Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു പോയാല്‍ മൂന്നിലാര്? ഇടിവെട്ട് ബാറ്ററടക്കം 3 പേര്‍!! ആര്‍ക്കാവും ചാന്‍സ്

മലയാളി സൂപ്പര്‍ താരും ക്യാപ്റ്റനുമായ സഞ്ജു സാംസണിന്റെ ഐപിഎല്‍ ഭാവിയെകുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹം റോയല്‍സ് വിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു മാറുമെന്നാണ് ചില മുതിര്‍ന മാധ്യമപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ സഞ്ജുവിനെ നിലനിര്‍ത്താന്‍ വീണ്ടും കോച്ചായി എത്തുന്ന കുമാര്‍ സങ്കക്കാര നീക്കം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇവയില്‍ ഏതാവും സംഭവിക്കുകയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതില്ല. എങ്കിലും ഈ മാസം തന്നെ ഇത്താര്യത്തില്‍ ഒരു അന്തിമ തീരുമാനം തീര്‍ച്ചയായുമുണ്ടാവും.

സഞ്ജു ടീം വിടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ ആരെ ഏല്‍പ്പിക്കുമെന്നതാവും റോയല്‍സിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിനായി അടുത്ത ലേലത്തില്‍ പുതിയൊരാളെ കൊണ്ടു വരണമെന്നു നിര്‍ബന്ധമില്ല. നിലവിലെ ടീമില്‍ തന്നെ ഇതിനു ശേഷിയുള്ള ചിലരുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

NITISH RANA

നിതീഷ് റാണ

ഇന്ത്യന്‍ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ നിതീഷ് റാണയാണ് രാജസ്ഥാന്‍ റോയല്‍സിനായി മൂന്നാം നമ്പറില്‍ കസറാന്‍ സാധിക്കുന്ന ഒരു താരം. കഴിഞ്ഞ മെഗാലേലത്തിലാണ് റോയല്‍സിനൊപ്പം റാണ ചേര്‍ന്നത്. അഞ്ച്- ആറ് പൊസിഷനുകളിലാണ് അദ്ദേഹം ടീമിനു വേണ്ടി കൂടുതലായും കളിച്ചത്.

എന്നാല്‍ റാണയ്ക്കു ഏറ്റവും ബെസ്റ്റ് പൊസിഷന്‍ മൂന്നോ, നാലോയാണ്. നേരത്തേ ഇവിടെ കളിച്ചപ്പോഴാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി അദ്ദേഹം ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുമുള്ളത്. അതിനാല്‍ സഞ്ജുവില്ലെങ്കില്‍ മൂന്നാമനായി റാണയെ തന്നെ റോയല്‍സിനു പരീക്ഷിക്കുകയും ചെയ്യാം.

ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കു അത്ര സുപരിചിതമല്ലാത്ത താരങ്ങളിലൊരാളാണ് ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്. എന്നാല്‍ ഭാവി സൂപ്പര്‍ താരമായി മാറാനിടയുള്ള യുവ ബാറ്ററാണ് അദ്ദേഹം. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ പ്രെട്ടോറിയസ് ഇതിനകം എസ്എ ടി2യില്‍ (SAT20) മിന്നുന്ന പ്രകനങ്ങളുമായി തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിന്റെ കീഴിലുള്ള പാള്‍ റോയല്‍സിലാണ് അദ്ദേഹം അവിടെ കളിക്കുന്നത്. പ്രെട്ടോറിയസിന്റെ മികവ് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ സീസണില്‍ ഇഞ്ചുറി റീപ്ലേസ്‌മെന്റായി റോയല്‍സ് ടീമിലെത്തിച്ചത്. പക്ഷെ ഒരു മല്‍സരം പോലും കളിക്കാന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കു അവസരം ലഭിച്ചില്ല. എന്നാല്‍ അടുത്ത സീസണില്‍ പ്രെട്ടോറിയസ് മൂന്നാമനായി ഐപിഎല്ലില്‍ അരങ്ങേറിയേക്കും.

RIYAN PARAG

റിയാന്‍ പരാഗ്

ഇന്ത്യന്‍ യുവ ഓള്‍റൗണ്ടറും നിലവിലെ വൈസ് ക്യാപ്റ്റനുമായ റിയാന്‍ പരാഗാണ് രാജസ്ഥാന്‍ റോയല്‍സിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു താരം. നിലവില്‍ അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷന്‍ നാലാണെങ്കിലും മൂന്നിലും തീര്‍ച്ചയായും ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കും.

ക്ലാസും മാസുമുള്ള ചുരുക്കം യുവ താരങ്ങളിലൊരാളാണ് പരാഗ്. ഫോിലാണെങ്കില്‍ ഏതു ബൗളിങ് ആക്രമണത്തെയും നിര്‍വീര്യമാക്കി അദ്ദേഹം അനായാസം റണ്‍സ് വാരിക്കൂട്ടും. 2024ലെ ഐപിഎല്‍ സീസണില്‍ ഇതു നമ്മള്‍ കണ്ടതുമാണ്. അന്നു 550ന് മുകളില്‍ റണ്‍സ് അടിച്ചെടുത്ത പരാഗ് ടീമിന്റെ ടോപ്്‌കോററുമായി മാറിയിരുന്നു. നാലാം നമ്പറിലാണ് അന്നു അദ്ദേഹം കളിച്ചത്.

മൂന്നാമനായി ബാറ്റ് ചെയ്യുക മാത്രമല്ല. സഞ്ജുവില്ലെങ്കില്‍ അടുത്ത സീസണില്‍ റോയല്‍സിനെ നയിക്കുന്നതും പരാഗയിരിക്കും. കഴിഞ്ഞ സീസണില്‍ പരിക്കു കാരണം സഞ്ജുവിനു ചില മല്‍സരങ്ങള്‍ നഷ്ടമായപ്പോള്‍ ക്യാപ്റ്റന്‍സി പരാഗിനായിരുന്നു.

Story first published: Tuesday, November 4, 2025, 8:10 [IST]
Other articles published on Nov 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+