IPL 2026: റിഷഭ് നയിക്കും, നാല് എംഐ താരങ്ങള്‍!! ഇതാ സീസണിലെ ഫ്ളോപ്പ് 11
വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ കൂടി ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ച ഒരു സീസണ്‍ കൂടിയാണ് കടന്നു പോവുന്നത്. തുടക്കം മുതല്‍ അവസാനം വരെ ചാംപ്യന്‍മാരെ പോലെ കളിച്ച ആര്‍സിബി ടീം അര്‍ഹിച്ചകിരീടം കൂടിയാണ് ഇത്തവണ കൈക്കലാക്കിയത്.
ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു ആര്‍സിബിയുടെ കിരീടധാരണം. രണ്ടു മാസത്തിലേറെ നീണ്ട ടൂര്‍ണമെന്റ്് നോക്കിയാല്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്ന ചില താരങ്ങള്‍ തീര്‍ത്തുംനിരാശപ്പെടുത്തിയതായി കാണാം. ഈ തരത്തില്‍ വന്‍ ഫ്‌ളോപ്പായവരെ ഉള്‍പ്പെടുത്തി ഒരു ടീം തിരഞ്ഞെടുത്താല്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

ടോപ്പ് ത്രീ
ഐപിഎല്‍ ഫ്‌ലോപ്പ് ഇലവന്റെ ഓപ്പണിങ് റോളിലേക്കു ഏറ്റവും അര്‍ഹതയുള്ളത് രണ്ടു ക്യാപ്റ്റന്‍മാര്‍ക്കാണ്. ഒരാള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റുതുരാജ് ഗെയ്ക്വാദാണെങ്കില്‍ മറ്റൊരാള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വെറ്ററന്‍ അജിങ്ക്യ രഹാനെയുമാണ്. വണ്‍ഡൗണായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പൂരന്‍ കളിക്കും.
റുതുരാജും രഹാനെയും ഒരുപോലെ പരാജയമായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും വെറും 337 റണ്‍സാണ് സിഎസ്‌കെയ്ക്കു വേണ്ടി റുതുരാജിനു നേടാനായത്. രഹാനെയുടെ പ്രകടനം ഇതിലും മോശമായിരുന്നു. 14 ഇന്നിങ്‌സുകളില്‍ നിന്നും സ്‌കോര്‍ ചെയ്തത് വെറും 335 റണ്‍സ് മാത്രം.
വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്ററായ പൂരന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍ സീസണുകളിലൊന്നായിരിക്കും ഇത്. തീര്‍ത്തും ദയനീയമെന്നു മാത്രമേ അദ്ദേഹത്തിന്റെ പ്രകടനത്തെ വിളിിക്കാന്‍ സാധിക്കുകയുള്ളൂ. 14 ഇന്നിങ്‌സുകളില്‍ നിന്നും വെറും 234 റണ്‍സുമായാണ് പൂരന്‍ ഈ സീസണ്‍ അവസാനിപ്പിച്ചത്.
മധ്യനിര, ഓള്‍റൗണ്ടര്‍മാര്‍
ഫ്‌ളോപ്പ് ഇലവന്റെ മധ്യനിരയിലേ്ക്കു വന്നാല്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുന്‍ നായകന്‍ റിഷഭ് പന്ത്, മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് എന്നിവരാണുള്ളത്. ടീമിലെ ഓള്‍റൗണ്ടര്‍മാര്‍ എംഐ ക്യാപ്്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കാമറൂണ്‍ ഗ്രീന്‍, ഡല്‍ഹി കാപ്പിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേല്‍ എന്നിവരാണ്.
ഈ സീസണില്‍ പോയിന്റ് പട്ടികയില്‍ എല്‍എസ്ജി അവസാന സ്ഥാനത്തു ഫിനിഷ് ചെയ്തതിനു പിന്നാലെ ടീമിന്റെ നായകസ്ഥാനവും റിഷഭ് രാജിവയ്ക്കുകയായിരുന്നു. 13 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിനു നേടാനായത് വെറും 312 റണ്‍സ് മാത്രം. കഴിഞ്ഞ വര്‍ഷത്തെ മെഗാ ലേലത്തില്‍ 27 കോടി രൂപയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കാണ് റിഷഭിനെ എല്‍എസ്ജി വാങ്ങിയത്.
മുംബൈയുടെ സൂപ്പര്‍ ജോടികളായ സൂര്യയും ഹാര്‍ദിക്കും ഇത്തവണ പ്രകടനത്തിന്റെ കാര്യത്തില്‍ ഫ്‌ളോപ്പ് ജോടികളായി മാറി. 13 ഇന്നിങ്‌സുകളില്‍ നിന്നും സൂര്യയുടെ സമ്പാദ്യം വെറും 270 റണ്‍സാണ്. ഹാര്‍ദിക്കാവട്ടെ വെറു 10 മല്‍സരങ്ങളില്‍ മാത്രമേ സീസണില്‍ കളിച്ചുള്ളൂ. അദ്ദേഹം നേടിയത് 206 റണ്‍സും നാലു വിക്കറ്റുകളും മാത്രം.

കഴിഞ്ഞ മിനി താരലേലത്തിലെ ഏറ്റവും വിലയേറിയ താരമായിരുന്നു ഗ്രീന്‍. 25.20 കോടി രൂപയ്ക്കാണ് കെകെആര്‍ അദ്ദേഹത്തെ റാഞ്ചിയത്. പക്ഷെ ഇത്രയും വലിയൊരു തുകയോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ല. 14 ഇന്നിങ്‌സുകളില്‍ നിന്നും ഓസീസ് ഓള്‍റൗണ്ടര്‍ നേടിയത് 322 റണ്‍സാണ്. ബൗളിങിലാവട്ടെ 10ന് മുകളില്‍ ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകളേ ലഭിച്ചുള്ളൂ.
അക്ഷറിനും ഇതു വളരെ മോശം സീസണ്‍ തന്നെയായിരുന്നു. 13 ഇന്നിങ്‌സുകളില്‍ നിന്നും 11 വിക്കറ്റുകളാണ് അദ്ദേഹത്തിനു വീഴ്ത്താനായത്. ബാറ്റിങില്‍ നേടിയത് വെറും 173 റണ്‍സ് മാത്രം. സീസണിന്റെ അവസാനത്തേക്കു മാത്രമാണ് അക്ഷര്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
ബൗളിങില്‍ ഇവര്‍
രണ്ടു പേസര്‍മാരും ഒരു സ്പിന്നറുമാണ് ഐപിഎല്‍ ഫ്‌ളോപ്പ് ഇലവന്റെ ബൗളിങ് നിരയിലുള്ളത്. മംബൈ ഇന്ത്യന്‍സിന്റെ പേസ് ജോടികളായ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടുമാണ് ഫാസ്റ്റ് ബൗളര്‍മാര്‍. ഏക സ്പിന്നറായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ദിഗ്വേഷ് സിങ് റാത്തിയുമുണ്ട്.
എംഐയ്ക്കായി ബുംറ സമ്പൂര്‍ണ പരാജയമായിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും ലഭിച്ചത് വെറും നാലു വിക്കറ്റുകള്‍ മാത്രം. ബോള്‍ട്ടും എംഐ നിരയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. അഞ്ചു മാച്ചുകളില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ദിഗ്വേഷ് 10 മല്‍സരങ്ങളിലായി വീഴ്ത്തിയത് അഞ്ചു വിക്കറ്റുകളാണ്.
ഐപിഎല്ലിലെ ഫ്‌ളോപ്പ് 11
റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, നിക്കോളാസ് പൂരന്‍. റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കാമറൂണ്‍ ഗ്രീന്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ദിഗ്വേഷ് റാത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

