For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജുവിന്റെ പകരക്കാരന്‍ ഇതു തന്നെ!! വൈഭവിന് ശേഷം പുതിയ ഹീറോ; ആരെന്നറിയാം

കൗമാര വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിക്കു ശേഷം രാജസ്ഥാന്‍ റോയല്‍സ് പുതിയൊരു താരോദയത്തെ കൂടി കണ്ടെത്തിയിരിക്കുകയാണ്. 21 കാരനായ വലംകൈയന്‍ മുന്‍നിര ബാറ്റര്‍ അമന്‍ റാവുവാണ് അടുത്ത ഐപിഎല്‍ സീസണില്‍ റോയല്‍സിന്റെ പുതിയ ഹീറോയാവാന്‍ തയ്യാറെടുക്കുന്നത്. ടീം വിട്ട മലയാളി സൂപ്പര്‍ താരം സഞ്ജു സാംസിന്റെ പൊസിഷനില്‍ ഇനി ആരെ കളിപ്പിക്കുമെന്ന കാര്യത്തിലും റോയല്‍സിന്റെ ആശങ്ക അവസാനിച്ചിരിക്കുകയാണ്.

കഴിഞ്ഞ മിനി താരലേലത്തില്‍ വെറും 30 ലക്ഷം രൂപയ്ക്കു റോയല്‍സ് സ്വന്തമാക്കിയ അമന്‍ ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനു വേണ്ടി ഡബിള്‍ സെഞ്ച്വറി പ്രകടനത്തോടെ വാര്‍ത്തകളില്‍ നിറയുകയാണ് കരുത്തരായ ബംഗാളുമായുള്ള കളിയിലാണ് ഓപ്പണറായി ഇറങ്ങി താരം പുറത്താവാതെ 200 റണ്‍സടിച്ചത്.

AMAN RAO

photocredit/X

വെറും 154 ബോളിലാണ് അമന്റെ നേട്ടം. 13 സിക്‌സറും 12 ഫോറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ ലേലത്തില്‍ അടിസ്ഥാന വിലയ്ക്കു അമനെ സ്വന്തമാക്കിയ റോയല്‍സ് ക്യാംപും ഇതോടെ വലിയ ആവേശത്തിലാണ്. സഞ്ജു ഒഴിച്ചിട്ട മൂന്നാം നമ്പറില്‍ ഇതോടെ അദ്ദേഹത്തെ പരീക്ഷിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.

ആരാണ് അമന്‍ റാവു?

അമേരിക്കയിലെ വിസകോന്‍സില്‍ ജനിച്ച് ഹൈദരാബാദില്‍ വളര്‍ന്നയാളാണ് അമന്‍ റാവു. വളരെ അഗ്രസീവ് ബാറ്റിങ് ശൈലിയുടെ പേരിലാണ് വലംകൈയന്‍ താരം ശ്രദ്ധിക്കപ്പെടുന്നത്. ടി20യില്‍ 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെയാണ് അമന്‍ ബാറ്റ് ചെയ്യാറുള്ളത്.

ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദ് ടീമിലെ സ്ഥിരം സാന്നിധ്യമായി താരം മാറിക്കഴിഞ്ഞു. അണ്ടര്‍ 19 സ്റ്റേറ്റ് ട്രോഫിയില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 381 റണ്‍സുമായി മിന്നിക്കാന്‍ അമനു കഴിഞ്ഞിരുന്നു.

അതിനു ശേഷം കളിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും താരം ശ്രദ്ധേയമായ പ്രകടനം നടത്തി. ഹൈദരബാദ് സീനിയര്‍ ടീമിനായി അമന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ ടൂര്‍ണമെന്റിലേത്. 11 മല്‍സരങ്ങളില്‍ നിന്നും 162 സ്‌ട്രൈക്ക് റേറ്റില്‍ താരം സ്്‌കോര്‍ ചെയ്്തത് 301 റണ്‍സാണ്.

അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മിസോറാമിനെതിരേ 67 റണ്‍സോടെ അമന്‍ വരവറിയിക്കുകയും ചെയ്തു. കരുത്തരായ മുംബൈയ്‌ക്കെതിരായ കളിയിലും ഫിഫ്റ്റി കുറിക്കാന്‍ താരത്തിനു സാധിച്ചിരുന്നു. ശര്‍ദ്ദുല്‍ ടാക്കൂറിന്റെ ഒറ്റ ഓവറില്‍ മാത്രം താരം വാരക്കൂട്ടിയത് 24 റണ്‍സാണ്. ഇവയെല്ലാമാണ് കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ അമനെ റോയല്‍സ് കൂടാരത്തിലെത്തിച്ചത്.

ഗംഭീര റെക്കോര്‍ഡ്

വിജയ് ഹസാരെ ട്രോഫിയിലെ കഴിഞ്ഞ മല്‍സരത്തില്‍ നേടിയ ഡബിള്‍ സെഞ്ച്വറിയോടെ വമ്പന്‍ റെക്കോര്‍ഡിനും അമന്‍ റാവു അര്‍ഹനായിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഡബിളടിച്ച ആദ്യ ഹൈദരാബാദ് താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് 21 കാരനെ തേടിയെത്തിയത്.

കൂടാതെ വിജയ് ഹസാരെയില്‍ ഡബിള്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ എലൈറ്റ് ക്ലബിലും അമന്‍ അംഗമായി. നേരത്തേ എട്ടു പേര്‍ക്കാണ് ഈ നേട്ടത്തിന് അവകാശിയാവാന്‍ സാധിച്ചിട്ടുള്ളത്.

അതേസമയം, അബുദാബിയില്‍ നടന്ന കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയ നാലാമത്തെ അണ്‍ക്യാപ്ഡ് താരമായിരിന്നു അമന്‍. മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍, യഷ് രാജ് പുംജ, ബ്രിജേഷ ശര്‍മ എന്നിവരായിരുന്നു മറ്റു മൂന്നു പേര്‍.

Story first published: Wednesday, January 7, 2026, 17:15 [IST]
Other articles published on Jan 7, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+