Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കുമായി വന്‍ ഉടക്ക്, എംഐക്ക് പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് രോഹിത്!!! 23 കാരന്‍

ഐപിഎല്‍ സമാപിച്ചതിനു പിന്നാലെ വലിയൊരു ഉടച്ചു വാര്‍ക്കലിനൊരുങ്ങുകയാണ് അഞ്ചു തവണ ചാംപ്യമാരായ മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി പുതിയൊരു ക്യാപ്റ്റനെ കൊണ്ടുവരികയെന്നതാണ് എംഐയുടെ ആദ്യത്തെ പ്ലാന്‍. അതിനിടെ ഈ റോളിലേക്കു ആരാണ് വേണ്ടതെന്ന കാര്യത്തില്‍ നിര്‍ദേശവും നല്‍കിയിരിക്കുകയാണ് മുന്‍ ഇതിഹാസ നായകന്‍ രോഹിത് ശര്‍മ.

ഹാര്‍ദിക്കുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഈ സീസണില്‍ കൂടുതല്‍ വഷളായി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് വന്‍ പ്രതിസന്ധിയിലുള്ള എഐയില്‍ ഒരു നേതൃമാറ്റം ആവശ്യമാണെന്നും അദ്ദേഹം തലപ്പത്തുള്ളവരെ അറിയിച്ചിരിക്കുന്നത്.

ROHIT HARDIK

അടുത്ത സീസണില്‍ ഹാര്‍ദിക് ഉറപ്പായും മുംബൈയില്‍ കാണില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നായകനെ സംബന്ധിച്ചുള്ള വാര്‍ത്തകളും ഇപ്പോള്‍ വരുന്നത്. മുംബൈയെ സംബന്ധിച്ച് വളരെ പരിതാപകരമായ സീസണായിരുന്നു ഇത്തവണത്തേത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്.

പുതിയ ക്യാപ്റ്റന്‍

മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ക്യാപ്റ്റന്‍സി ഓപ്ഷനുകളുടെ കാര്യത്തില്‍ ഒരു പഞ്ഞവുമില്ല. ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ അവരുടെ സംഘത്തിലുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ്് വിന്നിങ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടി20യിലും ടെസ്റ്റിലുമെല്ലീം ടീം ഇന്ത്യയുടെ നായകനായിട്ടുള്ള ജസ്പ്രീത് ബുംറ എന്നിവരെല്ലാം അവര്‍ക്കുണ്ട്.

പക്ഷെ ഈ രണ്ടു പേരെയുമല്ല എംഐയുടെ അടുത്ത ക്യാപ്റ്റനായി രോഹിത് ശര്‍മ നിര്‍ദേശിച്ചതെന്നു ക്രിക്ക്‌ബ്ലോഗറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയ്‌ക്കൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ ശേഷം ഇപ്പോള്‍ അവിഭാജ്യ ഘടകമായി മാറിയ യുവതാരം തിലക് വര്‍മ നായകനാവണമെന്നാണ് ഹിറ്റ്മാന്റെ താല്‍പ്പര്യം.

ദീര്‍ഘകാലത്തേക്കുള്ള ക്യാപ്റ്റന്‍സി ഓപ്ഷനായാണ് തിലകിന്റെ പേര് അദ്ദേഹം ടീം മാനേജ്‌മെന്റിനു മുന്നില്‍ വച്ചിരിക്കുന്നത്. ഐപിഎല്‍ നായകനായുള്ള മുന്‍പരിചയമില്ലെങ്കിലും ഭാവിയില്‍ നല്ലൊരു ക്യാപ്റ്റനായി വളര്‍ന്നുവരാനുള്ള മിടുക്ക് യുവതാരത്തിനുണ്ടെന്നും രോഹിത് വിലയിരുത്തുന്നു.

TILAK VARMA

രോഹിത്തിന്റെ ഈ നിര്‍ദേശം മുംബൈ ടീമുടമ ആകാശ് അംബാനി അംഗീകരിക്കാന്‍ തന്നെയാണ് സാധ്യത. അതോടൊപ്പം ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡ്
വിന്‍ഡോയില്‍ മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്കു വില്‍ക്കുകയോ, അതു നടന്നില്ലെങ്കില്‍ റിലീസ് ചെയ്യുകയോ ആവും ഇനി മുംബൈയുടെ പ്ലാന്‍.

രോഹിത്-ഹാര്‍ദിക് തര്‍ക്കം

മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ അരങ്ങേറിയ ശേഷം ലോകോത്തര ഓള്‍റൗണ്ടറായി മാറിയ താരമാണ് ഹാര്‍ദിക് പാണ്ഡ്യ. അതുകൊണ്ടു തന്നെ ഇവര്‍ക്കിടയില്‍ വളരെ അടുത്ത സൗഹൃദവുമുണ്ടായിരുന്നു. പക്ഷെ മുംബൈയിലെ ചില സംഭവ വികാസങ്ങള്‍ ഈ ബന്ധം തകര്‍ക്കുകയും പിന്നീട് ഇവര്‍ ശത്രുക്കളാവുകയുമായിരുന്നു.

2021ല്‍ ഹാര്‍ദിക് മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റന്‍സിലോക്കു മാറിയത മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആ സമയത്തു രോഹിത്തായിരുന്നു ടീം ക്യാപ്റ്റന്‍. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം 2021ലെ ഐപിഎല്ലില്‍ രോഹിത് അധികം ബൗള്‍ ചെയ്തിരുന്നില്ല.

ഈ കാരണത്താല്‍ തന്നെ വെറും ബാറ്ററായി മാത്രം ഹാര്‍ദിക്കിനെ ടീമില്‍ നിലിര്‍ത്തുന്നതില്‍ കാര്യമില്ലെന്നു അദ്ദേഹം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് താരം ജിടിയിലെത്തിയത്. പക്ഷെ അവിടെ ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങ്, ബൗളിങ് എന്നിവയിലും ഹാര്‍ദിക് തിളങ്ങി.

ഇതോടെ 2023ല്‍ ഹാര്‍ദിക്കിനെ തിരികെ വാങ്ങാന്‍ എംഐ തീരുമാനിക്കുകയായിരുന്നു. ട്രേഡിനു മുമ്പ് അദ്ദേഹം വച്ച പ്രധാന ഡിമാന്റ് രോഹിത്തിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കി പകരം ചുമതല തനിക്കു നല്‍കണമെന്നായിരുന്നു.

രോഹിത്തുമായി ഇക്കാര്യം ചര്‍ച്ച പോലും ചെയ്യാതെയാണ് ടീം മാനേജ്‌മെന്റ് പുറത്താക്കല്‍ പ്രഖ്യാപിച്ചത്. അതോടെ രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ വലിയ ശത്രുക്കളാവുകയും ചെയ്തു.

Story first published: Tuesday, June 2, 2026, 15:22 [IST]
Other articles published on Jun 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+