Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രക്ഷകനാവാന്‍ ഹിറ്റ്മാനെത്തും!! ഒപ്പം ലോകകപ്പ് ഹീറോയും; എസ്ആര്‍എച്ചിനെതിരേ ന്യൂലുക്ക് എംഐ 11

മുംബൈ: ഐപിഎല്ലിലെ ഡു ഓര്‍ ഡൈ മാച്ചിനു കച്ചമുറുക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. നാളെ (ബുധന്‍) ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന മല്‍സരത്തില്‍ ജയിച്ചേ തീരൂവെന്ന ചാലഞ്ചഞ്ചുമായാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഹാര്‍ദിക് പാണ്ഡ്യയും സംഘവും കൊമ്പുകോര്‍ക്കുക.

ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു പോയിന്റ് മാത്രമുള്ള മുംബൈ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ്. സീസണില്‍ ഇനി ബാക്കിയുള്ള ഏഴു മല്‍സരങ്ങളില്‍ ആറെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ മുംബൈയ്ക്കു ഇനി പ്ലേഓഫ് സാധ്യതയുള്ളൂ.

ROHIT SHARMA

അതിനാല്‍ തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും മുംബൈ ലക്ഷ്യമിടുന്നില്ല. പക്ഷെ പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള ഓറഞ്ച് ആര്‍മിയെ വീഴ്ത്തണമെങ്കില്‍ മുംബൈയ്ക്കു ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടതായും വരും.

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അവസാനായി കളിച്ച എല്‍ ക്ലാസിക്കോ പോരില്‍ 103 റണ്‍സിന്റെ വന്‍ പരാജയം മുംബൈയ്ക്കു നേരിട്ടിരുന്നു. അന്നത്തെ ടീമില്‍ വലിയ അഴിച്ചുപണികളോടെയാവും എസ്ആര്‍ച്ചനെതിരേ എംഐ ഇറങ്ങുക. സാധ്യതാ ലൈനപ്പ് എങ്ങനെയാവുമെന്നു നോക്കാം.

മുംബൈ ലൈനപ്പ്

പരിക്കു കാരണം കഴിഞ്ഞ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിക് ശര്‍മ അടുത്ത മാച്ചില്‍ മുംബൈ ഇന്ത്യന്‍സ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് വിവരം. ഹിറ്റ്മാന്റെ വരവ് മുംബൈയ്ക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.

വളരെ മികച്ചൊരു ഇന്നിങ്‌സുമായി രോഹിത് തന്റെ മടങ്ങിവരവ് ഗംഭീരമാക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ മാനേജ്‌മെന്റും ആരാധകരും. രോഹിത്തും സൗത്താഫ്രിക്കയുടെ പരിചയസമ്പന്നനായ ക്വിന്റണ്‍ ഡികോക്കും ചേര്‍ന്നായിരിക്കും മുംബൈക്കായി ഓപ്പണ്‍ ചെയ്യുക.

ഇതോടെ മുംബൈയുടെ ഓപ്പണിങിലെ പ്രശനങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നുറപ്പിക്കാം. ഇവര്‍ക്കു ശേഷം വണ്‍ഡൗണായി ക്രീസിലെത്തുക നമന്‍ ധിറായിരിക്കും.

ഈ പൊസിഷനില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ആങ്കര്‍ റോളും അറ്റാക്കിങ് റോളും ഒരു പോലെ വഴങ്ങുന്ന താരമാണ് ധിര്‍. ഇതു അദ്ദേഹത്തെ ടീമിലെ അവിഭാജ്യ ഘടകവുമാക്കി മാറ്റുന്നു.

നാലാം നമ്പറില്‍ വൈസ് ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവുണ്ടാവും. സീസണിലെ മുന്‍ മല്‍സരങ്ങളില്‍ പ്രതീക്ഷിച്ചതു പോലെയുള്ള ഇന്നിങ്‌സുകള്‍ സ്‌കൈയില്‍ നിന്നുമുണ്ടായിട്ടില്ല. പക്ഷെ ഇനി ശേഷിച്ച മല്‍സരങ്ങളില്‍ സൂര്യയുടെ നിര്‍ണായക സംഭാവനകള്‍ കൂടി ലഭിച്ചാല്‍ മാത്രമേ മുംബൈയ്ക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ.

സൂര്യക്കു പിറകെ അഞ്ചാമനായി തിലക് വര്‍മയുണ്ടാവും. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മാച്ചില്‍ കന്നി സെഞ്ച്വറി നേടി അദ്ദേഹം ഫോമിലേക്കു മടങ്ങിയെത്തിയത് മുംബൈ ക്യാംപിനെയും ആവേശത്തിലാക്കിയിട്ടുണ്ട്. തിലകിനു പിറകെ ആറാമന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ്.

സൂര്യയെപ്പോലെ ഈ സീസണില്‍ ഇനിയും ക്ലിക്കായിട്ടില്ലാത്ത മറ്റൊരു വമ്പന്‍ താരമാണ് ഹാര്‍ദിക്. മുംബൈയുടെ മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ പ്രകടനവും ഏറെ നിര്‍ണായകമായിരിക്കുമെന്നു നിസംശയം പറയാം.

WILL JACKS

ഏഴാമനായി ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനു പകരം ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ഹീറോയും ഓള്‍റൗണ്ടറുമായ വില്‍ ജാക്‌സായിരിക്കും കളിക്കുക. ഈ സീസണില്‍ അദ്ദേഹത്തിന്റെ ആദ്യ മല്‍സരം കൂടിയായിരിക്കും ഇത്. ബൗളിങിലും ഫിനിഷറായി ബാറ്റിങിലും കസറാന്‍ ജാക്‌സിനു കഴിയും.

എട്ടില്‍ യുവ ഓള്‍ റൗണ്ടര്‍ രാജ് ബവയെ മുംബൈ കൊണ്ടു വന്നേ്ക്കും. പരിക്കു കാരണം മിച്ചെല്‍ സാന്റ്‌നര്‍ പിന്‍മാറിയിനാല്‍ അല്ല ഗസന്‍ഫറായിരിക്കും ടീമിലെ പ്രധാന സ്പിന്നര്‍. പേസ് നിരയില്‍ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടുമുണ്ടാവും. ഇംപാക്ട് പ്ലെയറായെത്തുക പേസര്‍ അശ്വനി കുമാറായിരിക്കും.

മുംബൈ ഇന്ത്യന്‍സ് സാധ്യതാ 11

രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രാജ് ബവ, അല്ലാ ഗസന്‍ഫര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

ഇംപാക്ട് പ്ലെയര്‍- അശ്വനി കുമാര്‍.

Story first published: Tuesday, April 28, 2026, 23:53 [IST]
Other articles published on Apr 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+