ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തിലേറ്റ തോല്‍വിക്കു പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം മാനേജ്‌മെന്റിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ ശ്രീകാന്ത്്. ക്യാപ്റ്റന്‍ റിഷഭ് പന്തിനെ ഓപ്പണിങില്‍ കളിപ്പിച്ച നീക്കത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.
ഹോംഗ്രൗണ്ടായ എകാന സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ആറു വിക്കറ്റിനാണ് എല്‍എസ്ജി കീഴടങ്ങിയത്. ബാറ്റിങ് ലൈനപ്പില്‍ അവര്‍ നടത്തിയ പരീക്ഷണങ്ങള്‍ വന്‍ ദുരന്തത്തിലും കലാശിക്കുകയായിരുന്നു, ബാറ്റിങ് നില ക്ലിക്കാവാതെ പോയതാണ് ലഖ്‌നൗവിന്റെ പരാജയത്തിനു മുഖ്യ കാരണം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയായിരുന്നു ചില തീരുമാനങ്ങള്‍ക്കെതിരേ കെ ശ്രീകാന്ത് ആഞ്ഞടിച്ചത്.
'ജസ്റ്റിന്‍ ലാങര്‍, കെയ്ന്‍ വില്ല്യംസണ്‍, ടോം മൂഡി, ഭരത് അരുണ്‍ തുടങ്ങി ഒരുപാട് കോച്ചുമാര്‍ തന്ത്രങ്ങള്‍ മെനയുന്നതിനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനുണ്ട്. നിങ്ങളെല്ലവരും എന്ത്് തന്ത്രമാണ് ആസൂത്രണം ചെയ്യുന്നത്? റിഷഭ് പന്തിനെ ഓപ്പണറാക്കുകയെന്നതാണോ നിങ്ങളുടെ ഗെയിം പ്ലാന്‍?
അതു വളരെ ദയനീയമായ തന്ത്രം തന്നെയാണ്. ഇങ്ങനെയൊരു തീരുമാനം എടുത്തതിനു പിന്നിലുള്ള ഐഡിയ എന്താണ്? റിഷഭ് പന്ത് എന്തിനാണ് ഈ കളിയില്‍ ഓപ്പണ്‍ ചെയ്തതെന്നു എമനിക്കു മനസ്സിലായിട്ടില്ല' ശ്രീകാന്ത്് വിമര്‍ശിക്കുന്നു.
ഐപിഎല്ലില്‍ അതു ആറാം തവണയാണ് റിഷഭ് ഓപ്പണറായി കളിച്ചത്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിലും ചില മല്‍സരങ്ങളില്‍ അദ്ദേഹം ഈ റോളില്‍ പരീക്ഷിക്കപ്പെട്ടു. ഒരു കളിയില്‍ ഫിഫ്റ്റി നേടിയതൊഴിച്ചാല്‍ ശേഷിച്ച അഞ്ചിന്നിങ്‌സുകളിലും റിഷഭ് തികഞ്ഞ പരാജയമായി തീര്‍ന്നു.
ആദ്യമായി ഡിസിക്കു വേണ്ടി ഓപ്പണ്‍ ചെയ്തപ്പോള്‍ 40 ബോളില്‍ 69 റണ്‍സെടുത്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ശേഷിച്ച ഇന്നിങ്‌സുകളില്‍ 2, 32, 1, 21, 7 എന്നിങ്ങനെയാണ് സ്‌കോറുകള്‍.
റിഷഭിനെ ഓപ്പണിങില്‍ പരീക്ഷിച്ചതു മാത്രമല്ല, ആയുഷ് ബഡോനിയെ നാലാം നമ്പറില്‍ ഇറക്കിയ തീരുമാനവും ശ്രീകാന്ത് ചോദ്യം ചെയ്തു. ആയുഷ് ബഡോനിയെ എന്തിനാണ് നിങ്ങള്‍ നാലാം നമ്പറില്‍ അയക്കുന്നത്? ഡല്‍ഹി ക്യാപ്പിറ്റല്‍സ് അവനെ വളരെ അനായാസം പുറത്താക്കുകയും ചെയ്തു.
വളരെ അപൂര്‍വ്വമായി തിളങ്ങാറുള്ളയാളാണ് ബഡോനി. അതിന്റെ പേരില്‍ ഹൈപ്പും കിട്ടുന്നു. ഒരു ഹല്‍വാ ബാറ്ററെ പോലെയാണ് നടരാജന്‍ അവന്റെ വിക്കറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ബഡോനി 400നടുത്ത് റണ്‍സ് നേടിയെന്നാണ് ആളുകള്‍ പറയുന്നത്.
പക്ഷെ അതുകൊണ്ട് എത്ര മല്‍സരങ്ങളിലാണ് എല്‍എസ്ജി ടീം ജയിച്ചിട്ടുള്ളത്? ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിപാട് പേര്‍ ഈ തരത്തില്‍ 400 റണ്‍സെടുക്കാറുണ്ടെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
ഡിസിക്കെതിരേ ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട എല്‍എസ്ജി രണ്ടു വിക്കറ്റിനു 48 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് ബഡോനി നാലാം നമ്പറിലേക്കു പ്ര1മോട്ട് ചെയ്യപ്പെട്ടത്. പക്ഷെ ഈ പരീക്ഷണം ദയനീയമായി പാളി. മൂന്നു ബോള്‍ നേരിട്ട അദ്ദേഹം ഡെക്കായി ക്രീസ് വിടുകയായിരുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ബൗളിങ് ലൈനപ്പ് അത്ര മികച്ചതല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നതെങ്കിലും ബാറ്റിങും അത്ര പോരെന്ന അഭിപ്രായമാണ് കെ ശ്രീകാന്തിനുള്ളത്.
ആഴുകള്‍ എല്‍എസ്ജിയുടെ ബൗളിങിനെ കുറിച്ചാണ് പറയുന്നത്. പക്ഷെ അവരുടെ ബാറ്റിങ് നിര പോലും വളരെ സാധാരണയായിട്ടാണ് കാണപ്പെടുന്നത്.. കഴിഞ്ഞ വര്‍ഷം റിഷഭ് ഒരേയൊരു മികച്ച ഇന്നങ്‌സ് മാത്രമേ കളിച്ചിട്ടുളളൂ. മാത്രമല്ല കുറച്ചു വര്‍ഷങ്ങളായി ഐപിഎല്ലില്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടുമില്ല.
മിച്ചെല്‍ മാര്‍ഷ് ഹിറ്റ് ഓര്‍ മിസ് തരത്തിലുള്ള ബാറ്ററാണ്. എയ്ഡന്‍ മാര്‍ക്രവും നിക്കോളാസ് പൂരനും മോശമല്ല. ഈ നാലു പേരെ മാറ്റിനിര്‍ത്തിയാല്‍ എല്‍എസ്ജി ബാറ്റിങില്‍ മറ്റൊന്നുമില്ലെന്നും ശ്രീകാന്ത് വിലയിരുത്തി.