Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റുതുവിനെ കൊണ്ടാവില്ല, പുറത്താക്കൂ!!! സഞ്ജു നയിക്കട്ടെ, വൈകിയാല്‍ പണിയുറപ്പ്

ബെംഗളൂരു: ഈ ഐപിഎല്‍ സീസണില്‍ നായകസ്ഥാനത്തു പുറത്താക്കപ്പെടാന്‍ പോവുന്ന ആദ്യത്തെയാളായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്്ക്വാദ് മാറിയേക്കും. തുടര്‍ച്ചയായ മൂന്നാം പരാജയത്തോടെ നാണക്കേടിന്റെ പടുകുഴിയിലേക്കു വീണിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മഞ്ഞപ്പട

ഇത്തവണ നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് സിഎസ്‌കെയെ പഞ്ഞിക്കിട്ടത്. ചിന്നസ്വാമിയില്‍ 43 റണ്‍സിനാണ് റുതുരാജിനെയും സംഘത്തെയും അവര്‍ കശാപ്പ് ചെയ്തത്. തുടരെ മൂന്നാമത്തെ കളിയില്‍ നിസ്സഹായരായാണ് ചെന്നൈ കീഴടങ്ങിയത്.

RUTURAJ

ഇങ്ങനെയാണ് മൂന്നോട്ടുള്ള പോക്കെങ്കില്‍ ലീഗിലെ ശേഷിച്ച ഒമ്പതു ടീമുകളും സിഎസ്‌കെയെ പഞ്ഞിക്കിടുമെന്ന കാര്യമുറപ്പാണ് അത്ര മാത്രം ദയനീയമാണ് അവരുടെ പ്രകടനമെന്നു പറയേണ്ടി വരും. ഇതിന്റെ പ്രധാന കാരണക്കാരന്‍ ക്യാപ്റ്റന്‍ റുതുരാജ് തന്നെയാണ്. ടീമിന്റെ ഈ പതനത്തില്‍ നിന്നും അദ്ദേഹത്തിനു ഒഴിഞ്ഞു മാറാനും സാധിക്കില്ല.

റുതുരാജിനെ എത്രയും വേഗം ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കുകയെന്നതാണ് സിഎസ്‌കെ ചെയ്യേണ്ട ആദ്യത്തെ കാര്യം. പകരക്കാരന്‍ ആരാവണമെന്ന കാര്യത്തില്‍ തലപുകയ്‌ക്കേണ്ടതുമില്ല. മലയാളി താരം സഞ്ജു സംസണ്‍ ഉള്ളപ്പോള്‍ നായകസ്ഥാനം അദ്ദേഹത്തെ തന്നെ ഏല്‍പ്പിക്കുകയും വേണം. എന്തുകൊണ്ട് റുതുരാജിനെ മാറ്റണമെന്നു നോക്കാം.

റുതു മോശം ക്യാപ്റ്റന്‍

ഇന്ത്യന്‍ എ ടീമിനെയും ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയെയുമെല്ലാം നയിച്ച് കഴിവു തെളിയിച്ച ക്യാപ്റ്റനാണെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഈ റോള്‍ അദ്ദേഹത്തിനു ഒട്ടും വഴങ്ങുന്നില്ലെന്നു മനസിലാക്കാന്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങള്‍ തന്നെ ധാരാളം.

പലപ്പോഴും പേപ്പര്‍ ക്യാപ്റ്റന്‍ മാത്രമാായാണ് റുതു ഗ്രൗണ്ടില്‍ കാണപ്പെടുന്നത്. ഇടയ്ക്കിടെ ബൗളര്‍മാരുമായി സംസാരിക്കാനോ, അവരുടെ കൂടി അഭിപ്രായം തേടി ഫീല്‍ഡ് സെറ്റ് ചെയ്യാനോ അദ്ദേഹം തയ്യാറാവുന്നില്ല. മാത്രമല്ല, എതിര്‍ ടീം തകര്‍ത്തടിച്ച് റണ്‍സ് വാരിക്കൂട്ടുന്ന സന്ദര്‍ഭങ്ങളില്‍ വളരെ പരിഭ്രമിച്ചാണ് റുതു കാണപ്പെടുന്നത്.

ഇത്തരം ഘട്ടങ്ങളില്‍ എന്തു ചെയ്യണമെന്ന യാതൊരു ക്ലൂയും അദ്ദേഹത്തിനു ഇല്ല. എതിരാളികള്‍ റണ്‍സ് വാരിക്കൂട്ടുമ്പോള്‍ ഒന്നും മിണ്ടാതെ ഏതെങ്കിലും മൂലയില്‍ നിന്നും ഇതെല്ലാം നോക്കി നില്‍ക്കുകയാണ് റുതുരാജ് ചെയ്യുന്നത്. കൂടാതെ ബൗളിങ് റൊട്ടേഷനുകളുടെ കാര്യത്തിലും അദ്ദേഹം സമ്പൂര്‍ണ തോല്‍വിയാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മല്‍സരം മാത്രമെടുത്താന്‍ തന്നെ റുതുരാജിന്റെ മണ്ടത്തരങ്ങള്‍ അക്കമിട്ട് നിരത്താന്‍ കഴിയും. ഓള്‍റൗണ്ടറായി കൊണ്ടു വന്ന പ്രശാന്ത് വീറിനെ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളിലും ഒരോവര്‍ പോലും അദ്ദേഹം നല്‍കാതിരുന്നത് വിചിത്രമാണ്.

കളിയില്‍ ഒമ്പതാം ഓവര്‍ എറിഞ്ഞ ജാമി ഒവേര്‍ട്ടന്‍ ഒരു ഫോറടക്കം 11 റണ്‍സാണ് വഴങ്ങിയത്. എന്നാല്‍ ഈ ഓവറിനു ശേഷം അദ്ദേഹത്തെ പിന്‍വലിച് റുതുരാജ് പിന്നീട് പന്തെറിയാന്‍ കൊണ്ടുവന്നത്. 15 ഓവറിലാണ്. അപ്പോഴേക്കും കളി കൈവിട്ടു പോയിരുന്നു. വെറും ശരാശരി ബൗളറായ ശിവം ദുബെയ്്ക്കു രണ്ടോറുകള്‍ നല്‍കിയതു റുതുരാജിന്റെ മണ്ടത്തരമാണ്.

SANJU SAMSON

എന്തുകൊണ്ട് സഞ്ജു?

റുതുരാജ് ഗെയ്ക്വാദുമായി താരതമ്യം ചെയ്യു്‌മ്പോള്‍ വളരെ മികച്ച ക്യാപ്്റ്റനാണ് സഞ്ജു സാംസണ്‍. 2021 മുതല്‍ 26 വരെ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച അദ്ദേഹം 2022ല്‍ അവരെ റണ്ണറപ്പുമാക്കിയിരുന്നു.

കളിയെ കുറേക്കൂടി ആഴത്തില്‍ വിലയിരുത്തുന്ന, എല്ലായ്‌പ്പോഴും ഒരു പ്ലാന്‍ ബിയുള്ള ക്യാപ്റ്റനാണ് സഞ്ജു. എത്ര ചെറിയ ബൗളറായാല്‍ പോലും അയാളെ എങ്ങനെ നന്നായി ഉപയോഗിക്കണമെന്നു അദ്ദേഹത്തിനറിയം. മാത്രമല്ല റിസ്‌കുകളെടുക്കാന്‍ മടിയില്ലാത്ത നായകനുമാണ് സഞ്ജു.

സിഎസ്‌കെയുടെ ഇപ്പോഴത്തെ ശരാശരി ബൗളിങ് നിരയെ വച്ച് ടീമിനെ ജയിപ്പിക്കാന്‍ സ്ഞ്ജുവിനെ പോലെയൊരൂ തന്ത്രശാലിയായ ക്യാപ്റ്റനെ കൊണ്ടു മാത്രമേ കഴിയുകയുള്ളൂ. അതിനാല്‍ കൂടുതല്‍ നാണക്കേടിലേക്കു വീഴാതെ സിഎസ്‌കെയെ തിരികെ കൊണ്ടുവരണമെങ്കില്‍ നായകനായി സഞ്ജു തന്നെ വേണം.

Story first published: Monday, April 6, 2026, 0:30 [IST]
Other articles published on Apr 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+