Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരാഗ് ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍!! ഞെട്ടിച്ച് ശാസ്ത്രി, വണ്ടറടിച്ച് ഇര്‍ഫാനും; പറഞ്ഞതിങ്ങനെ

തുടര്‍ച്ചയായ രണ്ടാം ജയവുമായി ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും തലപ്പത്തേക്കു കയറിയതിനു പിന്നാലെ നായകന്‍ റിയാന്‍ പരാഗിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ താരവും കോച്ചുമായിരുന്ന രവി ശാസ്ത്രി. ഇന്ത്യന്‍ ടീമിന്റെ നേതൃനിരയിലേക്കു ഭാവിയിന്‍ വരാന്‍ പരാഗിനു കഴിഞ്ഞേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

കഴിഞ്ഞ ദിവസം നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആര്‍എര്‍ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ ശേഷമായിരുന്നു പരാഗിനെ ശാസ്ത്രി വാനോളം പുകഴ്ത്തിയത്. മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും യുവ ക്യാപ്റ്റനെ പ്രശംസിച്ചിരിക്കുകയാണ്.

RIYAN PARAG

പരാഗിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ തോല്‍വിയുടെ വക്കില്‍ വരെയെത്തിയ ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് ആറു വിക്കറ്റിന്റെ നാടകീയ വിജയം സ്വന്തമാക്കിയത്. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കവെ അവസാനത്തെ രണ്ടോവറില്‍ ജയിക്കാന്‍ ജിടിക്കു വെറും 15 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. 21 റണ്‍സോടെ റാഷിദ് ഖാനും 20 റണ്‍സെടുത്ത കാഗിസോ റബാഡയുമായിരുന്നു ക്രീസില്‍.

തുടര്‍ന്നായിരുന്നു റിയാന്‍ പരാഗിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്. നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ തുടങ്ങിയവര്‍ക്കെല്ലാം ഓരോ ഓവറുകള്‍ ബാക്കിയുണ്ടായിട്ടും പരാഗ് തന്റെ ടീമിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ജോഫ്ര ആര്‍ച്ചറിനെ 19ാം ഓവര്‍ ഏല്‍പ്പിക്കുകയായിരുന്നു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത ആര്‍ച്ചര്‍ വെറും നാലു സിംഗിളുകള്‍ മാത്രമേ വഴങ്ങിയുള്ളൂ.

ഇതോടെ അവസാന ഓവറില്‍ ജയിക്കാനാവശ്യം 11 റണ്‍സ്. വീണ്ടുമൊരു സര്‍പ്രൈസ് നീക്കത്തിലൂടെ പരാഗ് ഞെട്ടിച്ചു. മുന്‍ സീസണുകളിലെല്ലാം ഒരുപാട് റണ്‍സ് വഴങ്ങിയിട്ടുള്ള തുഷാര്‍ ദേശ്പാണ്ഡെയില്‍ അദ്ദേഹം വിശ്വാസമര്‍പ്പിച്ചു. ഈ പരീക്ഷണവും വന്‍ വിജയമായി മാറി.

ഒരു വൈഡുള്‍പ്പെടെ വെറും നാലു റണ്‍സ് മാത്രമേ തുഷാര്‍ വിട്ടുകൊടുത്തുള്ളൂ. മാത്രമല്ല അഞ്ചാമത്തെ ബോളില്‍ റാഷിദിന്റെ വിക്കറ്റെടുക്കുകയും ചെയ്തു. ഇതോടെ റോയല്‍സ് അവിസമരണീയ ജയവും കൈക്കലാക്കുകയായിരുന്നു.

RIYAN PARAG

പ്രശംസിച്ച് ശാസ്ത്രിയും ഇര്‍ഫാനും

സോഷ്യല്‍ മീഡിയയിലൂടെയാണ് റിയാന്‍ പരാഗിന്റെ ഗംഭീര ക്യാപ്റ്റന്‍സിയെ രവി ശാസ്ത്രി അഭിനന്ദിച്ചത്. 'ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗെയിമകളിലൊന്നാണിത്. ഇതു ആര്‍ക്കീവ് ചെയ്യൂ.

റിയാന്‍ പരാഗ്, നിനക്കു ഉരുക്കിന്റെ ബോളുകളാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ വലിയൊരു ഭാവിയും കാത്തിരിക്കുകയാണ്, പ്രത്യേകിച്ചും ലീഡര്‍ഷിപ്പ് റോളിലേക്ക്. സമചിത്തത അസാധാരണമായിരുന്നു. വളരെ നന്നായി കളിച്ചു. ഐപിഎല്‍ സിന്താബാദ്'- ഇങ്ങനെയായിരുന്നു എക്‌സില്‍ ഹര്‍ഭജന്‍ സിങ് കുറിച്ചത്.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനായി റിയാന്‍ പരാഗ് നടത്തിയ ബൗളിങ് ചേഞ്ചുകളില്‍ ഇര്‍ഫാന്‍ പഠാനും വലിയ മതിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. 19ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറിനെ പോലെ അനുഭവ സമ്പത്തുള്ള ഒരു പേസ് ബൗളറില്‍ വിശ്വാസമര്‍പ്പിച്ചതിലൂടെ പരാഗ് മല്‍സരവിധി അനുകൂലമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'റിയാന്‍ പരാഗിന്റെ ലീഡയര്‍ഷിപ്പ് റോള്‍ എന്നെ ശരിക്കും ആകര്‍ഷിച്ചു. ജോഫ്ര ആര്‍ച്ചറിനെ 19ാം ഓവറിലോ, അല്ലെങ്കില്‍ 20ാം ഓവറിലോ ബൗള്‍ ചെയ്യിക്കണമോയെന്നതില്‍ വലിയ കോളാണ് പരാഗെടുത്തത്. അതില്‍ വിജയിക്കുകയുംചെയ്തു.

മികച്ച വേഗതയുള്ള, കൂടുതല്‍ അനുഭവ സമ്പത്തുള്ള ബൗളറെ തന്നെ അദ്ദേഹം പിന്തുണയ്ക്കുകയായിരുന്നു. അതോടെ ഗെയിം പൂര്‍ണമായും ക്ലോസും ചെയ്തു. അവിടെയാണ് മല്‍സരങ്ങള്‍ ജയിക്കുന്നത് '- ഇങ്ങനെയായിരുന്നു എക്‌സില്‍ ഇര്‍ഫാന്‍ കുറിച്ചത്.

2021 മുതല്‍ നായകസ്ഥാനത്തുണ്ടായിരുന്ന സഞ്ജു സാംസണ്‍ കഴിഞ്ഞ സീസണിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയതോടെയാണ് പകരം സ്ഥിരം ക്യാപ്റ്റനായി പരാഗ് ചുമതലയേറ്റത്.

Story first published: Sunday, April 5, 2026, 12:42 [IST]
Other articles published on Apr 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+