Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ തരാം, പകരം അവനെ വേണം!! പറ്റില്ലെന്നു ചെന്നൈ, സിഎസ്‌കെയുടെ പ്ലാന്‍ ഇങ്ങനെ

ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയില്‍ മലയാളി സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ റാഞ്ചാനുള്ള നീക്കം ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും സജീവമാക്കിയതായി റിപ്പോര്‍ട്ടുകള്‍ നേരത്തേ സഞ്ജു റോയല്‍സ് വിടാന്‍ തീരുമാനിച്ചുവെന്ന കാര്യം പുറത്തു വന്നപ്പോള്‍ തന്നെ ചെന്നൈ ഒരു ശ്രമം നടത്തി നോക്കിയിരുന്നു. പക്ഷെ അന്നു അതു ഫലം കണ്ടില്ല.

ഇപ്പോഴിതാ ഐപിഎല്‍ ലേലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിറകെ ചെന്നൈ വീണ്ടും രംഗത്തിറങ്ങിയെന്നാണ് വ്യക്തമാവുന്നത് ഏതു വിധേനയും സഞ്ജുവിനെ ടീമിലെത്തിച്ചേ തീരൂവെന്ന ദൃഢനിശ്ചയത്തിലാണ് ചെന്നൈ ടീം മാനേജ്‌മൈന്റ്. ട്രേഡ് ഡീലില്‍ അദ്ദേഹത്തെ കൈമാറാന്‍ റോയല്‍സ് ആവശ്യപ്പെട്ട ഡിമാന്റ് വീണ്ടും ചെന്നൈ തള്ളിയെന്നാണ് വ്യക്തമാവുന്നത്.

SANJU DHONI

റോയല്‍സിന്റെ ഡിമാന്ററിയാം

സഞ്ജു സാംസണിനായി ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചതായി ചരണ്‍ 7 എന്ന പേരിലുള്ള ഒരു യൂസറാണ് എക്‌സില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.

സഞ്ജുവിനെ കൈക്കലാക്കാന്‍ ഉറച്ചു തന്നെയാണ് ചെന്നൈ കരുക്കള്‍ നീക്കുന്നത്. ഇനി ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ ടീമിലെത്തിക്കാനായില്ലെങ്കില്‍ ഡിസംബറിലെ മിനി താരലേലത്തില്‍ ഉറപ്പായും റാഞ്ചുമെന്ന ദൃഢനിശ്ചയത്തിലാണ് അവര്‍. ലേലത്തില്‍ ചെന്നൈയുടെ പ്രഥമ ലക്ഷ്യവും സഞ്ജുവാണെന്നു ഈ യൂസര്‍ അവകാശപ്പെടുന്നു.

മലയാളി താരത്തെ വാങ്ങിക്കുന്നതിനായി വരും ആഴ്ചചകളില്‍ ടീമിലെ ചില കളിക്കാരെ റിലീസ് ചെയ്ത് പഴ്‌സിലെ പണം വര്‍ധിപ്പിക്കാനും ചെന്നൈ തീരുമാനിച്ചു കഴിഞ്ഞു. ചില സര്‍പ്രൈസ് താരങ്ങളെ വരെ ചെന്നൈ ഒഴിവാക്കിയേക്കുമെന്നും ഈ പോസ്റ്റില്‍ പറയുന്നു.

സഞ്ജുവിനെ വിട്ടു നല്‍കണമെങ്കില്‍ പകരം അഫ്ഗാനിസ്താന്റെ പുതിയ സ്പിന്‍ സെന്‍സേഷനായ നൂര്‍ അഹമ്മദിനെ കൈമാറണമെന്നാണ് റോയല്‍സിന്റെ ആവശ്യം. അവരുടെ സ്പിന്‍ ആക്രമണം കഴിഞ്ഞ തവണ വളരെ ദുര്‍ബലമായിരുന്നു.

ശ്രീലങ്കന്‍ ജോടികളായ വനിന്ദു ഹസരംഗയും മഹീഷ് തീക്ഷണയും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ഇതേ തുടര്‍ന്നാണ് നൂറിനെ കൊണ്ടുവന്ന സ്പിന്‍ വിഭാഗം ശക്തിപ്പെടുത്താന്‍ റോയല്‍സ് ആലോചിക്കുന്നത്. പക്ഷെ വന്‍ ദുരന്തമായി മാറിയ കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ പോസിറ്റീവുകളിലൊന്നായിരുന്നു നൂറിന്റെ പ്രകടനം.

മിന്നുന്ന പ്രകടനത്തിലൂടെ അദ്ദേഹം അവരുടെ ബൗളിങ് ആക്രമണത്തിന്റെ കുന്തമുനയുമായി മാറിയിരുന്നു. അതിനാല്‍ സഞ്ജുവിനു വേണ്ടി നൂറിനെ കൈമാറാന്‍ സാധിക്കില്ലന്നു റോയല്‍സിനോടു ചെന്നൈ ഉറപ്പിച്ചു പറഞ്ഞതായും ചരണ്‍ 7 എന്ന പേരിലുള്ള യൂസര്‍ അവകാശപ്പെടുന്നു.

നിലവില്‍ ട്രേഡുമായി ബന്ധപ്പെട്ട് മൂന്നു ഡീലുകളാണ് രണ്ടു ഫ്രാഞ്ചൈസികള്‍ക്കുമിടയിലുള്ളത്. ഇതില്‍ ആദ്യത്തേത് സഞ്ജുവിന്റെ നിലവിലെ ഐപിഎല്‍ ശമ്പളമായ 18 കോടിയും നല്‍കി സ്വന്തമാക്കുകയാണ്.

മറ്റൊരു ഓപ്ഷന്‍ ശിവം ദുബെയെ വിട്ടുകൊടുത്ത് മലയാളി വിക്കറ്റ് കീപ്പറെ വാങ്ങുകയെന്നതാണ്. മൂന്നാമത്തെ ഓപ്ഷനാവട്ടെ സഞ്ജുവിനായി ടീമിലെ ചില ഇന്ത്യന്‍ താരങ്ങളെ കൈമാറുകയെന്നതുമാണെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നു.

SANJU RUTURAJ

സൂചനയുമായി സഞ്ജുവും

അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലാവും താന്‍ കളിച്ചേക്കുകയെന്ന സൂചന ഈയാഴ്ച സഞ്ജു സാംസണും നല്‍കിയിരുന്നു. തിരുവനന്തപുരത്തു നടന്ന കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മല്‍സരത്തിനിടെയായിരുന്നു ഇത്.

മഹാരാഷ്ട്രയ്ക്കായി കളിച്ച ചെന്നൈയുടെ ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് ഗെയ്ക്വാദിനൊപ്പമുള്ള ഫോട്ടയായിരുന്നു ഇത്. സഞ്ജുവിന്റെ തോളില്‍ റുതുരാജ് കൈവയ്ക്കുന്നതും ഇരുവരും ചിരിയോടെ സൗഹൃദം പങ്കിടുന്നതുമായിരുന്നു ഫോട്ടോയിലുണ്ടായിരുന്നു.

സഞ്ജു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി നല്‍കിയ ഈ ചിത്രം പിന്നീട് ചെന്നൈയും അവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലില്‍ പങ്കുവച്ചു. ഇതോടെയാണ് അടുത്ത ഐപിഎല്ലില്‍ മലയാളി താരത്തിന്റെ തട്ടകം ചെന്നൈ തന്നെ ആയേക്കുമെന്നുള്ള സംശയങ്ങളും ബലപ്പെട്ടത്.

Story first published: Sunday, October 19, 2025, 7:45 [IST]
Other articles published on Oct 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+