Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 13 ബോളില്‍ 11ഉം സിക്‌സ്!! 'സൂപ്പര്‍മാന്‍' സല്‍മാന് ടിക്കറ്റുറപ്പ്, വല വീശാന്‍ ഈ ടീമുകള്‍

കേരളാ ക്രിക്കറ്റ് ലീഗിലെ ഒറ്റ ഇന്നിങ്‌സിലൂടെ രാജ്യമാകെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് മലയാളി താരം സല്‍മാന്‍ നിസാര്‍. അദാനി ട്രിവാന്‍ഡ്രം റോയല്‍സുമായുള്ള കളിയിലാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരമായ ഇടംകൈയന്‍ ബാറ്റര്‍ അവിശ്വസനീയ ഇന്നിങ്‌സ് കളിച്ചത്.

വെറും 26 ബോളില്‍ പുറത്താവാതെ സല്‍മാന്‍ വാരിക്കൂട്ടിയത് 86 റണ്‍സാണ്. അവസാനത്തെ 13 ബോളില്‍ 11ലും അദ്ദേഹം സിക്‌സര്‍ പറത്തിയെന്നതാണ് ഞെട്ടിക്കുന്ന കാര്യം. സല്‍മാന്റെ ഈ ബാറ്റിങ് വിരുന്ന് പല ഐപിഎല്‍ ഫ്രാഞ്ചൈസികളുടെയും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടാവുമെന്ന കാര്യമുറപ്പാണ്.

അതുകൊണ്ടു തന്നെ ഡിസംബറില്‍ നടക്കാനിരിക്കുന്ന മിനി താരലേലത്തില്‍ അദ്ദേഹത്തിനു ഏതെങ്കിലുമൊരു ടീമിലേക്കു വിളിയെത്തിയേക്കുകയും ചെയ്യും. ലേലത്തില്‍ സല്‍മാനെ നോട്ടമിട്ടേക്കാവുന്ന ടീമുകള്‍ ആരൊക്കെയാവുമെന്നു നോക്കാം.

SALMAN NIZAR

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ അടുത്ത സീസണിലും ക്യാപ്റ്റനാവുമോയെന്ന കാര്യമുറപ്പില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സാണ് സല്‍മാന്‍ നിസാറിനെ ലേലത്തില്‍ പൊക്കാനിടയുള്ള ഒരു ഫ്രാഞ്ചൈസി. കഴിഞ്ഞ സീസണ്‍ റോയല്‍സിനെ സംബന്ധിച്ച് പരിതാപകരമായിരുന്നു. തൊട്ടുമുമ്പത്തെ സീസണില്‍ പ്ലേഓഫിലെത്തിയ റോയല്‍സ് കഴിഞ്ഞ തവണ ഒമ്പതാംസ്ഥാനത്തേക്കു കൂപ്പുകുത്തി.

ഫിനിഷിങിലെ പിഴവുകള്‍ കാരണം ജയിക്കേണ്ടിയിരുന്ന 3-4 കളികള്‍ പോലും അവര്‍ക്കു കൈവിടേണ്ടി വരികയും ചെയ്തു. അടുത്ത സീസണില്‍ ഈ വീക്ക്‌നസെ് പരിഹരിച്ചേ തീരൂ. ഇതിനു ശേഷിയുള്ള താരമാണ് സല്‍മാന്‍. ഷിംറോണ്‍ ഹെറ്റ്‌മെയറായിരുന്നു കഴിഞ്ഞ തവണ റോയല്‍സിന്റെ പ്രധാന ഫിനിഷര്‍. പക്ഷെ 13 ഇന്നിങ്‌സുകളില്‍ നിന്നും 22ല്‍ താഴെ ശരാശരിയില്‍ നേടാനായത് 239 റണ്‍സ് മാത്രം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ലേലത്തില്‍ സല്‍മാന്‍ നിസാറിനെ നോട്ടമിടാന്‍ സാധ്യതയുള്ള രണ്ടാമത്തെ ടീം. കഴിഞ്ഞ സീസണിന്റെ പകുതിയോടെ അദ്ദേഹത്തെ സിഎസ്‌കെ ട്രയല്‍സിനു ക്ഷണിച്ചിരുന്നു. പക്ഷെ ടീമിന്റെ ഭാഗമാവാന്‍ സല്‍മാനു കഴിഞ്ഞില്ല.

എങ്കിലു സല്‍മാന്റെ ബാറ്റിങ് മികവ് ട്രയല്‍സില്‍ ചെന്നൈ ടീം മാനേജ്‌മെന്റിനു ബോധ്യമായിട്ടുണ്ടാവും. ഇപ്പോള്‍ കെസിഎല്ലില്‍ അദ്ദേഹത്തിന്റെ തീപ്പൊരി പ്രകടനം കൂടി കണ്ടതോടെ ലേലത്തില്‍ രംഗത്തിറങ്ങാന്‍ തന്നെയായിരിക്കും ചെന്നൈയുടെ പ്ലാന്‍.

കഴിഞ്ഞ ഐപിഎല്ലില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത ചെന്നൈ വലിയ നാണക്കേടാണ് ഏറ്റുവാങ്ങിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയൊരു തിരിച്ചടി അവര്‍ക്കു നേരിടേണ്ടിവന്നത്. അതിനാല്‍ തന്നെ അടുത്ത സീസണില്‍ ടീമിനെ അടിമുടി ഉടച്ചു വാര്‍ക്കാനായിരിക്കും ചെന്നൈയുടെ ശ്രമം. ഫിനിഷര്‍ റോളില്‍ സല്‍മാനെയും അവര്‍ ടീമിലെത്തിച്ചേക്കും.

SALMAN NIZAR

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

മൂന്നു തവണ ഐപിഎല്‍ ട്രോഫിയില്‍ മുത്തമിട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് സല്‍മാന്‍ നിസാറിനെ ലേലത്തില്‍ റാഞ്ചാനിടയുള്ള മൂന്നാമത്തെ ടീം. 2024ലെ ജേതാക്കളായ കെകെആര്‍ കഴിഞ്ഞ തവണ വന്‍ ഫ്‌ളോപ്പായിരുന്നു. പുതിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു കീഴിലിറങ്ങിയ കെകെആറിനു എട്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ വെറും അഞ്ചെണ്ണത്തില്‍ മാത്രമേ കെകെആര്‍ ജയിച്ചുള്ളൂ. ഏഴു കളിയില്‍ തോല്‍വി രുചിച്ചപ്പോള്‍ രണ്ടെണ്ണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഡെത്ത് ഓവറുകളില്‍ അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന ഫിനിഷര്‍മാരുടെ അഭാവം അവര്‍ക്കു വലിയ ക്ഷീണമായി മാറിയിരുന്നു.

റിങ്കു സിങ്, ആന്ദ്രെ റസ്സല്‍ എന്നിവരുടെ ഫോമില്ലായ്മ ടീമിനെ ശരിക്കും അലട്ടുകയുംചെയ്തു. കൂടാതെ രമണ്‍ദീപ് സിങും ഫ്‌ളോപ്പായി മാറി. ഇവിടെയാണ് സല്‍മാനെ പോലെയൊരു അഗ്രസീവ് ലോവര്‍ ഓര്‍ഡറെ കെകെആറിനു ആവശ്യം.

Story first published: Sunday, August 31, 2025, 17:52 [IST]
Other articles published on Aug 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+