Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന് 'പണി കൊടുക്കാന്‍' ഇറങ്ങി!! നാണം കെട്ട് പന്ത്? രൂക്ഷവിമര്‍ശനം

ലഖ്‌നൗ: ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുളള ഐപിഎല്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്ഡ ജയന്റ്‌സിനായി ഓപ്പിണിങ് റോളിലെത്തിയ ശേഷം വന്‍ ഫ്‌ളോപ്പായിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. ഒമ്പതു ബോളില്‍ ഒരു ഫോറടക്കം നേടിയത് വെറും ഏഴു റണ്‍സ് മാത്രം. 77.78 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റിലാണിത്.

കഴിഞ്ഞ സീസണിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളായ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ്- സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം എന്നിവരെ പൊളിച്ചാണ് റിഷഭ് സ്വയം ഓപ്പണിങിലേക്കു വന്നത്.

RISHABH PANT

ഇതോടെ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ കൂടിയായ മാര്‍ക്രമിനു മൂന്നാം നമ്പറിലേക്കു മാറേണ്ടി വന്നു. പക്ഷെ ഈ പരീക്ഷണം ദയനീയമായി പാളുകയും ചെയ്തു. ടീമിന്റെ ബാറ്റിങ് താളം തെറ്റിച്ച റിഷഭ് രൂക്ഷ വിമര്‍ശനാണ് സോഷ്യല്‍ മീഡിയയില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

റിഷഭിന്റെ ചൂതാട്ടം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ഈ സീസണില്‍ റിഷഭ് പന്ത് ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്കു വരുമെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. പക്ഷെ മൂന്നാം നമ്പറിലാണ് അദ്ദേഹം കളിക്കുകയെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് മിച്ചെല്‍ മാര്‍ഷിനോടൊപ്പം റിഷഭ് ഓപ്പണറായി എത്തുകയായിരുന്നു.

മുകേഷ് കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സ്‌ട്രൈക്ക് നേരിടാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചു. രണ്ടാമത്തെ ബോളിലായിരുന്നു ഇത്. പക്ഷെ റണ്ണൊന്നുമില്ല. അടുത്ത ബോള്‍ ഒരു സ്‌ട്രെയ്റ്റ് ഗ്രൗണ്ട് ഷോട്ടിലൂടെ റിഷഭ് ബൗണ്ടറിയിലെത്തുകയും ചെയ്തു. അദ്ദേഹം മികച്ച ഫോമിലാണെന്ന സൂചനയാണ ഈ ഷോട്ട് നല്‍കിയതെങ്കിലും അതു തെറ്റാണന്നു പിന്നാലെ വ്യക്തമായി.

കാരണം പിന്നീട് അഗ്രസീവ് ഷോട്ടുകളൊന്നും റിഷിഭിന്റെ ബാറ്റില്‍ നിന്നും കണ്ടില്ല. അടുത്ത എട്ടു ബോളില്‍ (ഒരു വൈഡ്) നേടാനായത് മൂന്നു സിംഗിളുകള്‍ മാത്രം. പവര്‍പ്ലേയില്‍ ടീമിന്റെ സ്‌കോറിങ് വേഗത കൂട്ടുന്നതിനു പകരം കുറയ്ക്കാനായിരുന്നു റിഷഭ് ശ്രമിച്ചതെന്നു തോന്നിപ്പോവും.

ക്രീസില്‍ താളം കിട്ടാതെ തപ്പിത്തടഞ്ഞ റിഷഭ് ഒടുവില്‍ എല്‍എസ്ജി ആരാധകരുടെ ആഗ്രഹം പോലെ തന്നെ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്താവുകയും ചെയ്തു. മുകേഷ് എറിഞ്ഞ മൂന്നാമത്തെ ഓവറിലെ അവസാന ബോളിലായിരുന്നു ഇത്.

RISHABH PANT

മാര്‍ഷിന്റെ സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ചപ്പോള്‍ മുകേഷ് ഇതിനു നേരെ കൈവയ്ക്കുകയയിരുന്നു. കൈയില്‍ ഉരസിയ ബോള്‍ നേരെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ വിക്കറ്റിലും കൊള്ളുകയായിരുന്നു. ഈ സമയത്തു ക്രീസിനു പുറത്തായിരുന്ന റിഷഭ് റണ്ണൗട്ടാവുകയും ചെയ്തു.

വന്‍ വിമര്‍ശനം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ഓപ്പണറായെത്തി ആളാവാന്‍ നോക്കിയ റിഷഭ് പന്ത് രൂക്ഷവിമര്‍ശനമാണ് നേരിടുന്നത്. ഇന്ത്യന്‍ ടി20 ടീമിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി മാറിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനും വണ്‍ഡൗണായികളിക്കാറുള്ള ഇഷാന്‍ കിഷനും വെല്ലുവിളിയുയര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് അദ്ദേഹം ഓപ്പണിങിലെത്തിയതെന്ന് ഉറപ്പാണ്. പക്ഷെ ഈ നീക്കം ദയനീയ പരാജയവുമായി മാറി.

'ഇതാ ഫ്രോഡ് റിഷഭ് പന്ത്. ഏകദിനത്തില്‍ പരാജയപ്പെട്ടു - ശരാശരി 33 മാത്രം. ടി20യില്‍ പരാജയപ്പെട്ടു - സ്‌ട്രൈക്ക് റേറ്റ് വെറും 127 . ഐപിഎല്ലില്‍ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും പരാജയപ്പെട്ടു. ഇപ്പോള്‍ ഓപ്പണറായും പരാജയപ്പെടുന്നു. ഈ വ്യക്തി കാരണം, സഞ്ജു സാംസണ്‍ അഞ്ചു വര്‍ഷം പാഴായിപ്പോയി'.

'വലിയ ഷോട്ടുകള്‍ അടിക്കാന്‍ യാതൊരു ഉദ്ദേശവും കാണിക്കാതെ റിഷഭ് പന്ത് 9 പന്തില്‍ നിന്ന് 7 റണ്‍സ് നേടി. ഇഷാന്‍ കിഷനും സഞ്ജു സാംസണും തയ്യാറായി ഇരിക്കവെ അദ്ദേഹം ഇന്ത്യക്കുവേണ്ടി 76 ടി20 മത്സരങ്ങള്‍ കളിച്ചത് എങ്ങനെയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്ന് പന്തിന് റണ്ണൗട്ട് ലഭിച്ചത് ഭാഗ്യമാണ്, അല്ലെങ്കില്‍ അദ്ദേഹം തന്റെ ടുക് ടുക് ബാറ്റിങിലൂടെ എല്‍എസ്ജിയെ തകര്‍ക്കുമായിരുന്നു'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Wednesday, April 1, 2026, 21:35 [IST]
Other articles published on Apr 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+