Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ വേണോ, ചെന്നൈ ആ റിസ്‌കെടുക്കണം!! റോയല്‍സിന്റെ ആവശ്യമിങ്ങനെ, ശരിക്കും പെട്ടു?

മലയാളി സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ സ്വന്തമാക്കാനുള്ള ശ്രമം വീണ്ടും സജീവമാക്കിയിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ട്രേഡ് വിന്‍ഡോയില്‍ നേരത്തേ അദ്ദേഹത്തിനായി റോയല്‍സിനെ സിഎസ്‌കെ സമീപിച്ചിരുന്നെങ്കിലും അന്നു ചര്‍ച്ചകള്‍ ഫലം കണ്ടില്ല.

ഇപ്പോള്‍ വീണ്ടും സഞ്ജുവിനായി റോയല്‍സിനെ ചെന്നൈ രണ്ടാമതും സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിരമിക്കാനിരിക്കെ പകരക്കാരനായാണ് മലയാളി താരത്തെ ചെന്നൈ നോട്ടമിട്ടു വച്ചിട്ടുള്ളത്. എങ്ങനെയെങ്കിലും സഞ്ജുവിനെ ദൃഢനിശ്ചയത്തിലുമാണ് ചെന്നൈ ടീം മാനേജ്‌മെന്റ്.

SANJU DHONI

റോയല്‍സിന്റെ ഡിമാന്റ്

സഞ്ജു സാംസണിനെ ട്രേഡ് വിന്‍ഡോയില്‍ വിട്ടു നല്‍കാന്‍ രാജസ്ഥാന്‍ റോയല്‍സ് സന്നദ്ധരാണെങ്കിലും അവരുടെ ഡിമാന്റ് കേട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ശരിക്കും ധര്‍മസങ്കത്തിലായിരിക്കുകയാണ്. കാരണം അത്രയും പ്രധാനപ്പെട്ട ചില കളിക്കാരെയാണ് തങ്ങളുടെ ക്യാപ്റ്റനു പകരം ചെന്നൈയോടു റോയല്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ചെന്നൈ ടീമിന്റെ നെടുംതൂണുകളായിട്ടുള്ള മൂന്നു നിര്‍ണായക താരങ്ങളില്‍ ഒരാളെ വിട്ടു നല്‍കിയാല്‍ സഞ്ജുവിനെ തരാമെന്ന നിലപാടിലാലാണ് റോയല്‍സ്. ഇവരിലൊരാള്‍ നിലവിലെ ക്യാപ്റ്റനും ഇന്ത്യന്‍ ബാറ്ററുമായ റുതുരാജ് ഗെയ്ക്വാദാണ്.

മറ്റൊരാള്‍ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ഇന്ത്യന്‍ താരവുമായ രവീന്ദ്ര ജഡേജയാണ്. ഇവര്‍ രണ്ടു പേരുമല്ലെങ്കില്‍ വമ്പനടിക്കാരനായ ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെ നല്‍കണമെന്നാണ് റോയല്‍സ് ആവശ്യപ്പെടുന്നത്.

ഇവരിലൊരാളെ നല്‍കാന്‍ തയ്യാറായാല്‍ സഞ്ജുവിനെ വിട്ടു നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചയാവാമെന്ന ഉറച്ച തീരുമാനത്തിലാണ് റോയല്‍സെന്നു ക്രിക്ക്അപ്‌ഡേറ്റ്‌സിന്റെ സോഷ്യല്‍ മീഡിയ പേജില്‍ അവകാശപ്പെടുന്നു. ഇതോടെ ചെന്നൈ ടീം മാനേജ്‌മെന്റ് ശരിക്കും പെട്ടിരിക്കുകയാണെന്നു തന്നെ പറയാം.

കാരണം റുതുരാജ്, ജഡേജ, ദുബെ എന്നീ മൂന്നു പേരും ചെന്നൈയെ സംബന്ധിച്ച് ഒഴിവാക്കാന്‍ സാധിക്കാത്ത താരങ്ങളാണ്. അടുത്ത സീണിലും ടീം പ്ലാനുകളില്‍ മൂന്നു പേരും ഉറപ്പായുമുണ്ടാവും. നേരത്തേയും ഇതേ കാരണത്താലാണ് സഞ്ജുവിനായുള്ള ചെന്നൈയും റോയല്‍സും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയമായത്.

അന്നും ഇതേ ഡിമാന്റ് തന്നെയായിരുന്നു റോയല്‍സ് മുന്നോട്ടു വച്ചത്. റുതുരാജ്, ജഡേജ, ദുബെ ഇവരിലൊരാളെ നല്‍കിയാല്‍ ക്യാപ്റ്റനെ തരാമെന്നായിരുന്നു അവര്‍ അറിയിച്ചത്. പക്ഷെ ഇവരെ കൈമാറാന്‍ തയ്യാറയല്ലെന്നു വ്യക്തമാക്കിയ ചെന്നൈ ടീം മാനേജ്മെന്റ് ചര്‍ച്ചയില്‍ നിന്നും പിന്‍മാറുകയുമായിരുന്നു. ഇപ്പോള്‍ സഞ്ജുവിനായി രണ്ടാം തവണ സമീപിച്ചപ്പോഴും റോയല്‍സിന്റെ ഡിമാന്റ് മാറിയിട്ടില്ല.

RUTURAJ GAIKWAD

ഇവരിലൊരാളെ നല്‍കി മലയാളി താരത്തെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുമോയെന്നാണ് ഇനി വരുംദിവസങ്ങളില്‍ അറിയാനുള്ളത്. റുതുരാജ് ടീം ക്യാപ്റ്റനും ബാറ്റിങ് നിരയിലെ അവിഭാജ്യ ഘടകവുമായതിനാല്‍ അദ്ദേഹത്തെ ചെന്നൈ ഒരിക്കലും കൈവിടില്ല. പക്ഷെ ജഡേജ, ദുബെ എന്നിവരിലൊരാളെ വിട്ടുനല്‍കുന്നതിനെ പറ്റി ചെന്നൈ വീണ്ടും ഗൗരവമായി തന്നെ ആലോചിച്ചേക്കും.

അന്താരാഷ്ട്ര ടി20യില്‍ നിന്നും ഇതിനകം വിരമിച്ചു കഴിഞ്ഞ ജഡേജ ഇപ്പോള്‍ കരിയറിന്റെ അവസാനത്തോടു അടുക്കുകയാണ്. രണ്ടോ, മൂന്നോ സീസണുകള്‍ മാത്രമേ ഇനി അദ്ദേഹം കളിക്കളത്തില്‍ തുടരാനുമിടയുള്ളൂ, ദുബെയാവട്ടെ ഒരിക്കലും പകരം വയ്ക്കാന്‍ സാധിക്കാത്തയാളല്ല.

അദ്ദേഹത്തെ കൈവിട്ടാലും അടുത്ത ലേലത്തില്‍ മറ്റൊരു മികച്ച ഓള്‍റൗണ്ടറെ ടീമിലെത്തിക്കാനും ചെന്നൈയ്ക്കു കഴിഞ്ഞേക്കും. സഞ്ജുവിനെ ഏതു വിധേനയും ചെന്നൈക്കു വേണം. അതിനാല്‍ ജഡേജയെയോ, ദുബെയെയോ വിട്ടുകൊടുത്ത് അവര്‍ അതിനു ശ്രമിക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്തു സംഭവിക്കുമെന്നു കാത്തിരുന്നു തന്നെ കാണാം.

Story first published: Tuesday, October 21, 2025, 7:20 [IST]
Other articles published on Oct 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+