Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭിന് വെളിവുണ്ടോ? ടീം സെലക്ഷന്‍ വന്‍ അബദ്ധം!! മണ്ടത്തരങ്ങള്‍ എണ്ണിപ്പറഞ്ഞ് ശ്രീകാന്ത്

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തുടര്‍ച്ചയായ നാലാം പരാജയത്തിലേക്കു കുപ്പുകുത്തിയതിനു പിന്നാലെ ക്യാപ്റ്റന്‍ റിഷഭ് പന്തിനും ടീം മാനേജ്‌മെന്റിനുമെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് കെ ശ്രീകാന്ത് ഇതുപോലെ ദുരന്തം പിടിച്ച ഒരു ടീമിനെ താന്‍ കണ്ടിട്ടില്ലെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ അദ്ദേഹം വിമര്‍ശിച്ചത്.

നിരവിധി പ്രഗഭല്‍മാരായ മുന്‍ താരങ്ങള്‍ കോച്ചിങ് സംഘത്തിലുണ്ടായിട്ടും എല്‍എസസ്ജിയുടെ ടീം സെലക്ഷന്‍ പാടെ മോശമാണെന്നും ശരിയായ കോമ്പിനേഷനും റോളുകളുമല്ല താരങ്ങള്‍ക്കു നല്‍കിയിട്ടുള്ളതെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സും എല്‍എസ്ജിയും തമ്മിലുള്ള കളിയെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദഹം.

RISHABH PANT IPL 2026

വളരെ മോശം ബാറ്റിങ്

ആദ്യം ബാറ്റിങിനയച്ച രാജസ്ഥാന്‍ റോയല്‍സിനെ 159 റണ്‍സിലൊതുക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായിരുന്നു. പക്ഷെ 160 റണ്‍സെന്ന ചെറിയ ടോട്ടല്‍ പോലും ചേസ് ചെയ്യാന്‍ കഴിയാതെ 18 ഓവറില്‍ വെറും 119 റണ്‍സിനു എല്‍എസ്ജി ഓള്‍ഔട്ടാവുകയായിരുന്നു. ബാറ്റിങില്‍ ഒരാള്‍ പോലും സ്വയം അപ്ലൈ ചെയ്ത് കളിക്കാന്‍ ശ്രമിച്ചില്ലെന്നു കെ ശ്രീകാന്ത് വിമര്‍ശിച്ചു.

'റണ്‍ചേസില്‍ എല്‍എസ്ജിയുടെ ബാറ്റര്‍മാര്‍ യാതൊരു ആത്മാര്‍ഥതയും പോരാട്ടവീര്യവും കാണിച്ചില്ല. ഒരു ദുരന്തം ടീമിന്റെ നിര്‍വചനമാണിത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇത്രയും മോശമൊരു ടീമിനെ ഞാന്‍ കണ്ടിട്ടില്ല. എങ്ങനെ ബാറ്റ് ചെയ്യണമെന്നോ, കളിക്കണമെന്നോ അവര്‍ക്കു യാതാരു ക്ലൂയും ഇല്ലായിരുന്നു.

ടോം മൂഡി, കെയ്ന്‍ വില്ല്യംസണ്‍, ജസ്റ്റിന്‍ ലാങര്‍ തുടങ്ങിയവരെല്ലാം എല്‍എസ്ജിയുടെ പരിശീലക സംഘത്തിലുണ്ട്. എന്നിട്ടും യാതൊരു ഗെയിം പ്ലാനും അവര്‍ക്കില്ല. ആയുഷ് ബഡോനി എന്തിനാണ് ഓപ്പണ്‍ ചെയ്യുന്നത്? ബെഞ്ചിലുള്ള മാത്യു ബ്രീറ്റ്‌സ്‌കെ എന്തുകൊണ്ടാണ് ബാറ്റിങിന് ഇറങ്ങാത്തത്?.

ഇംപാക്ട് സബ് ആയി ഇറങ്ങിയ ഹിമ്മത്ത് സിങ് വലിയ ടെന്‍ഷനില്‍ ആയിരുന്നെന്നും അതു കാരണമാണ് ഔട്ടായതെന്നും വ്യക്തമാണ്. ബ്രീറ്റ്‌സ്‌കെയെ കളിപ്പിക്കാതെ നിങ്ങള്‍ക്കു എങ്ങനെയാണ് അവനെ പരീക്ഷിക്കാന്‍ സാധിക്കുന്നത്? കഴിവ് തെളിയിച്ച അന്താരാഷ്ട്ര ക്രിക്കറ്ററാണ് ബ്രീറ്റ്‌സ്‌കെ. ഇന്ത്യക്കെതിരേ മികച്ച പ്രകടനവും നേരത്തേ നടത്തിയിട്ടുണ്ട്.

ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്യുന്നയാളാണെങ്കിലും ടി20യിലും അദ്ദേഹത്തിനു നന്നായി കളിക്കാന്‍ സാധിക്കും. ഏകദിനത്തില്‍ തുടരെ, തുടരെ സെഞ്ച്വറികളും ബ്രീറ്റ്‌സ്‌കെ നേടിയിട്ടുണ്ട്. അത്തരമൊരാള്‍ക്കു എല്ലായ്‌പ്പോഴും ടി20യുമായി പൊരുത്തപ്പെടാനും സാധിക്കുമെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

റിഷഭ് എന്താണ് കാണിച്ചത്?

ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായിട്ടും തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്ത് യാതൊരു ഉത്തരവാദിത്വം കാണിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞതിനെ ശ്രീകാന്ത് രൂക്ഷമായി വിമര്‍ശിച്ചു. വെറും മൂന്നു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ള. പേസര്‍ നാന്ദ്രെ ബര്‍ഗറിനെതിരേ ലൈനിനു കുറുകെ ആഞ്ഞു വീശി എഡ്ജായ റിഷഭിനെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ പിടികൂടുകയായിരുന്നു.

RISHABH PANT

റിഷഭ് പന്തിനെ പോലെ ഇത്രയും മോശമായി ഒരു അന്താരാഷ്ട്ര താരം ബാറ്റ് ചെയ്യുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. 66 വയസ്സുള്ള ഞാന്‍ ചിലപ്പോള്‍ രണ്ടു ബോള്‍ നേരിട്ട് ഔട്ടായേക്കാം. പക്ഷെ ഈ തരത്തിലൊരു ഷോട്ട് ഒരിക്കലും കളിക്കില്ല.

എന്നിട്ടും കളിക്കു ശേഷം റിഷഭ് പറഞ്ഞത് കേട്ടോ? മനസികത്ത് ഇതേ കുറിച്ചെല്ലാം ചിന്തിച്ചു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു വാക്കുകള്‍. നീ വളരെ മോശമായി കളിച്ചിട്ടാണ് പുറത്തായതെന്ന് എന്താണ് സമ്മതികാത്തത്?

പാവം എല്‍എസ്ജിയുടെ ബൗളര്‍മാര്‍ വളരെ നന്നായി പന്തെറിഞ്ഞു. മുഹമ്മദ് ഷമി, മൊഹ്‌സിന്‍ ഖാന്‍, പ്രിന്‍സ് യാദവ് തുടങ്ങിയവരെല്ലാം ഉജ്ജ്വലമായാണ് ബൗള്‍ ചെയ്തതെന്നും ശ്രീകാന്ത് വിലയിരുത്തി.

Story first published: Thursday, April 23, 2026, 14:15 [IST]
Other articles published on Apr 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+