Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റുതു- മാത്രെ ഓപ്പണിങ്, സഞ്ജു മൂന്നാമന്‍!! ധോണി ഔട്ട്; ഇതാ പുതിയ ചെന്നൈ

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ കണ്ടെക്കുമെന്ന അഭ്യൂഹങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും വരാനിരിക്കുന്ന ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ വാങ്ങാനുള്ള നീക്കങ്ങള്‍ സിഎസ്‌കെ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പകക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ടീം റാഞ്ചാനൊരുങ്ങുന്നത്. ഈ കൂടുമാറ്റം സംഭവിക്കുകയാണെങ്കില്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്നായി ഇതു മാറുമെന്നുറപ്പാണ്.

2023ലെ ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തിരികെ വാങ്ങിയതാണ് ഇതുവരെയുള്ളതില്‍ എല്ലാവര്‍ക്കും സര്‍പ്രൈസായി മാറിയ കൂടുമാറ്റം. ഇനി റോയല്‍സ് വിട്ട് സഞ്ജു സിഎസ്‌കെയിലേക്കു ചേക്കേറിയാല്‍ അതു മറ്റൊരു വമ്പന്‍ സര്‍പ്രൈസായി മാറുകയും ചെയ്യും. ട്രേഡ്് വിന്‍ഡോയില്‍ അദ്ദേഹമെത്തിയാല്‍ അടുത്ത സീസണില്‍ സിഎസ്‌കെ ലൈനപ്പ് എങ്ങനെയാവുമെന്നു നോക്കാം.

SANJU DHONI

സഞ്ജുവിന് മൂന്നാം നമ്പര്‍?

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത സീസണിലെ ഓപ്പണിങ് ജോടികളായി കളിച്ചേക്കുക റുതുരാജ് ഗെയ്ക്വാദും ഇത്തവണത്തെ കണ്ടെത്തലായ കൗമാര താരം ആയുഷ് മാത്രെയുമായിരിക്കും. സമാപിച്ച സീസണില്‍ പകരക്കാരനായി ചെന്നൈ ടീമിലെത്തി അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ പ്രശംസ പിടിച്ചുപറ്റിയ താരമാണ് 17 കാരനായ മാത്രെ. വരാനിരിക്കുന്ന സീസണിലും താരത്തെ അവര്‍ നിലനിര്‍ത്തുമെന്നതു ഉറപ്പായിരിക്കുകയാണ്.

ക്യാപ്റ്റന്‍ കൂടിയായിരുന്ന റുതുരാജിനു ഈ സീസണില്‍ പകുതിയോളം മല്‍സരങ്ങളില്‍ മാത്രമേ കളിക്കാനായിരുന്നുള്ളൂ. പരിക്കു കാരണം ടൂര്‍ണമെന്റില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടിയും വരികയും ചെയ്തു. എന്നാല്‍ 2026ല്‍ മുഴുവന്‍ മല്‍സരങ്ങളിലും റുതുരാജിന്റെ സേവനം ടീമിനു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ ടീം.

മൂന്നാം നമ്പറിലായിരിക്കും ചെന്നൈക്കുവേണ്ടി സഞ്ജു സാംസണ്‍ കളിക്കാനിറങ്ങുക. ടീമിന്റെ പുതിയ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമെല്ലാം മലയാളി താരം തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷന്‍ മൂന്നാം നമ്പറാണെന്നു കണക്കുകള്‍ പറയുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു ഏറ്റവുമധികം ബാറ്റ് ചെയ്തിട്ടുള്ളതും മൂന്നാം നമ്പറില്‍ തന്നെ.

ഈ സീസണില്‍ പരിക്കേറ്റ് പുറത്താവുന്നതു വരെ ഓപ്പണറായാണ് അദ്ദേഹമിറങ്ങിയത്. എന്നാല്‍ തനിക്കു പകരമെത്തിയ വൈഭവ് സൂര്യവംശി ഓപ്പണിങില്‍ കസറിയതോടെ ടീമിലേക്കു മടങ്ങിയെത്തിയ ശേഷം സഞ്ജു മൂന്നാം നമ്പറിലേക്കു മാറുകുമായിരുന്നു.

മധ്യനിര, ബൗളിങ് ലൈനപ്പ്

സഞ്ജു സാംസണിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് ലൈനപ്പില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിഡ്, ഉര്‍വില്‍ പട്ടേല്‍ എന്നിവരാണ് കളിക്കുക. സ്പിന്നര്‍മാരുടെ അന്തകനായ ദുബെയ്ക്കു ഏറ്റവും അനുയോജ്യമായ പൊസിഷന്‍ നാലാണ്. എങ്കില്‍ മാത്രമേ മധ്യഓവറുകളില്‍ എതിര്‍ ടീമുകളുടെ സ്പിന്‍ ആക്രമണത്തെ നിര്‍വീര്യമാരാക്കാന്‍ ചെന്നാക്കു സാധിക്കുകയുള്ളൂ.

പകരക്കാരായി ഈ സീസണില്‍ ചെന്നൈക്കൊപ്പം ചേര്‍ന്ന ബ്രെവിലും ഉര്‍വിലും അഗ്രസീവ് ബാറ്റിങിലൂടെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ആയുഷ് മാത്രെയ്‌ക്കൊപ്പം ഈ രണ്ടു പേരെയും ടീമില്‍ നിലനിര്‍ത്താന്‍ തന്നൊയിരിക്കും ഇനി അവരുടെ പ്ലാന്‍. സഞ്ജുവിന്റെ വരവോടെ എംഎസ് ധോണിയെ ചെന്നൈക്കു ആവശ്യമില്ല. അതുകൊണ്ടു തന്നെ ടീമിന്റെ ഉപദേശകനായി അദ്ദേഹത്തെ നിയമിച്ചേക്കുകയും ചെയ്യും.

DEWALD BREVIS

ഏഴാമനായി ന്യൂസിലാന്‍ഡിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്സിനെയോ, സൗത്താഫ്രിക്കയുടെ ഡൊണോവന്‍ ഫെരേരയോ ലേലത്തില്‍ സിഎസ്‌കെ കൊണ്ടുവന്നേക്കും. ഫിനിഷിങ് റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ഇവര്‍ക്കു സാധിക്കും.

എട്ടാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉറപ്പിക്കാം. അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ നൂര്‍ അഹമ്മദിനായിരിക്കും സ്പിന്‍ ബൗളിങിന്റെ ചുമതല. പേസ് നിരയില്‍ അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന എന്നിവരെയും ഉറപ്പിക്കാം.

2026ലെ സിഎസ്‌കെ ലൈനപ്പ്

റുതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, ഉര്‍വില്‍ പട്ടേല്‍, ഗ്ലെന്‍ ഫിലിപ്‌സ് / ഡൊണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

Story first published: Monday, June 9, 2025, 11:13 [IST]
Other articles published on Jun 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+