Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സായിയുടെ ഹിറ്റ് വിക്കറ്റ്, അതു ശരിക്കും ഔട്ടല്ല!! നിയമം ഇങ്ങനെ, അംപയര്‍ പറയുന്നതറിയാം

ധരംശാല: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുവമായുള്ള ഐപിഎല്‍ ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്റെ പുറത്താവലുമായി ബന്ധപ്പെട്ട് വിവാദം ചൂട് പിടിക്കുകയാണ്. റണ്‍ചേസില്‍ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കവെയാണ് ഹിറ്റ് വിക്കറ്റായി അദ്ദേഹം മടങ്ങിയത്. ഒമ്പതു ബേളില്‍ മൂന്നു ഫോറുള്‍പ്പെടെ 14 റണ്‍സാണ് സായ് നേടിയത്.

പേസര്‍ ജേക്കബ് ഡഫിക്കെതിരേ ഷോട്ട് കളിച്ച ശേഷമായിരുന്നു ബാറ്റ് സ്റ്റംപിലേക്കു വീണ് നിര്‍ഭാഗ്യകരമായ രീതിയിലുള്ള താരത്തിന്റെ പുറത്താവല്‍. എന്നാല്‍ ഇതു യഥാര്‍ഥത്തില്‍ ഇതു ഔട്ടല്ലെന്നാണ് ഒരുപാട് അന്താരാഷ്ട്ര മല്‍സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള ഇന്ത്യന്‍ അംപയര്‍ അനില്‍ ചൗധരി പറയുന്നത്.

ഹിറ്റ് വിക്കറ്റ് പുറത്താവലുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ കുറച്ചു മുമ്പുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്.

SAI SUDHARSAN OUT

സായിയുടെ പുറത്താവല്‍

ധരംശാലയില്‍ നടന്ന പോരാട്ടത്തില്‍ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റന്‍സിനു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നല്‍കിയത്. ജേക്കബ് ഡഫിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യത്തെ രണ്ടു ബോളിലും ഫോറടിച്ച് വളരെ പോസിറ്റീവായിട്ടായിരുന്നു സായ് സുദര്‍ശന്റെ തുടക്കം. ഈ ഓവറില്‍ 11 റണ്‍സും ജിടിക്കു ലഭിച്ചു. ഭുവനേശ്വര്‍ കുമാറിന്റെ ഒരു വൈഡും സിംഗിളുമടക്കം രണ്ട റണ്‍സ് മാത്രം.

അടുത്ത ഓവറിലെ രണ്ടാമത്തെ ബോളില്‍ സായിയുടെ ബൗണ്ടറി. മിഡ് വിക്കറ്റ് ഏരിയയിലൂടയായിരുന്നു ഷോട്ട്. പക്ഷെ അടുത്ത ബോളില്‍ അവിശ്വസനീയമാം വിധത്തില്‍ താരം ഹിറ്റ് വിക്കറ്റായി ക്രീസ് വിടുകയായിരുന്നു. പോയിന്റ്് ഏരിയയിലൂടെ മികച്ചൊരു കട്ട് ഷോട്ടാണ് താരം കളിച്ചത്.

ഈ ഷോട്ടിനു ശേഷം സായ് സിംഗിളിനായി ഓടവെ ബാറ്റ് കൈകളില്‍ നിന്നു സ്ലിപ്പായി പിറകിലേക്കു തെറിക്കുകയായിരുന്നു. താഴെ വീണ് ബൗണ്‍സായ ശേഷം ബാറ്റ് വിക്കറ്റുകളിലും പതിച്ചു. ഇതിനിടെ സായിയുടെ ഷോട്ട് ബൗണ്ടറിയും കടന്നിരുന്നു. അതിനിടെയാണ് നിര്‍ഭാഗ്യകരമായ രീതിയില്‍ ബാറ്റ് സ്റ്റംപുകളില്‍ പതിച്ചത്.

ഇതു കണ്ട ബൗളല്‍ ഡഫി ഓണ്‍ഫീല്‍ഡ് അംപയറെ ചൂണ്ടിക്കാണിച്ച്് അപ്പീലും ചെയ്തതോടെ ഔട്ടും വിളിക്കപ്പെട്ടു. തുടര്‍ന്നു സായിക്കു നിരാശനായി മടങ്ങേണ്ടിയും വന്നു. നല്ല ഒഴുക്കോടെ ഷോട്ടുകള്‍ കളിച്ചുകൊണ്ടിരുന്ന സായ് ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ റണ്‍ചേസില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനും ജിടിക്കു സാധിക്കുമായിരുന്നു.

ശരിക്കുമത് നോട്ടൗട്ട്

സോഷ്യല്‍ മീഡിയയില്‍ നേരത്തേ ഹിറ്റ് വിക്കറ്റ് പുറത്താവലുായി ബന്ധപ്പെട്ട് അംപയര്‍ അനില്‍ ചൗധരി പങ്കുവച്ചിട്ടുള്ള ഒരു വീഡിയോയാണ് സായ് സുദര്‍ശന്റെ വിവാദ പുറത്താവലിനു ശേഷം ചര്‍ച്ചയാവുന്നത്. സായിയുടെ ഔട്ടാവലിനെ കുറിച്ചല്ല, മറിച്ച് സമാനമായ രീതിയിലുള്ള മറ്റെരു ഹിറ്റ് വിക്കറ്റിനെ പറ്റിയാണ് അദ്ദേഹം വീഡിയോയില്‍ വിശദീകരിക്കുന്നത്.

SAI SUDHARSAN OUT

'ഹിറ്റ് വിക്കറ്റുമായി ബന്ധപ്പെട്ട ഒരു വീഡിയോ വന്നിരിക്കുകയാണ്. അതില്‍ ബാറ്റ്‌സ്മാന്‍ ഷോട്ട് പൂര്‍ത്തിയാക്കി കഴിഞ്ഞ ശേഷം അയാളുടെ ക്യാപ്പ് സ്റ്റംപുകളിലേക്കു വീഴുകയായിരുന്നു. ബേല്‍സും ഇതില്‍ താഴെ വീഴുന്നുണ്ട്. ഹിറ്റ് വിക്കറ്റുമായി ബന്ധപ്പെട്ടുള്ള നിയമത്തില്‍ 35.2 യില്‍ ആണ് ഇതേ കുറിച്ച് പരാമര്‍ശിക്കുന്നത്.

ഈ നിയപ്രകാരം ബാറ്റ്‌സ്മാന്റെ കൈവശമുള്ള എന്തെങ്കിലുമൊരു വസ്തു, അത് ചിലപ്പോള്‍ ബാറ്റോ, ക്യാപ്പോ എന്തുമാവട്ടെ. ബാറ്റ്‌സ്മാന്‍ ഷോട്ട് പൂര്‍ത്തിയാക്കി കഴിഞ്ഞതിനു ശേഷം ബാറ്റോ, ക്യാപ്പോ പോലെയുള്ള എന്തു വസ്തുക്കളും വിക്കറ്റുകളിലേക്കു വീണാല്‍ അതു ഔട്ടായി കണക്കാക്കില്ല.

ഈ കേസിലും (ക്യാപ്പ് വീണുള്ള ഹിറ്റ് വിക്കറ്റ്) ഇതു തന്നെയാണ് സംഭവിച്ചത്. ബാറ്റ്‌സ്മാന്‍ ഷോട്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു, എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തിയാവുകയും ചെയ്തു. ഇതിനു ശേഷമാണ് ക്യാപ്പ് സ്റ്റംപുകളില്‍ പതിച്ചത്. അതു കാരണമാണ്് അതു നോട്ടൗട്ടാവുന്നത് എന്നായിരുന്നു ചൗധരിയുടെ നിരീക്ഷണം.

ഇനി സായ് സുദര്‍ശന്റെയും കാര്യത്തില്‍ ഇതു തന്നെയാണ് സംഭവിച്ചത്. ഷോട്ട് പൂര്‍ത്തിയാക്കി കഴിഞ്ഞ ശേഷം അദ്ദേഹം ഓടവെയാണ് ബാറ്റ് നിയന്തണം വിട്ട് വിക്കറ്റുകളില്‍ പതിച്ചത്. അതിനാല്‍ അതും ഔട്ടിന്റെ പരിധിയില്‍ വരില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Story first published: Wednesday, May 27, 2026, 15:57 [IST]
Other articles published on May 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+