IPL 2026: വൈഭവ് ഷോയും രക്ഷിച്ചില്ല!! റോയല്‍സിനെ രണ്ടാമതും തുരത്തി ഓറഞ്ച് ആര്‍മി
ജയ്പൂര്‍: ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാംപാദത്തിലും അവരെ തീര്‍ത്തിരിക്കുകയാണ്. ഇത്തവണ റോയല്‍സിന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ റിയാന്‍ പരാഗിനെയും സംഘത്തെയും അഞ്ചു വിക്കറ്റിനാണ് ഓറഞ്ച് ആര്‍മി തകര്‍ത്തുവിട്ടത്.
സീസണില്‍ അവരുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇതോടെ ആര്‍ആറിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ നാലില്‍ നിന്നും മൂന്നിലേക്കും എസ്ആര്‍എച്ച് ഉയര്‍ന്നു. 229 റണ്‍സിന്റെ ലക്ഷ്യമാണ് എസ്ആര്‍എച്ചിനു റോയല്‍സ് നല്‍കിയത്. ഇഷാന്‍ കിഷന്റെയും അഭിഷേക് ശര്‍മയുടെയും അഗ്രസീവ് ഫിഫ്റ്റികള്‍ അവരുടെ ജയം എളുപ്പമാക്കി.

31 ബോളില്‍ 11 ഫോറും മൂന്നു സിക്‌സറുമടക്കം ഇഷാന്‍ അടിച്ചെടുത്തത് 74 റണ്‍സാണ്. അഭിഷേക് 29 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമടക്കം 57 റണ്‍സുമടിച്ചു.
രണ്ടാം വിക്കറ്റില്‍ ഇഷാന്‍- അഭിഷേക് സഖ്യം 55 ബോളില്‍ വാരിക്കൂട്ടിയ 132 റണ്‍സാണ് എസ്ആര്‍എച്ചിന്റെ ജയം എളുപ്പമാക്കിയത്. പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡി (18 ബോളില്‍ 36), ഹെന്‍ട്രിച്ച് ക്ലാസെന്‍ (24 ബോളില്‍ 29) എന്നിവരുടെ പ്രകടനം 18.3 ഓവറില്‍ അഞ്ചു വിക്കറ്റിന് എസ്ആര്‍എച്ച് ജയവും പൂര്‍ത്തിയാക്കി.
വൈഭവ് വെടിക്കെട്ട്
ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍കിഡായ വൈഭവ് സൂര്യവംശിയുടെ (103) മിന്നും സെഞ്ച്വറിയിലേറിയാണ് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ആറു വിക്കറ്റിനു 228 റണ്‍സ് അടിച്ചെടുത്തത്. മൂന്നക്കം തികയ്ക്കാന്‍ 15 കാരന് വെറും 36 ബോളുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. വെറും ഒരു ബോള്‍ വ്യത്യാസത്തിലാണ് കഴിഞ്ഞ സീസണിലെ (35 ബോള്‍) സ്വന്തം റെക്കോര്‍ഡിനൊപ്പമെത്താനുള്ള സുവര്‍ണാവസരം വൈഭവിനു നഷ്ടമായത്.
ധ്രുവ് ജുറേല്‍ (51) ഡൊണോവന്‍ ഫെരേര (33) എന്നിവരും ജിടി ഇന്നിങ്‌സില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ജുറേല്‍ 35 ൂബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടിച്ചു. വൈഭവ്- യശസ്വി ജയ്‌സ്വാള്‍ ജോടി അതിവേഗ തുടക്കമായിരുന്നു റോയല്‍സിനു നല്‍കിയത്.

ആദ്യ 14 ബോളില്‍ 40 റണ്‍സ് ഈ സഖ്യം അടിച്ചെടുത്തു. ഇതില്‍ 30 റണ്‍സും ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നായിരുന്നു. പ്രഫുല്‍ ഹിംഗെയറിഞ്ഞ ആദ്യ ഓവറില്‍ തുടരെ നാലു സിക്‌സറാണ് വൈഭവ് അടിച്ചുകൂട്ടിയത്.
നേരത്തേ ഹൈദരാബാദിലെ ആദ്യപാദത്തില്‍ തന്നെ ഗോള്‍ഡന്‍ ഡെക്കാക്കിയ ഹിംഗെയോടു വൈഭവ് ഇത്തവണ കണക്കുതീര്‍ത്തത് സിക്‌സര്‍ മഴയോടെയാണ്. അതിനു ശേഷം എസ്ആര്‍എച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെതിരേ ആദ്യ ബോളില്‍ സിക്‌സര്‍ പായിച്ചാണ് വൈഭവ് ശിക്ഷിച്ചത്. ജയ്‌സ്വാള്‍ വെറും 10 റണ്‍സിനു പുറത്തെടുത്ത് പുറത്തായി.
തുടര്‍ന്ന് വൈഭവിനു കൂട്ടായി ജുറേല്‍ എത്തിയതോടം വീണ്ടും സ്‌കോറിങിനു വേഗത കൂടി. രണ്ടാം വിക്കറ്റില്‍ ഈ ജോടി 62 ബോളില്‍ 112 റണ്‍സ് അടിച്ചെടുത്തു. റോയല്‍സ് ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. പക്ഷെ ജുറേലും വൈഭവും അടുത്തടത്ത് പുറത്തായതോടെ റോയല്‍സിന്റെ സ്‌കോറിങ് വേഗതും കുറഞ്ഞു.
14ാം ഓവറില്‍ വൈഭവ് മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 170 റണ്‍സുണ്ടായിരുന്നു. 230-240 റണ്‍സെങ്കിലും റോയല്‍സ് നേടുമെന്നാണ് പ്രതീക്ഷിക്കെപ്പെട്ടത്. പക്ഷെ അവര്‍ക്കു 228ല്‍ ഒതുങ്ങേണ്ടി വന്നു. ടീം ടോട്ടല്‍ ഇത്രയെങ്കിലും എത്തിയതിനു കടപ്പെട്ടിരിക്കുന്നത് ഫെരേരയോടാണ്. 16 ബോളിലാണ് മൂന്നു വീതം ഫോറും സിക്‌സുമടക്കം താരം 33 റണ്‍സെടുത്തത്.
ടോസിനു ശേഷം എസ്ആര്‍എച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പരിക്കു ഭേദമായി ടീമില്‍ തിരിച്ചെത്തിയ ശേഷം ഈ സീസണില്‍ അദ്ദേഹം ആദ്യമായി കളിച്ച മല്‍സരം കൂടിയാണിത്.
പ്ലെയിങ് 11
രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, നാന്ദ്രെ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ്മ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, സലില്‍ അറോറ, പാറ്റ് കമ്മിന്‍സ് (ക്യാപറ്റന്‍), പ്രഫുല്‍ ഹിംഗെ, ശിവങ് കുമാര്‍, ഇഷാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications