IPL 2026: ടീമുകള്‍ക്കു നഷ്ടം 100 കോടിക്ക് മുകളില്‍!! ഇവര്‍ വന്‍ 'ഫ്രോഡുകള്‍', ലിസ്റ്റില്‍ ആരൊക്കെ?
ഓരോ ഐപിഎല്‍ സീസണുകളിലും വന്‍ പ്രതീക്ഷകളോടെയാണ് ഫ്രാഞ്ചൈസികള്‍ ചില താരങ്ങളെ ലേലത്തില്‍ വാങ്ങുകയോ നിലനിര്‍ത്തുകയോ ചെയ്യാറുള്ളത്. മുടക്കുന്ന കാശിനോടു ഇവര്‍ നീതി പുലര്‍ത്തുമെന്ന ഉറച്ച വിശ്വാസം തന്നെയാണ് ഫ്രാഞ്ചൈസികളെ പലപ്പോഴും കൈവിട്ട കളിക്കു പ്രേരിപ്പിക്കാറുള്ളത്.
പക്ഷെ ഈ തരത്തില്‍ ഫ്രാഞ്ചൈസികള്‍ വന്‍ു തുക മുടക്കുന്ന ഭൂരിഭാഗം പേരും ആ തുകയോടു നീതി പുലര്‍ത്താറില്ലെന്നതാണ് യാഥാര്‍ഥ്യം. ചുരുക്കം ചില താരങ്ങള്‍ മാത്രമേ വാങ്ങുന്ന പ്രതിഫലത്തിനു അനുസരിച്ചുള്ള പ്രകടനം കളിക്കളത്തില്‍ പുറത്തെടുക്കാറുമുള്ളൂ.

അര്‍ഹിക്കുന്നതിലുമധികം വന്‍ പ്രതിഫലം വാങ്ങിയിട്ടും അതിന്റെ മൂന്നിലൊന്ന് തുകയുടെ പ്രകടനം പോലും കാഴ്ചവയ്ക്കാത്ത ചില വന്‍ ഫ്രോഡുകളായ കൡക്കാരെ ഈ സീസണിലും നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. ആരൊക്കെയാണ് ഈ ലിസ്റ്റിലുള്ള താരങ്ങളെന്നു നമുക്കു നോക്കാം.
ഇവര്‍ ലിസ്റ്റില്‍
ഐപിഎല്ലിന്റെ ഈ സീസണിലെ ഫ്രോഡുകളെ എടുത്താല്‍ അക്കൂട്ടത്തില്‍ തലപ്പത്ത് നിര്‍ത്താവുന്നയാള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്. കാരണം ഇതുവരെ ഒരു ടീമും മുടക്കിയില്ലാത്ത അത്ര വലിയും വലിയ തുകയാണ് ടി20യില്‍ ശരാശരി റെക്കോര്‍ഡ് മാത്രമുള്ള അദ്ദേഹത്തിനായി എല്‍എസ്ജി മുടക്കിയത്.
27 കോടി രൂപയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കാണ് കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തില്‍ എല്‍എസ്ജി വാങ്ങിയത്. 2025ലെ ഐപിഎല്ലിലും ദുരന്തമായ റിഷഭ് ഈ സീസണിലും അതു ആവര്‍ത്തിക്കുകയാണ്. അഞ്ചു മല്‍സരങ്ങളിലാണ് അദ്ദേഹം ഇത്തവണ കളിച്ചത്. 26 ശരാശരിയില്‍ 122 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ 104 റണ്‍സ് മാത്രം.
30 കോടിക്കടുത്ത് മുടക്കിയിട്ടും മൂന്നു കോടിയുടെ പ്രകടനം പോലും റിഷഭില്‍ നിന്നുണ്ടായിട്ടില്ല, ബാറ്റിങില്‍ മാത്രമല്ല, ക്യാപ്റ്റന്‍സിയിലും അദ്ദേഹം പരാജയമാണ്. സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ ബാറ്റിങില്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനൊപ്പം ടീമിനെ പ്ലേഓഫിലുമെങ്കിലും എത്തിച്ചില്ലെങ്കില്‍ അടുത്ത സീസണില്‍ റിഷഭിനെ ഉറപ്പായും എല്‍എസ്ജിയില്‍ കാണില്ലെന്ന കാര്യമുറപ്പാണ്.
റിഷഭ് കഴിഞ്ഞാല്‍ ഫ്രോഡുകളുടെ ലിസ്റ്റിലെ രണ്ടാമന്‍ ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്. കഴിഞ്ഞ മിനി താരത്തിലെ ഏറ്റവും വിലയേറിയ താരമായിരുന്നു അദ്ദേഹം. അന്നു 25.2 കോടിക്കാണ് മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗ്രീനിനെ വാങ്ങിയത്.
പക്ഷെ ഇത്ര വലിയൊരു തുകയോടു ഒരു തരത്തിലും നീതി പുലര്‍ത്താന്‍ ഓസീസ് യുവതാരത്തിനായിട്ടില്ല. മാത്രമല്ല ടീമിനും അദ്ദേഹം ഇപ്പോള്‍ ബാധ്യതയായിട്ടുണ്ട്. സീസണില്‍ ഇതിനകം കളിച്ച അഞ്ചു മല്‍സരങ്ങളില്‍ 14 എന്ന ദയനീയ ശരാശരിയില്‍ 143 സ്‌ട്രൈക്ക് റേറ്റില്‍ ഗ്രീനിനു നേടാനായത് വെറും 56 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 32 റണ്‍സാണ്. ഒരു കളിയില്‍ താകം ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു.
ഇനി ബൗളിങെടുത്താല്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ഗ്രീന്‍ പന്തെറിഞ്ഞിട്ടുള്ളൂ. നാലോവറില്‍ 14.50 എന്ന മോശം ഇക്കോണമി റേറ്റില്‍ 58 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം വീഴ്ത്തിയതാവട്ടെ ഒരു വിക്കറ്റ് മാത്രം. ഈ സീസണ്‍ കഴിഞ്ഞാല്‍ കെകെആര്‍ ആദ്യം പുറത്താക്കുന്നയാള്‍ ഗ്രീന്‍ തന്നെ ആയേക്കും.
എല്‍എസ്ജിയുടെ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരനാണ് ഫ്രോഡുകളുടെ ലിസ്റ്റിലെ മൂന്നാമന്‍. കഴിഞ്ഞ സീസണില്‍ അദ്ദേഹം പല തീപ്പൊരി ഇന്നിങ്‌സുകളും കളിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് 21 കോടി രൂപയ്ക്കു പൂരനെ ടീം നിലനിര്‍ത്തിയത്. പക്ഷെ അതു അബദ്ധമായിരിക്കുകയാണ്. അഞ്ചിന്നിങ്‌സുകളിലായി 8.4 എന്ന ദയനീയ ശരാശരിയില്‍ 76.36 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 42 റണ്‍സ് മാത്രമാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളായ കാര്‍ത്തിത് ശര്‍മയും പ്രശാന്ത് വീറും ഫ്രോഡുകളുടെ ലിസ്റ്റിലുണ്ട്. 14.2 കോടി രൂപ വീതമാണ് കഴിഞ്ഞ ലേലത്തില്‍ രണ്ടു പേരും സ്വന്തമാത്തിയത്.
ഇതു ചൂതാട്ടമാണെന്നു അന്നു തന്നെ ഉറപ്പായിരുന്നു. അതു തന്നെ സംഭവിച്ചിരിക്കുകയാണ്. കാര്‍ത്തിക് മൂന്നു കളിയില്‍ 25 റണ്‍സും പ്രശാന്ത് രണ്ടു മാച്ചില്‍ 49 റണ്‍സുമാണ് നേടിയത്. ഈ സീസണില്‍ ഇനി ഇവര്‍ക്കു അവസരം ലഭിക്കുമോയെന്നതും സംശയമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications