For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: എല്‍എസ്ജിയെ എറിഞ്ഞിട്ടു!! ആര്‍സിബിയുടെ പടയോട്ടം, തലപ്പത്ത്

ബെംഗളൂരു: നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്ലില്‍ പടയോട്ടം തുടരകയാണ്. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന തീര്‍ത്തും ഏകപക്ഷീയമായ മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിനാണ് ആര്‍സിബി തുരത്തിയത്. ഈ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളി അവര്‍ തലപ്പത്തേക്കും കയറി.

147 റണ്‍സിന്റെ ചെറിയ ലക്ഷ്യം മാത്രമേ ആര്‍സിബിക്കു നല്‍കാന്‍ റിഷഭ് പന്തിനും സംഘത്തിനുമായുള്ള. ഈ സ്‌കോര്‍ വളരെ അനായാസം തന്നെ വെറും 15.1 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയും ചെയ്തു. വിരാട് കോലിയുടെ (49) ഇന്നിങ്‌സാണ് ആര്‍സിബിയുടെ വിജയത്തിനു അടിത്തറയിട്ടത്. 34 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറും ഒരു സിക്‌സറുമടിച്ചു.

RCB

ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ (27), ജിതേഷ് ശര്‍മ (23) എന്നിവരും ടീമിന്റെ വിജയം വേഗത്തിലാക്കി. വെറും 15.1 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രം ആര്‍സിബി ലക്ഷ്യം മറികടക്കുകയും ചെയ്തു. ഫില്‍ സാള്‍ട്ടിനെ (7) രണ്ടാം ഓവറില്‍ തന്നെ പുറത്തായ ശേഷ ആര്‍സിബി അല്‍പ്പമൊന്നു പതറിയെങ്കിലു രണ്ടാം വിക്കറ്റില്‍ കോലി-ദേവ്ദത്ത് പടിക്കല്‍ 34 ബോളില്‍ 57 റണ്‍സ് ആര്‍സിബി വിജയവും ഉറപ്പിക്കുകയായിരുന്നു.

തകര്‍ന്നടിഞ്ഞ് എല്‍എസ്ജി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍പ്പന്‍ ബൗളിലൂടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂ എറിഞ്ഞിട്ടു. അവസാന ബോളില്‍ 146 റണ്‍സിനു എല്‍എസ്ജി കൂടാരം കയറി.

മിച്ചെല്‍ മാര്‍ഷ് (40), മുകള്‍ ചൗധരി (39), ആയുഷ് ബഡോനി (38) എന്നിവരാണ് ടീമിനെ 100 കടക്കാന്‍ സഹായിച്ചത്. മറ്റാരും 20 റണ്‍സ് പോലുമെടുത്തില്ല. 32 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് മാര്‍ഷിന്റെ ഇന്നിങ്‌സ്. മുകുള്‍ 28 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുകളുമടിച്ചു.

ആദ്യ വിക്കറ്റില്‍ മാര്‍ഷ്- എയ്ഡന്‍ മാര്‍ക്രം ജോടി 32 റണ്‍സിന്റെ ഭേദപ്പെട്ട കൂട്ടുകെട്ടു്ണ്ടാക്കിയെങ്കിലും പിന്നീട് എല്‍എസ്ജിക്കു തുരുതുരെ വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. ഒരു സഖ്യത്തെയും 40 റണ്‍സ് തികയ്ക്കാന്‍ ആര്‍സിബി അനുവദി്ച്ചില്ല.

RCB LSG

നാലു വിക്കറ്റുകള്‍ പിഴുത പേസര്‍ റാസിഖ് ദര്‍ സലാമാണ് എല്‍എസ്ജിയുടെ കഥ കഴിച്ചത്. നാലോവറില്‍ 24 റണ്‍സിനു അദ്ദേഹം നാലു വിക്കറ്റുകള്‍ പിഴുതു. മൂന്നു വിക്കറ്റുകളുമായി ഭുവനേശ്വര്‍ കുമാറും ക്രുനാല്‍ പാണ്ഡ്യയും റാസിഖിനു മികച്ച പിന്തുണ നല്‍കുകയും ചെയ്തു.

സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും വിജയം കൊയ്യാന്‍ ആര്‍സിബിക്കായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 43 റണ്‍സിനുമാണ് തുരത്തിയത്.

പക്ഷെ ഹാട്രിക് മോഹം റോയല്‍സ് തകര്‍ത്തു. ആറു വിക്കറ്റിന്റെ ജയമാണ് അവര്‍ ആഘോഷിച്ചത്. അവസാന മാച്ചില്‍ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിനു തോല്‍പ്പിച്ച് ആര്‍സിബി വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.

അതേസമയം, തോല്‍വിയോടെയാണ് എല്‍എസ്ജി സീസണ്‍ ആരംഭിച്ചത്. ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു അവര്‍ ആറു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങി. പക്ഷെ അടുത്ത രണ്ടു മാച്ചിലും ജയിച്ച് എല്‍എസ്ജി ശക്തമായി തിരിച്ചുവന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നു വിക്കറ്റിനുമായിരുന്നു അവര്‍ തോല്‍പ്പിച്ചത്. പക്ഷെ അവസാന മല്‍സരത്തില്‍ റിഷഭിനും സംഘത്തിനും അടിതെറ്റി. ഗുജറാത്ത് ടൈറ്റന്‍സിനോടു ഏഴു വിക്കറ്റിന്റെ വന്‍ തോല്‍വി അവര്‍ക്കു നേരിടേണ്ടി വരികയായിരുന്നു.

പ്ലെയിങ് 11

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫിലിപ്പ് സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ റാസിഖ് സലാം ദാര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- എയ്ഡന്‍ മാര്‍ക്രം, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപറ്റന്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി (വിക്കറ്റ് കീപ്പര്‍), ആവേശ് ഖാന്‍, ദിഗ്വേഷ് സിംഗ് റാട്ടി, പ്രിന്‍സ് യാദവ്.

Story first published: Wednesday, April 15, 2026, 9:39 [IST]
Other articles published on Apr 15, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+