തുന്നതിനായി ടീം ഡയറക്ടറും മുന്‍ കോച്ചുമായിരുന്ന കുമാര്‍ സങ്കക്കാരയെ വീണ്ടും കോച്ചാക്കാനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പദ്ധതി. ഇക്കാര്യം ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ മൈഖേലിനോടു തുറന്നു പറയുകയും ചെയ്തിരിക്കുകയാണ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റിലേക്കു മാറാനുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍ കുമാര്‍ സങ്കക്കാര. എന്നാല്‍ രാഹുല്‍ ദ്രാവിഡും രാജസ്ഥാന്‍ റോയല്‍സും പരസ്പരധാരണയോടെ വേര്‍പിരിഞ്ഞതിനു പിന്നാലെ സങ്കക്കാരയെ കോച്ചിന്റെ റോളിലേക്കു തിരികെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രാഞ്ചൈസി സമീപിച്ചു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ദ്രാവിഡ് മുഖ്യ കോച്ചായ ശേഷം ടീം ഡയറക്ടറുടെ ചുമതല മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കോച്ചിങ് ചുമതലയുമായി ബന്ധപ്പെട്ട് സങ്കക്കാരയും റോയല്‍സും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്കു കടന്നു കഴിഞ്ഞു. അധികം വൈകാതെ തന്നെ ഇതു സംബന്ധിച്ച് ഔദോഗ്യോഗിക പ്രഖ്യാപനം വരുമെന്നും അടുത്ത വൃത്തങ്ങള്‍ മൈഖേലിനോടു വെളിപ്പെടുത്തി.

സങ്കക്കാര- സഞ്ജു കോംബോ

കുമാര്‍ സങ്കക്കാര- സഞ്ജു സാംസണ്‍ കോമ്പിനേഷന്‍ രാജസ്ഥാന്‍ റോയല്‍സില്‍ വലിയ വിജയമായി മാറിയിരുന്നു. 2021 മുതല്‍ 24 വരെയാണ് ഇരുവരും ഫ്രാഞ്ചൈസിക്കായി ഒരുമിച്ച് പ്രവര്‍ത്തിച്ചത്. ടീം ഡയറക്ടറുടെയും കോച്ചിന്റെയും ഇരട്ട റോളുകളൈാണ് സങ്കയ്ക്കുണ്ടായിരുന്നത്. അദ്ദേഹം അതു ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

സങ്കക്കാരയും സഞ്ജും തമ്മിലുള്ള മികച്ച ഒത്തിണക്കവും പരസ്പര ധാരണയുമായിരുന്നു റോയല്‍സിന്റെ വിജയരഹസ്യം. ഇരുവരും അമരത്തുണ്ടായിരുന്നപ്പോള്‍ ഐപിഎലില്‍ ഏതു ടീമും ഭയക്കുന്ന ശക്തമായ ടീമായി റോയല്‍സ് മാറുകയും ചെയ്തു. 2022ലെ മെഗാ ലേലത്തില്‍ ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നീ മൂന്നു സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ സങ്കക്കാര- സഞ്ജു സഖ്യം വിജയിച്ചു.

SANGAKKARA SANJU

ഇതു റോയല്‍സിന്റെ തലവര തന്നെ മാറ്റുകയും ചെയ്തു. 2022ലെ ഐപിഎല്‍ റണ്ണറപ്പായാണ് റോയല്‍സ് ഞെട്ടിച്ചത്. തൊട്ടടുത്ത സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫില്‍ സ്ഥാനം ലഭിക്കാതെ പോയെങ്കിലും 24ല്‍ പ്ലേഓഫ് കളിക്കാന്‍ ടീമിനു സാധിക്കുകയും ചെയ്തു. അന്നു സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു അവര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

സീസണിനു ശേഷം സങ്കക്കാര ടീം ഡയറക്ടറുടെ റോളിലേക്കു മാത്രം മാറുകയും രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചായി വരികയും ചെയ്തതോടെ റോയല്‍സിന്റെ പതനവും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ സങ്കക്കാര വീണ്ടും കോച്ചായി മടങ്ങിയെത്തുമ്പോള്‍ ടീം വിടാനുള്ള തീരുമാനം പിന്‍വലിച്ച് സഞ്ജു റോയല്‍സില്‍ തുടരാനുള്ള സാധ്യതയും തെളിഞ്ഞിരിക്കുകയാണ്. സങ്കക്കാര ആവശ്യപ്പെട്ടാല്‍ അദ്ദേഹം തീരുമാനം മാറ്റുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇക്കാര്യം അടുത്ത വൃത്തങ്ങള്‍ മൈഖേലിനോടു സൂചിപ്പിക്കുകയും ചെയ്തു. സഞ്ജുവിന്റെ നേതൃത്വപാടവവും സംഗക്കാരയുടെ തന്ത്രപരമായ വൈദഗ്ധ്യവും സംയോജിപ്പിച്ച് സ്ഥിരതയ്ക്കും കിരീടവിജയങ്ങള്‍ക്കും വേണ്ടിയുള്ള റോയല്‍സിന്റെ ശ്രമങ്ങള്‍ക്കു കൂടുതല്‍ കരുത്ത് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, September 2, 2025, 11:33 [IST]
Other articles published on Sep 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+