Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആ 5 സിക്‌സല്ലാതെ റിങ്കുവിനു വേറെ എന്തുണ്ട് ? വെറും വേസ്റ്റ്!! ഇനി ഇന്ത്യന്‍ ടീം കാണില്ല

അഹമ്മദാബാദ്: ഈ സീസണില്‍ വീണ്ടുമൊരു മല്‍സരത്തില്‍ കൂടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ബാറ്റിങില്‍ ദുരന്തമായിരിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ റിങ്കു സിങ്. വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. ഒരു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു.

15ാം ഓവറില്‍ അനുകുല്‍ റോയിയുടെ (9) പുറത്താവലിനു ശേഷമാണ് ഏഴാമനായി 15ാം ഓവറില്‍ റിങ്കു ക്രീസിലെത്തിയത്. ഫിനിഷറുടെ റോളില്‍ അവസാന അഞ്ചോവറില്‍ കസറാനും ടീമിനെ വലിയ ടോട്ടലില്‍ എത്തിക്കും അദ്ദേഹത്തിനു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്. പക്ഷെ ഒരിക്കല്‍ കൂടി ടീമിനെ റിങ്കു ചതിച്ചു.

RINKU SINGH

ആദ്യ ബോളില്‍ സിംഗിളുമായി തുടങ്ങിയെങ്കിലും കാഗിസോ റബാഡയെറിഞ്ഞ 16ാം ഓവറിലെ ആദ്യ ബോളില്‍ തന്നെ വിക്കറ്റും വലിച്ചെറിഞ്ഞു. ബാക്ക് ഓഫ് ലെങ്ത്ത് ബോളിനെതിതിരേ റിങ്കു ആഞ്ഞു വീശിയെങ്കിലും എഡ്ജായി നേരെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലൊതുങ്ങി. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് റിങ്കുവിനു നേരെ ഉയരുന്നത്.

വന്‍ വിമര്‍ശനം

'ഒരോവറിലെ ആ അഞ്ച് സിക്‌സറുകള്‍ കൂടാതെ റിങ്കു സിങ് മറ്റേതെങ്കിലും മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് ഐപിഎല്ലില്‍ കളിച്ചിട്ടുണ്ടോ? അദ്ദേഹത്തിന് 14 കോടി രൂപയാണ് പ്രതിഫലം ലഭിക്കുന്നത്.'

'റിങ്കു സിംഗ് ഒരു വന്‍ പരാജയമാണ്, അദ്ദേഹം വെറും ഓവര്‍ ഹൈപ്പ് ചെയ്യപ്പെട്ടിട്ടുള്ള കളിക്കാരന്‍ മാത്രമാണ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ റിങ്കുവിനു പകരം രജത് പാട്ടീധാറിനെ കൊണ്ടുവരണം'.

' റിങ്കു സിങ്ങിനെ പുറത്താക്കണം. ഇത് തമാശയ്ക്ക് അപ്പുറമാണ്. കളിക്കാന്‍ അദ്ദേഹത്തിന് ഒട്ടും പ്രചോദനമില്ല. കെകെആറിനു വേണ്ടി റണ്‍സ് നേടാനുള്ള ആ ആഗ്രഹം ഇപ്പോള്‍ മരിച്ചു. വെറും ബാധ്യത മാത്രമായി റിങ്കു മാറിയിരിക്കുകയാണ് ! ഇതൊരു മികച്ച എന്‍ട്രി പോയിന്റായിരുന്നു, പക്ഷേ നിരാശപ്പെടുത്തി. റിങ്കുവിനോ രമണ്‍ദീപിനോ പകരം ദാഹിയയ്ക്ക് ടീമില്‍ ഇടം നല്‍കുക'.

RINKU SINGH

'റിങ്കു സിംഗിന്റെ അവിശ്വസനീയമായ പതനം. കെകെആര്‍ മത്സരങ്ങളില്‍ റിങ്കു സിംഗ് ഹീറോ കാമില്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇന്ത്യന്‍ ആരാധകര്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഇഷ്ടപ്പെട്ടിരുന്നു.

മധ്യനിരയില്‍ അദ്ദേഹം തീര്‍ത്തും ഉപയോഗശൂന്യനായി കാണപ്പെടുന്നു, കൂടാതെ സ്ലോഗില്‍ 2-3 ഓവറുകള്‍ മാത്രമേ എറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ എന്ന് തോന്നുന്നു. ഇപ്പോള്‍ റിങ്കു പൂര്‍ണമായും ഫോമൗട്ടായാണ് കാണപ്പെടുന്നത് !'

IPL 2026ല്‍ റിങ്കു സിംഗ്

33* (21) vs MI
35 (25) vs SRH
4 (7) vs LSG
6 (12) vs CSK
1 (2) vs GT

- മികച്ച തുടക്കം, പക്ഷേ ഓരോ മത്സരം കഴിയുന്തോറും സ്ഥിരത നഷ്ടപ്പെടുന്നു
- സ്‌ട്രൈക്ക് റേറ്റ് ഇടിവ് + കുറഞ്ഞ ഇംപാക്ട് അദ്ദേഹത്തിന്റെ റോളിനെ ദോഷകരമായി ബാധിക്കുന്നു
- താളം വീണ്ടെടുക്കാന്‍ ഒരു വലിയ ഇന്നിങ്‌സ് മതി'.

'റിങ്കു സിങ്ങിനെ ബെഞ്ചില്‍ ഇരുത്താനുള്ള സമയമായിരിക്കുകയാണ്. അവന്റെ കളി തീര്‍ന്നിരിക്കുകയാണ്. ആത്മവിശ്വാസം വട്ടപ്പൂജ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഇതിനകം തന്നെ പ്ലേഓഫ് കാണില്ലെന്നു ഉറപ്പായതിനാല്‍, ഒരു അണ്‍ ക്യാപ്ഡ് യുവതാരത്തിന് അവസരം നല്‍കണം'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍

Story first published: Friday, April 17, 2026, 22:03 [IST]
Other articles published on Apr 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+