ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡിയോല്‍ വമ്പന്‍ നീക്കത്തിനു തയ്യാറെടുക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും തങ്ങളുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെ തിരികെ കൊണ്ടുവരാനുള്ള പ്ലാനിലാണ് മുംബൈ.
ഇതു സംബന്ധിച്ച് ഇരുടീമുകളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗിക്കുന്നതായാണ് സൂചനകള്‍. കഴിഞ്ഞ ദിവസം രാത്രി മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫ്‌ളാറ്റിലേക്കു ഇഷാന്‍ വരുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
മുംംബൈയിലേക്കുള്ള കൂടുമാറ്റത്തിന്റെ ചര്‍ച്ചകളുമായി ബന്ധപ്പെട്ടാണ് ഇഷാന്റെ ഈ സന്ദര്‍ശനമെന്നും പാപ്പരാസികള്‍ പറയുന്നു. ഇഷാനെ തിരികെ എത്തിക്കാനായാല്‍ അടുത്ത സീസണിലെ മുംബൈ ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ഇലവനില്‍ ആരൊക്കെ?
ഇഷാന്‍ കിഷന്‍ മടങ്ങിയെത്തിയാല്‍ വീണ്ടുമൊരിക്കല്‍ക്കൂടി മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കു രോഹിത് ശര്‍മ- ഇഷാന്‍ സൂപ്പര്‍ ഓപ്പണിങ് ജോടിയെ കളിക്കളത്തില്‍ കാണം. മുംബൈയില്‍ ഏറെ ക്ലിക്കായ ഓപ്പണിങ് സഖ്യം കൂടിയാണിത്. ടീമിനു പല സ്‌ഫോടനാത്മക തുടക്കങ്ങളും ഈ സഖ്യം നല്‍കിയിട്ടുമുണ്ട്. ഇഷാന്റെ തിരിച്ചുവരവോടെ സ്ഥാനം നഷ്ടമാവുക സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റയാന്‍ റിക്കെല്‍റ്റണായിരിക്കും.
കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്തത് രോഹിത്- റിക്കെല്‍റ്റണ്‍ സഖ്യമായിരുന്നു. പുതിയ ഈ ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തിരുന്നു. കരിയറിലെ ആദ്യത്തെ ഐപിഎല്ലില്‍ തന്നെ റിക്കെല്‍റ്റണ്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. പക്ഷെ ഇഷാനുണ്ടെങ്കില്‍ അദ്ദേഹത്തെ പുറത്തിരുത്തുകയല്ലാതെ മുംബൈയ്ക്കു മുന്നില്‍ മറ്റു വഴികളുമില്ല.
രോഹിത്-ഇഷാന്‍ ജോടിക്കു ശേഷം മൂന്നാം നമ്പറില്‍ കളിക്കുക 360 ബാറ്ററായ സൂര്യകുമാര്‍ യാദവായിരിക്കും. ഇന്ത്യന്‍ ടി20 ക്യാപ്റ്റനായിരിക്കെ സമ്മര്‍ദ്ദം കാരണം പതറുന്ന അദ്ദേഹത്തിനു മുംബൈയില്‍ കൂടൂതല്‍ ഫ്രീയായി തന്റെ ബാറ്റിങില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യാം. നാലാം നമ്പര്‍ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയുടെ കൈകളില്‍ ഭദ്രമാണ്.
അഞ്ചാമനായി ഇറങ്ങുക ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ വില്‍ ജാക്‌സാണ്. കഴിഞ്ഞ മെഗാ ലേലത്തില്‍ മുംബൈയിലെത്തിയ ശേഷം മോശമല്ലാത്ത പ്രകടനമാണ് ജാക്‌സ് നടത്തിയത്. അതിനാല്‍ അടുത്ത സീസണില്‍ അദ്ദേഹം ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നതും ഉറപ്പാണ്. ആറാം നമ്പറിലാണ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ കാണാം.

കഴിഞ്ഞ സീസണില്‍ ഫിനിഷറുടെ റോളില്‍ മിന്നിച്ച നമാന്‍ ധിറായിരിക്കും ഏഴാമനായി ബാറ്റ് വീശുക. മികച്ച പ്രഹരശേഷിയും അനായാസം സ്‌കോര്‍ ചെയ്യാനുള്ള കഴിവുമാണ് അദ്ദേഹത്തെ അപകടകാരിയാക്കുന്നത്.
എട്ടില്‍ ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നറുണ്ടാവും. ബൗളിങിനൊപ്പം ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ കിവി താരത്തിനു കഴിയും.
അതിനു ശേഷം ഒമ്പതു മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, അഫ്ഗാനിസ്താന്‍ സ്പിന്നറായ മുജീബുര്‍ റഹ്മാന്‍, ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും കളിക്കും. ഇംപാക്ട് പ്ലെയറുടെ റോള്‍ ദീപക് ചാഹറിനാണ്.
മുംബൈയുടെ പുതിയ 11
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍) സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, വില്‍ ജാക്ക്സ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, മിച്ചെല്‍ സാന്റ്നര്‍, ട്രെന്റ് ബോള്‍ട്ട്, മുജീബ് ഉര്‍ റഹ്മാന്‍, ജസ്പ്രീത് ബുംറ