For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു പോയതില്‍ വിഷമം ജയ്‌സ്വാളിനല്ല!! ചങ്കുതകര്‍ന്ന് പരാഗ്, പറഞ്ഞതിങ്ങനെ

ഐപിഎല്ലിന്റെ പുതിയ സീസണില്‍ മലയാളി സൂപ്പര്‍ താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണില്ലാതെ പുതിയ ലുക്കിലുള്ള ടീമിനെ അണിനിരത്താനൊരുങ്ങുകയാണ് പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹമില്ലാത്ത ഒരു ടീമിനെ റോയല്‍സ് ഇറക്കുന്നത്. കാരണം 2013 മുതല്‍ ടീമിന്റെ ഭാഗമാണ് സഞ്ജു. ഇതിനിടെ രണ്ടു സീസണുകള്‍ റോയല്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പോഴായിരുന്നു അദ്ദേഹം ടീമില്‍ ഇല്ലാതിരുന്നത്.

ഇപ്പോഴിതാ സഞ്ജു ടീം വിട്ടതിനെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റോയല്‍സിന്റെ വൈസ് ക്യാപ്റ്റനും യുവ ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗ്. മലയാളി താരത്തിനു കീഴില്‍ ടീമില്‍ ഉയര്‍ന്നുവന്ന താരമാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ സഞ്ജു പരിക്കേറ്റ് പുറത്തായപ്പോള്‍ കുറച്ചു മല്‍സരങ്ങളില്‍ ടീമിനെ പരാഗ് നയിക്കുകയും ചെയ്തിരുന്നു.

SANJU PARAG

കടുത്ത വിഷമമെന്നു പരാഗ്

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടതില്‍ തനിക്കു വളരെയധികം വിഷമമുണ്ടെന്നാണ് റിയാന്‍ പരാഗിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹവുമായി തനിക്കു അത്രയും അടുത്ത ബന്ധമാണുള്ളതെന്നും യുവതാരം പറയുന്നു.

എന്റെ കരിയറില്‍ വലിയ റോള്‍ വഹിച്ചിട്ടുള്ളയാളാണ് സഞ്ജു ഭായ്. അദ്ദേഹം ടീം വിട്ടതിനെ കുറിച്ച ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അതു എന്നെ വളരെയധികം വേദനിപ്പിക്കും.

സഞ്ജു ഭായിയുമായി എനിക്കു വളെയധികം അടുത്ത ബന്ധമാണുള്ളത്. ഞാന്‍ ആദ്യമായി റോയല്‍സിനൊപ്പം ചേര്‍ന്നപ്പോള്‍ അസ്സമില്‍ നിന്നുമുള്ള വെറുമൊരു 17-18 വയസ്സുകാരനാണ് ഞാനെന്ന തോന്നല്‍ അദ്ദേഹം ഒരിക്കലുമുണ്ടാക്കിയിട്ടില്ല. ഒരുപക്ഷെ അദ്ദേഹത്തിനും സമാനമായ പശ്ചാത്തലം ഉണ്ടായിരുന്നതു കാരണമായിരിക്കാം ഇത്.

16-18 വയസ്സ് മാത്രമുള്ളപ്പോഴായിരുന്നു കേരളത്തില്‍ നിന്നും അദ്ദേഹവും ഇവിടേക്കു വന്നത്. ഒരു ക്രിക്കറ്റര്‍മാരൊന്നും ഉയര്‍ന്നുവന്നിട്ടില്ലാത്ത സ്ഥലം കൂടിയാണിത്. സഞ്ജു ഭായി എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുകയും ഒരുപാട് സ്‌നേഹം നല്‍കുകയും ചെയ്‌തെന്നും പരാഗ് വിശദമാക്കി. 2019ലായിരുന്നു റോയല്‍സില്‍ അദ്ദേഹം അരങ്ങേറിയത്.

തുടക്കത്തിലെ കുറച്ചു സീസണുകളില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ പരാഗിനായില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കഴില്‍ ടീം മാനേജ്‌മെന്റിനു പൂര്‍ണ വിശ്വാസമായിരുന്നു. അതുകൊണ്ടു ഫ്‌ളോപ്പ് ഷോ തുടര്‍ന്നപ്പോഴും പരാഗിനു അവസരങ്ങള്‍ ലഭിച്ചു കൊണ്ടേയിരുന്നു. 20198 മുതല്‍ 23 വരെയുള്ള സീസണുകളെടുത്താല്‍ 2022ല്‍ മാത്രമാണ് അദ്ദേഹം 150ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. 17 കളിയില്‍ 183 റണ്‍സ് പരാഗ് സ്‌കോര്‍ ചെയ്തു.

2024ലെ സീസണാരുന്നു അദ്ദേഹത്തിനുബ്രേക്ക്ത്രൂയായി മാറിയത്. നാലാം നമ്പറിലെത്തി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി ടീമിന്റെ ടോപ്‌സ്‌കോററാായും പരാഗ് മാറുകയായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 149.22 സ്‌ട്രൈക്ക് റേറ്റില്‍ 573 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. കഴിഞ്ഞ സീസണിലും അദ്ദേഹം മോശമാക്കിയില്ല. 14 കളിയില്‍ നേടിയത് 393 റണ്‍സാണ്.

RITYAN PARAG

ആരാവും ക്യാപ്റ്റന്‍?

രാജസ്ഥാന്‍ റോയല്‍സിനെ പുതിയ സീസണില്‍ ആരു നയിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ക്യാപ്റ്റനായി ആരെ നിയമിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഈ മാസം നടക്കാനിരിക്കുന്ന താരലേലത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഫ്രാഞ്ചൈസി അന്തിമ തീരുമാനം എടുക്കാനിടയുള്ളൂ.

നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ റിയാന്‍ പരാഗാണ് നായകസ്ഥാനത്തേക്കു ഫേവറിറ്റ്. പക്ഷെ അടുത്തിയെ ട്രേഡ് വിന്‍ഡോയില്‍ ടീമിലേക്കു വന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഈ റോളിനായി ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍ എന്നിവരും നായകസ്ഥാനം മോഹിക്കുന്നവരാണ്.

Story first published: Saturday, December 6, 2025, 10:43 [IST]
Other articles published on Dec 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+