IPL 2026: 6, 28, 7, 15, 7; ക്യാപ്റ്റന്‍സി റുതുവിനെ കൊണ്ടാവില്ല, സഞ്ജു നയിക്കട്ടെ!! ഫാന്‍സ് രംഗത്ത്
ചെന്നൈ: 19ാം ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. തുടര്‍ച്ചയായ അഞ്ചാം ഇന്നിങ്‌സിലും അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് റുതുരാജ് നിരാശപ്പെടുത്തിയത്.
ആറു ബോളില്‍ ഒരു ഫോറടക്കം വെറും ഏഴു റണ്‍സ് മാത്രമേ സിഎസ്‌കെ നായകനു നേടാനായുള്ളൂ. അനുകുല്‍ റോയിക്കെതിരേ ഒരു അഗ്രസീവ് ഷോട്ടിനു ശ്രമിച്ച റുതുരാജിനെ റോവ്മന്‍ പവെലാണ് പിടികൂടിയത്. ഇതിനു പിന്നാലെ റുതുരാജിനെ നായകസ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് സിഎസ്‌കെ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നിരിക്കുകയാണ്.

റുതുരാജിനെ മാറ്റൂ
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ റോള്‍ അദ്ദേഹത്തില്‍ നിന്നും എടുത്തു മാറ്റണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നുത്.
റുതുരാജ് ഗെയ്ക്വാദിന് പകരം സഞ്ജു സാംസണ്‍ ക്യാപ്റ്റനാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്യ. ക്യാപ്റ്റന്‍സി റുതുരാജിന്റെ ബാറ്റിംഗിനെ തകര്‍ത്തു, സാംസണ്‍ തെളിയിക്കപ്പെട്ട ലീഡറാണ്'.
'സിഎസ്‌കെ ട്രോഫി നേടിയപ്പോഴെല്ലാം ഓപ്പണര്‍മാര്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഈ വര്‍ഷം റുതുരാജ് ഗെയ്ക്വാദ് വളരെ മോശം ഫോമിലാണ്. ഇത് ഞങ്ങളുടെ ഓപ്പണിംഗ് മോശമാക്കി. മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം മൂന്നിലേക്കു ഇറങ്ങി ആയുഷ് മാത്രെയെ ഓപ്പണര്‍ ആകാന്‍ അനുവദിക്കണം'.
'പ്രതീക്ഷിച്ചതുപോലെ തന്നെ റുതുരാജ് തുക് തുക് ഗെയ്ക്വാദില്‍ നിന്ന് ഒരു റണ്‍ എ ബോള്‍ ഇന്നിംഗ്‌സ്, പക്ഷേ നല്ല കാര്യം എന്തെന്നാല്‍ അദ്ദേഹം വെറും ആറു പന്തുകള്‍ മാത്രമേ പാഴാക്കിയുള്ളൂ എന്നതാണ്. അദ്ദേഹത്തിന് എന്തെങ്കിലും നാണക്കേട് ബാക്കിയുണ്ടെങ്കില്‍ ആയുഷ് മാത്രെ ഓപ്പണ്‍ ചെയ്യട്ടെ. റുതുരാജ് ഫോമിലല്ലെന്ന് മാത്രമല്ല, വളരെ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്'.
'ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം കാരണം റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിംഗ് ഫോം നഷ്ടമായി, അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് വളരെ മോശമായി, അല്ലെങ്കില്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ച് പുറത്താവുന്നു'.
'ഇന്ന് റുതുരാജ് ഗെയ്ക്വാദ് ആറു പന്തില്‍ നിന്ന് ഏഴു റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. പക്ഷേ അദ്ദേഹം ബൗണ്ടറികള്‍ അടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതു കാണുന്നത് നല്ല കാര്യമാണ്. ഇതാണ് നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം അങ്ങനെ ചെയ്തുകൊണ്ട് പുറത്തായി, കുഴപ്പമില്ല'.
'റുതുരാജ് ഗെയ്ക്വാദിന്റെ ഇന്നത്തെ സംഭാവനയ്ക്ക് നന്ദി, വെറും ആറു പന്തുകള്‍ മാത്രം പാഴാക്കി. നിങ്ങള്‍ നേരത്തെ പുറത്തായത് സിഎസ്‌കെയുടെ വലിയ നേട്ടമാണ്. നിങ്ങളുടെ സംഭാവനയ്ക്ക് എപ്പോഴും കടപ്പെട്ടിരിക്കുന്നു'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.

റുതുരാജിന്റെ പുറത്താവല്‍
ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ശേഷം മൂന്നാമത്തെ ഓവറിലാണ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു നഷ്ടമായത്. മറുഭാഗത്ത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ വളരെ ഒഴുക്കോടെ ബാറ്റ് ചെയ്യവെയായിരുന്നു റുതു വീണത്.
അനുകുല്‍ റോയ് എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ഇത്. ഫുള്‍ ലെങ്ത്ത് ബോളിനെതിരേ സ്ലോഗ് സ്വീപ്പിനായിരുന്നു റുതുരാജിന്റെ ശ്രമം. പക്ഷെ അതു പ്രതീക്ഷിച്ചതു പോലെ ബാറ്റില്‍ കണക്ടായില്ല. ഡീപ്പ് മിഡ് വിക്കറ്റില്‍ തന്റെ വലതു വശത്തേക്കു ഓടി ഒരു റണ്ണിങ് ക്യാച്ചിലൂടെ റോവ്മന്‍ പവല്‍ സിഎസ്‌കെ നായകനെ മടക്കി. ഇതോടെ റുതുരാജിനു നിരാശനായി തല താഴ്ത്തി ക്രീസ് വിടേണ്ടിയും വന്നു.
ഈ സീസണില്‍ സിഎസ്‌കെയ്ക്കായി ഇതുവരെ കളിച്ച അഞ്ചു ഇന്നിങ്‌സുകളെടുത്താല്‍ റുതുരാജിന് 20ന് മുകളില്‍ നേടാനായത് ഒരിക്കല്‍ മാത്രമാണ്. 6 (11), 28 (22), 7 (3), 15 (18) ഇപ്പോഴിതാ ആറു ബോളില്‍ ഏഴ് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications