IPL 2026: ഈ നായകര്‍ സീസണ്‍ തികയ്ക്കില്ല!! അതിനു മുമ്പ് തെറിക്കും? സൂക്ഷിക്കേണ്ടത് 3 പേര്‍
ഐപിഎല്ലില്‍ പോരാട്ടങ്ങള്‍ ആവേശകരമായ രണ്ടാം റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. കളിച്ച രണ്ടു മല്‍സരങ്ങിലും ജയിച്ച് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്. മറുഭാഗത്തു രണ്ടു കളിയിലും തോല്‍വി രുചിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും അവസാന രണ്ടു സ്ഥാനങ്ങളിലും നില്‍ക്കുന്നു.
അതിനിടെ ടീമിന്റെ ദയനീയ പ്രകടനം കാരണം ചില ക്യാപ്റ്റന്‍മാരുടെ കസേരയ്ക്കു ഇളക്കം തട്ടിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ സീസണ്‍ തികയ്ക്കുമോയെന്നതും സംശയമണ്. ഈ സീസണ്‍ പൂര്‍ത്തിയാവും മുമ്പ് നായകസ്ഥാനത്തു നിന്നും പുറത്താക്കപ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ആരെല്ലാം ഭയക്കണം
ഈ ഐപിഎല്‍ സീസണ്‍ മുഴുവനായി ക്യാപ്റ്റന്റെ റോളില്‍ തുടരാനിടയില്ലാത്ത ആദ്യത്തെയാള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദാണ്. തോല്‍വികളില്‍ നിന്നും സിഎസ്‌കെ കൂപ്പുകുത്തവെ വലിയ സമ്മര്‍ദ്ദത്തിലാണ് അദ്ദേഹം.
ഗുവാഹത്തിയിലെ ആദ്യ കളിയില്‍ റിയാന്‍ പരാഗിന്റെ രാജസ്ഥാന്‍ റോയല്‍സിനോടു എട്ടു വിക്കറ്റിന്റെ വന്‍ തോല്‍വിയോടെയാണ് സിഎസ്‌കെ തുടങ്ങിയത്. ബാറ്റിങ് നിര വന്‍ പരാജയമായതമാണ് അവരുടെ പരാജയത്തിനു വഴിയൊരുക്കിയത്.
അതിനു ശേഷം കഴിഞ്ഞ കളിയില്‍ പഞ്ചാബ് കിങ്‌സിനോടും ചെന്നൈക്കു അടിതെറ്റി. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ഈ സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ സിഎസ്‌കെ അഞ്ചു വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. 200 പ്ലസ് ടോട്ടലുണ്ടായിട്ടും അതു പ്രതിരോധിക്കാനാവാതെയാണ് സിഎസ്‌കെ തോല്‍വിയിലേക്കു വീണത്.
ക്യാപ്റ്റനെന്ന നിലയില്‍ റുതുരാജിനു ഈ കളിയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്നു കാണാം. ടീം സെലക്ഷിനും ബൗളര്‍മാരെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതിലുമെല്ലാം അദ്ദേഹത്തിനു അടിമുടി പാളിച്ചകള്‍ പറ്റി. മാത്രല്ല, പ്രിയാന്‍ഷ് ആര്യയെപ്പോലെയുളളവര്‍ തകര്‍ത്തു കഴിക്കവെ പൂട്ടാനുള്ള ഒരു ബി പ്ലാന്‍ റുതുരാജിന്റെ പക്കല്‍ ഇല്ലായിരുന്നു.
മാത്രമല്ല ബൗളര്‍മാര്‍ തുടരെ തല്ലുവാങ്ങവെ അടുത്തേക്ക് വന്ന് അവരെ ഉപദേശി്ക്കാനോ ആത്മവിശ്വാസ നല്‍കാനോ അദ്ദേഹം ശ്രമിച്ചതുമില്ല. മറിച്ച് എല്ലായ്‌പ്പോഴും നിസ്സഹായ ഭാവത്തില്‍ ഒന്നിലും കാര്യമായി ഇടപെടാത മാറി നില്‍ക്കുകയാണ് റുതുരാജ് ചെയ്തത്.
ഐപിഎല്‍ പോലെ കടുപ്പമേറിയ ഒരു ടൂര്‍ണമെന്റില്‍ ഈ തരത്തിലുള്ള തണുപ്പന്‍ ക്യാപ്റ്റന്‍സി ഒരിക്കലും അംഗീകരിക്കാവുന്നത്. ഒരു പ്ലാന്‍ പിഴയ്ക്കുമ്പോള്‍ ഉടന്‍ തന്നെ മറുപ്ലാനുമായി ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിയുന്നയാളാണ് മികച്ച ക്യാപ്്റ്റന്‍.
കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തേക്കു വീണ സിഎസ്‌കെയ്ക്കു. വീണ്ടും സമാനമായൊരു ദുരന്തം അംഗീകരിക്കാന്‍ കഴിയില്ല., അതുകൊണ്ടു തന്നെ എത്രയും പെട്ടെന്നു സിഎസ്‌കെ ശക്തമായൊരു തരിച്ചുവരവ് നടത്തിയേ തീരൂ. മറിച്ച് അടുത്ത രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ കൂടി തോറ്റാല്‍ കടുപ്പമേറിയ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. റുതുരാജിന്റെ നായകസ്ഥാനമായിരിക്കും ആദ്യം തെറിക്കാന്‍ പോവുന്നത്.
ഈ ലിസ്റ്റിലെ അടുത്തയാള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ വെറ്ററന്‍ ബാറ്ററുമായ അജിങ്ക്യ രഹാനെയാണ്. മികച്ച താരങ്ങളെ ടീമിലെത്തിച്ച് കെകെആറിനെ പുതുക്കിപ്പണിതിട്ടും ഈ സീസണില്‍ ക്ലച്ച് പിടിച്ചിട്ടില്ല. ആദ്യം മുംബൈ ഇന്ത്യന്‍സിനോടു ആറു വിക്കറ്റിനും രണ്ടാമങ്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 65 റണ്‍സിനും അവര്‍ക്കു അടിതെറ്റിയിരുന്നു.
ഇതിനകം തന്നെ രഹാനെയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ടീമിനെ പ്രചോദിപ്പിക്കാനോ മുന്നില്‍ നയിക്കാനോ അദ്ദേഹത്തിനാവുന്നില്ല. സീസണിവല്‍ മുന്നോട്ടുള്ള മല്‍സരങ്ങള്‍ രഹാനെയ്ക്കു ഏറെ നിര്‍ണായകമായിരിക്കും. അവയിലും ടീം പതറിയാല്‍ അദ്ദേഹത്തെ മാറ്റി പുതിയൊരു ക്യാപ്റ്റനെ കൊണ്ടുവരാന്‍ കെകെആര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.

സീസണ്‍ തീരും മുമ്പ് നായകസ്ഥാനം തെറിച്ചേക്കാവുന്ന മൂന്നാമത്തയാള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ റിഷഭ് പന്താണ്. 27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുക പ്രതിഫലം വാങ്ങിയിട്ടും അദ്ദേഹത്തിന്റെ ബാറ്റിങോ, ക്യാപ്റ്റന്‍സിയോ ഇതിനോടു നീതി പുലര്‍ത്തിയിട്ടില്ല. ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റ ശേഷം റിഷഭുമായി
ടീമുടമ സഞ്ജീവ് ഗോയെങ്ക ഗ്രൗണ്ടില്‍ വച്ച് തര്‍ക്കിക്കുന്നതും കാണാമായിരുന്നു. അതിനാല്‍ റിഷഭിനു ഇനിയുള്ള മല്‍സരങ്ങള്‍ ഡു ഓര്‍ ഡൈ ആയിരിക്കും. ടീമിനു തുടര്‍ന്നും തിരിച്ചടിയുണ്ടായാല്‍ അദ്ദേഹത്തെ നീക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications