Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോണ്‍ലിയെ കിട്ടിയാല്‍ കളി മാറും!! കിടു ഫിനിഷര്‍; നോട്ടമിട്ട് റോയല്‍സടക്കം വമ്പന്‍മാര്‍

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ കിടിലന്‍ പ്രകടനത്തോടെ ഐപിഎല്‍ ഫ്രാഞ്ചൈലികളുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ യുവ ഓള്‍റൗണ്ടര്‍ കൂപ്പര്‍ കോണ്‍ലി. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ മൈക്കല്‍ ബെവനോടാണ് അദ്ദേഹം താരതമ്യം ചെയ്യപ്പെടുന്നത്. ഏതു സമ്മര്‍ദ്ദഘട്ടത്തിലും കൂളായി ബാറ്റ് ചെയ്യാനുളള മിടുക്കാണ് കോണ്‍ലിയെ ജൂനിയര്‍ ബെവനാക്കി മാറ്റിയിരിക്കുന്നത്.

അഡ്‌ലെയ്ഡിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരേ റണ്‍ചേസില്‍ ആറാം നമ്പറിലെത്തി 53 ബോളില്‍ പുറത്താവാതെ 61 റണ്‍സാണ് കോണ്‍ലി അടിച്ചെടുത്തത്. ഇന്ത്യയില്‍ നിന്നും കളി തട്ടിയെടുത്തതും ഈ പ്രകടനമാണ്. അവസാന മാച്ചില്‍ 23 റണ്‍സും താരം സ്‌കോര്‍ ചെയ്തു. ഓസീസിന്റെ അണ്ടര്‍ 19 ടീമിനെ നയിച്ച ശേഷമാണ് കോണ്‍ലി ഇപ്പോള്‍ സീനിയര്‍ ടീമിലും സ്ഥാനുറപ്പിക്കുന്നത്.

കഴിഞ്ഞ സീസണിലെ ബിഗ് ബാഷ് ടി20 ലീഗിര്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനായി മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. 50ന് മുകളില്‍ ശരാശരിയില്‍ 351 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനൊപ്പം ആറു വിക്കറ്റുകളും നേടി. ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനെത്തി മികച്ച രീതിയില്‍ കളി ഫിനിഷ് ചെയ്യാനുള്ള കഴിവ് അടുത്ത ഐപിഎല്‍ ലേലത്തില്‍ കോണ്‍ലിയുടെ ഡിമാന്റ് വാനോളമുയര്‍ത്തും. അദ്ദേഹത്തിനായി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

COOPER CONNOLLY

ഗുജറാത്ത്

മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ് മധ്യനിരയില്‍ ആശ്രയിക്കാന്‍ സാധിക്കുന്ന ഒരു ബാറ്ററെ നോട്ടമിടുകയാണ്. മധ്യ ഓവറുകളില്‍ ഇന്നിങ്‌സിനു സ്ഥിരത നല്‍കിയ ശേഷം അവസാനത്തേക്കു തകര്‍ത്തടിക്കാന്‍ കഴിയുന്ന ബാറ്ററെയാണ് ജിടിക്കു ആവശ്യം.

കൂപ്പര്‍ കോണ്‍ലി ഈ റോളിനു വളരെയധികം യോജിക്കുന്ന താരം തന്നെയാണ്. ഇടംകൈയന്‍ ബാറ്ററാണെന്നതും സ്ലോ ഇടംകൈ സ്പിന്നറാണെന്നതും അദ്ദേഹത്തിന്റെ മൂല്യവും വര്‍ധിപ്പിക്കുന്നു. യുവതാരങ്ങളെ പിന്തുണ്ക്കാറുള്ള ജിടി ലേലത്തില്‍ കോണ്‍ലിക്കായി ശക്ത്മായി രംഗത്തുണ്ടാവും.

ആര്‍സിബി

നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് കൂപ്പര്‍ കോണ്‍ലിയെ അടുത്ത ലേലത്തില്‍ റാഞ്ചാനിടയുള്ള രണ്ടാമത്തെ ഫ്രാഞ്ചൈസി. മധ്യ ഓവറുകളില്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്നതിനൊപ്പം ആറാമത്തെ ബൗളിങ് ഓപ്ഷനായി ഉപയോഗിക്കാവുന്ന വിദേശ ഓള്‍റൗണ്ടറെ ആര്‍സിബി എല്ലായ്‌പ്പോഴും നോട്ടമിടാറുണ്ട്.

അതിനാല്‍ ഇത്തവണ അവരുടെ കണ്ണ് കോണ്‍ലിയിലാവും. കഴിഞ്ഞ ലേലത്തില്‍ വാങ്ങിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ്‍ ഫ്‌ളോപ്പായിരുന്നു. അദ്ദേഹത്തിനു പകരമാവും ഓസീസ് താരത്തെ ആര്‍സിബി ലക്ഷ്യമിടുക.

സിഎസ്‌കെ

ചെപ്പോക്കിനു അനുയോജ്യരായ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും ശ്രമിക്കാറുള്ള ടീമാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്.

COOPER CONNOLLY

അഞ്ചാം നമ്പര്‍ മുതല്‍ എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന കൂപ്പര്‍ കോണ്‍ലി അവര്‍ക്കു ഏറെ യോജിച്ചയാളാണ്. അടുത്ത സീസണില്‍ ഫിനിഷിങില്‍ ചെന്നൈക്കു കോണ്‍ലി വലിയ മുതല്‍ക്കൂട്ടായിരിക്കും. മാത്രമല്ല, താരത്തിന്റെ ബൗളിങിലും അവരുടെ ഹോംഗ്രൗണ്ടില്‍ വലിയ ഇംപാക്ടുണ്ടാക്കും.

മുംബൈ

അഞ്ചു തവണ കിരീടമുയര്‍ത്തി മറ്റൊരു വമ്പന്‍മാരായ മുംബൈ ഇന്ത്യന്‍സിനും കൂപ്പര്‍ കോണ്‍ലി ബെസ്റ്റ് ഓപ്ഷനാണ്. അവരുടെ മധ്യനിരയ്ക്കു ഇപ്പോള്‍ പഴയ കരുത്തില്ല. അതുകൊണ്ടു തന്നെ വമ്പനടികള്‍ക്കു ശേഷിയുള്ള ഓള്‍റൗണ്ടര്‍മാരെ തിരയുകയാണ് മുംബൈ. ബാറ്റിങിനൊപ്പം ബൗളറായും ഉപയോഗിക്കാമെന്നത് കോണ്‍ലിയോടുള്ള മുംബൈയുടെ ാതാല്‍പ്പര്യം വര്‍ധിപ്പിക്കും.

രാജസ്ഥാന്‍

പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ് അടുത്ത സീസണില്‍ മികച്ചൊരു ഫിനിഷറെ ലക്ഷ്യമിടുന്ന അഞാമത്തെ ടീം. കഴിഞ്ഞ സീസണില്‍ ജയിക്കാമായിരുന്ന ചില കളികള്‍ അവര്‍ തോറ്റത് ഫിനിഷര്‍മാരുടെ പിടിപ്പുകേട് കൊണ്ടാണ്.

വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറായിരുന്നു കഴിഞ്ഞ തവണ റോയല്‍സിന്റെ പ്രധാന ഫിനിഷര്‍. പക്ഷെ ടീമിനു ഏറ്റവും ആവശ്യമുള്ളപ്പോള്‍ ആ ദൗത്യം നിറവേറ്റാന്‍ അദ്ദേഹത്തിനായില്ല. അതിനാല്‍ ഹെറ്റിയെ റിലീസ് ചെയ്ത് പകരം കൂപ്പര്‍ കോള്‍ലിയെ ലേലത്തില്‍ വാങ്ങാന്‍ റോയല്‍സ് ശ്രമിച്ചേക്കും.

Story first published: Sunday, October 26, 2025, 16:15 [IST]
Other articles published on Oct 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+