Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇവര്‍ക്കു പുതിയ ക്യാപ്റ്റനെ വേണം, ഒന്നും രണ്ടുമല്ല 4 ടീമുകള്‍!! ആരെല്ലാം?

ഐപിഎല്ലിന്റെ അടുത്ത സീസണിനു ഇനി മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഫ്രാഞ്ചൈസികളുടെ പടയൊരുക്കം ഇതിനകം ആരംഭിച്ചിരിക്കുകയാണ്. ഡിസംബറില്‍ നടക്കാനിരിക്കുന്ന അടുത്ത ലേലത്തിനുള്ള തയ്യാറെടുപ്പുകളാണ് ടീമുകള്‍ നടത്തുന്നത്. ലേലത്തിനു മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റും അവര്‍ ബിസിസിഐയ്ക്കു സമര്‍പ്പിക്കേണ്ടതുണ്ട്.

ഇതിന്റെ ഭാഗമായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ ഓരോ ഫ്രാഞ്ചൈസികളുടെയും അണിയറയില്‍ സജീവമായിരിക്കുകയാണ്. ലേലത്തില്‍ പുതിയ കളിക്കാരെ മാത്രമല്ല പത്ത് ഐപിഎല്‍ ഫ്രാഞ്ചൈസികൡ ചിലര്‍ക്കു പുതിയ ക്യാപ്റ്റനെയും അടുത്ത സീസണിലേക്കു ആവശ്യമാണ്. ഏതൊക്കെ ടീമുകള്‍ക്കാണ് പുതിയ നായകരെ ആവശ്യമുള്ളതെന്നു പരിശോധിക്കാം.

RAJASTHAN ROYALS

നായകരെ വേണ്ടത് ആര്‍ക്കെല്ലാം?

പ്രധാനമായും നാലു ഫ്രാഞ്ചൈസികളാണ് അടുത്ത ഐപിഎല്‍ സീസണില്‍ പുതിയ നായകരെ തിരയുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് ഈ ലിസ്റ്റിലുള്ളവര്‍.

മലയാളി സൂപ്പര്‍ താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ റോയല്‍സ് വൈകവിടുമെന്നു ഉറപ്പായിക്കഴിഞ്ഞു. ട്രേഡ് വിന്‍ഡോയില്‍ വില്‍ക്കാനോ, അല്ലെങ്കില്‍ റിലീസ് ചെയ്യാനോയാണ് റോയല്‍സ് ആലോചിക്കുന്നത്. പുതിയ കോച്ചായി കുമാര്‍ സങ്കക്കാര മടങ്ങിയെത്തുകയാണെങ്കിലും സഞ്ജുവിനെ ഇനി നിലനിര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ തന്നെയാണ് റോയല്‍സ്.

അദ്ദേഹത്തിനു പകരം യുവ സൂപ്പര്‍ താരവും ഓപ്പണറുമായ യശസ്വി ജയ്‌സ്വാളാവും റോയല്‍സിന്റെ പുതിയ നായകാവുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. റിയാന്‍ പരാഗാണ് നിലവിലെ വൈസ് ക്യാപ്റ്റനെങ്കിലും തനിക്കു നായകസ്ഥാനം നല്‍കിയില്ലെങ്കില്‍ ടീം വിടുമെന്നു ജയ്‌സ്വാള്‍ മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. ഇതേ തുടര്‍ന്നു അദ്ദേഹത്തെ പിടിച്ചുനിര്‍ത്തുന്നതിനായി ക്യാപ്റ്റന്‍സി ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ടു തവണ ജേതാക്കളായ കെകെആറിനെ കഴിഞ്ഞ തവണ നയിച്ചത് ഇന്ത്യന്‍ വെറ്ററന്‍ ബാറ്ററായ അജിങ്ക്യ രഹാനെയാണ്. മികച്ച താരനിരയണ്ടായിട്ടും കെകെആറിനു പ്രതീയ്‌ക്കൊത്ത പ്രകടനം നടത്താനായില്ല. പ്ലേഓഫ് പോലുമെത്താതെയാണ് അവര്‍ പുറത്തായത്. രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ടീം മാനേജ്‌മെന്റ് അതൃപ്തരാണ്.

അടുത്ത സീസണില്‍ നായകസ്ഥാനത്തു രഹാനെയെ കാണില്ലെന്ന കാര്യമുറപ്പാണ്. പകരം പുതിയൊരാളെ കണ്ടെത്താനാണ് ഫ്രാഞ്ചൈസിയുടെ ശ്രമം. പുതിയ ക്യാപ്റ്റനായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെ കൊണ്ടുവരാന്‍ കെകെആര്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം.

ഈ ലിസ്റ്റില്‍ മൂന്നംസ്ഥാനത്തു നില്‍ക്കുന്ന ടീം സണ്‍റൈസേഴ്‌സ് ഹൈദരാദാണ്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സാണ് കഴിഞ്ഞ രണ്ടു സീസണുകളായി എസ്ആര്‍എച്ചിനെ നയിക്കുന്നത്. എന്നാല്‍ നിലവില്‍ അദ്ദേഹം പരിക്കേറ്റ് കളത്തിനു പുറത്താണ്.

KKR

ശസ്തക്രിയക്കു ശേഷം ജൂലൈ മുതല്‍ കളത്തിനു പുറത്താണ് കമ്മിന്‍സ്. അദ്ദേഹത്തിനു എപ്പോള്‍ മടങ്ങിയെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ ഇപ്പോഴുമുറപ്പില്ല. പൂര്‍ണമായി ഫിറ്റല്ലെങ്കില്‍ അടുത്ത ഐപിഎല്ലില്‍ നിന്നും കമ്മിന്‍സ് പിന്‍മാറിയേക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ പുതിയ ക്യാപ്റ്റനെയും അവര്‍ക്കു തിരയേണ്ടിവരും. യുവതാരം അഭിഷേക് ശര്‍മയെ നായകനാക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് അടുത്ത ഐപിഎല്ലില്‍ ക്യാപ്റ്റനെ ആവശ്യമായ മറ്റൊരു ടീം. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരുന്നു കഴിഞ്ഞ എഡിഷനില്‍ ടീമിനെ നയിച്ചത്. പക്ഷെ ഡിസിയുടെ പ്രകടനം അത്ര ആശാവഹമായിരന്നില്ല. സീസണ്‍ നന്നായി ആരംഭിച്ചെങ്കിലും പിന്നീട് പ്രകടനം നേരെ താഴേക്കു പോവുകയായിരുന്നു. ഒടുവില്‍ പ്ലേഓഫ് പോലുമെത്താതെ പുറത്താവുകയും ചെയ്തു.

പുതിയ നായകനായി സഞ്ജുവിനെ ഡിസി നോട്ടിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച് ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ചകളും പുരോഗമിക്കുകയാണെന്നാണ് വിവരം. ട്രേഡ് വിന്‍ഡോയില്‍ നിന്ന് ഡിസിയിലേക്കു സഞ്ജു ചേക്കേറാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

Story first published: Sunday, October 12, 2025, 10:46 [IST]
Other articles published on Oct 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+