Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു മൂന്നോ, അഞ്ചോ? റുതു-മാത്രെ ഓപ്പണിങ്, 4ല്‍ ഗ്രീന്‍!! ചെന്നൈയുടെ കിടു ടീം

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളികളുടെ പ്രിയതാരവുമായ സഞ്ജു സാസണിനെ ടീമിലെത്തിച്ച് അടുത്ത ഐപിഎല്ലില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. അവസാന എഡിഷനില്‍ പത്താം സ്ഥാനത്തേക്കു വീണ ചെന്നൈ നാണം കെട്ടിരുന്നു.

സഞ്ജുവിന്റെ വരവോടെ അടുത്ത സീസണില്‍ ചെന്നൈയുടെ തലവര തന്നെ മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്ങനെയാവും അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ചെന്നൈയുടെ സാധ്യതായ പ്ലെയിങ് ഇലവനെന്നു നമുക്കു നോക്കാം.

RUTURAJ

ചെന്നൈ ടീമില്‍ ഇവര്‍

സഞ്ജു സാംസണ്‍ ട്രേഡ് വിന്‍ഡോയില്‍ എത്തിയാലും ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ക്യാപ്റ്റനെ മാറ്റിയേക്കില്ല. റുതുരാജ് ഗെയ്ക്വാദ് തന്നെയാവും തുടര്‍ന്നും ടീമിനെ നയിച്ചേക്കുക. പുതിയ വൈസ് ക്യാപ്റ്റനായി സഞ്ജുവിനെയും ചെന്നൈ നിയമിച്ചേത്തും.

അടുത്ത സീസണില്‍ ചെന്നൈയുടെ ഓപ്പണിങ് ജോടികള്‍ റുതുരാജും കൗമാര താരമായ ആയുഷ് മാത്രെയുമാവും. കഴിഞ്ഞ സീസണിലാണ് ഇഞ്ചുറി റീപ്ലേസ്‌മെന്റായി മുംബൈയില്‍ നിന്നുള്ള മാത്രെ സിഎസ്‌കയിലെത്തുന്നത്. സീസണിന്റ രണ്ടാംപകുതിയില്‍ ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മികച്ച ഇംപാക്ടുണ്ടാക്കാനും താരത്തിനു കഴിഞ്ഞു.

മാത്രെയുമായി സ്ഥിരം കരാര്‍ ഒപ്പിട്ട ശേഷം ദീര്‍ഘകാലത്തേക്കു തങ്ങളോടൊപ്പം പിടിച്ചുനിര്‍ത്താനാണ് ചെന്നൈയുടെ പ്ലാന്‍. വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന മാത്രെയെ അടുത്ത രോഹിത് ശര്‍മയെ്ന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ഹിറ്റമാന്റെ ബാറ്റിങ് ശൈലിയുമായുള്ള സാമ്യത കാരണമാണിത്.

ഓപ്പണിങിനു ശേഷം മൂന്നാം നമ്പറിലാവും സഞ്ജു ബാറ്റ് ചെയ്‌തേക്കുക. ടി230യില്‍ കരിയറിലെ ഭൂരിഭാഗവും അദ്ദേഹം ഇവിടെയാണ് ബാറ്റ് ചെയ്തിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ സഞ്ജു നടത്തിയതും ഈ പൊസിഷനിലാണ്.

നാലാമനായി ബാറ്റ് ചെയ്യുക വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയാവും. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ കടന്നാക്രമിച്ച് അതിവേഗം സ്‌കോര്‍ ചെയ്യാന്‍ മിടുക്കനായതിനാല്‍ ദുബെയ്ക്കു ഏറ്റവും അനുയോജ്യമായ പൊസിഷനും നാലു തന്നെയാണ്.

അഞ്ചാമനായി മികച്ചൊരു വിദേശ ഓള്‍റൗണ്ടണ്ടറെ അടുത്ത ലേലത്തില്‍ ചെന്നൈ കൊണ്ടു വന്നേക്കും. ഓസ്‌ട്രേലിയുടെ കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരാണ് ലേലത്തില്‍ ചെന്നൈ നോട്ടമിട്ടേക്കാവുന്ന താരങ്ങള്‍.

SANJU SAMSON

ആറാമനായി കളിക്കുക ജൂനിയര്‍ എബിഡിനെയന്നു വിളിപ്പേരുള്ള സൗത്താഫ്രിക്കയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസായിരിക്കും. ആയുഷ് മാത്രെയെപ്പോലെ കഴിഞ്ഞ സീസണിനിടെ പകരക്കാരനായി എത്തി കൈയടി വാങ്ങിയ താരമാണ് ബ്രെവിസ്. അദ്ദേഹവുമായും ചെന്നൈ സ്ഥിപം കരാര്‍ ഒപ്പിടുമെന്നു ഉറപ്പായിരിക്കുകയാണ്.

ഏഴാമനായി രവീന്ദ്ര ജഡേജയ്ക്കു പകരം വാഷിങ്ടണ്‍ സുന്ദറിനെ ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നുള്ള നീക്കങ്ങള്‍ ചെന്നൈ തുടങ്ങിക്കഴിഞ്ഞു. വാഷിയെ ലഭിച്ചില്ലെങ്കില്‍ അബ്ദുള്‍ സമദ്, അഭിനവ് മനോഹര്‍ എന്നിവരൊളെയാവും ചെന്നൈ നോട്ടമിട്ടേക്കുക.

എട്ടാമനായി അഫ്ഗാനിസ്താന്റെ യുവ സ്പിന്‍ സെന്‍ഷന്‍ നൂര്‍ അഹമ്മദായിരിക്കും കളിക്കുക. കഴിഞ്ഞ സസീസണില്‍ ചെന്നൈയുടെ തുറുപ്പുചീട്ട് കൂടിയായിരുന്നു അദ്ദേഹം. ഇനി പേസ് നിരയിലേക്കു ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ക്കൊപ്പം ശ്രീലങ്കയുടെ മതീശ പതിരാനയുമുണ്ടാവും.

ചെന്നൈയുടെ പുതിയ ലൈനപ്പ്

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, കാമറൂണ്‍ ഗ്രീന്‍/ ലിയാം ലിവിങ്സ്റ്റണ്‍, ഡെവാള്‍ഡ് ബ്രെവിസ്, വാഷിങ്ടണ്‍ സുന്ദര്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

Story first published: Monday, November 10, 2025, 11:17 [IST]
Other articles published on Nov 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+