For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ഡിസി ഈസ് ബാക്ക്! മില്ലര്‍ ഹീറോ, ആവേശപ്പോരില്‍ ആര്‍സിബിയെ തീര്‍ത്തു

ബെംഗളൂരു: ഐപിഎല്ലില്‍ രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. അവസാന ഓവറിലേക്കു നീണ്ട ത്രില്ലിങ് മാച്ചില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനാണ് ഡിസി കെട്ടുകെട്ടിച്ചത്.

ആര്‍സിബി നല്‍കിയ 176 റണ്‍സിന്റെ വിജയലക്ഷ്യം ഒരു ബോള്‍ ശേഷിക്കെ നാലു വിക്കറ്റിനു ഡിസി മറികടക്കുകയായിരുന്നു. ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും (60*) കെഎല്‍ രാഹുലിന്റെയും (57) ഫിഫ്റ്റികളാണ് ഡിസിയുടെ വിജയത്തിനു അടിത്തറയിട്ടത്.

KL RAHUL

47 ബോളില്‍ നാലു ഫോറും ഒരു സിക്‌സും സ്റ്റബ്‌സിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രാഹുല്‍ 34 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു. എന്നാല്‍ ജയക്കിനു ഡിസി കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്. ഡേവിഡ് മില്ലറോടാണ്. അദ്ദേഹത്തിന്റെ തീപ്പൊരി ഫിനിഷിങാണ് ഡിസിയെ ഫിനിഷിങ് ലൈന്‍ കടത്തിയത്.

അവസാനത്തെ നാലു ബോളില്‍ ഡിസിക്കു ജയിക്കാന്‍ 13 റണ്‍സ് വേണ്ടിയിരുന്നു. ആര്‍സിബി വിജയം മണത്ത നിമിഷവുമായിരുന്നു അത്. പക്ഷെ മില്ലര്‍ ശരിക്കും കില്ലറായി മാറുന്നതാണ് കണ്ടത്.

റൊമാരിയോ ഷെപ്പേര്‍ഡിനെതിരേ അടുത്ത രണ്ടു ബോളിലും സിക്‌സറടിച്ച അദ്ദേഹം അഞ്ചാമത്തെ ബോളില്‍ ഫോറുമായി ഡിസിയുടെ വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു. 10 ബോളില്‍ പുറത്താവാതെ 22 റണ്‍സാണ് മില്ലര്‍ അടിച്ചെടുത്തത്.

സൂപ്പര്‍ സാള്‍ട്ട്!!

ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 175 റണ്‍സെന്ന വെല്ലുവിൡയുയര്‍ത്തുന്ന ടോട്ടല്‍ നേടിയത്. ഇതിനു അവര്‍ കടപ്പെട്ടിരിക്കുന്നതാവട്ടെ ഇംഗ്ലീഷ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനോടുമാണ്. അഗ്രസീവ് ഫിഫ്റ്റി കുറിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്.

63 റണ്‍സുമായാണ് സാള്‍ട്ട് ടീമിന്റെ അമരക്കാരനായത്. 38 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു ഫോറും മൂന്നു സിക്‌സറുകളുമടിച്ചു. ആര്‍സിബി നിരയില്‍ മറ്റാരും 30 റണ്‍സ് പോലും തികച്ചില്ല. ടിം ഡേവിഡ് (26) ഭേദപ്പെട്ട സംഭാവന നല്‍കിയപ്പോള്‍ വെറായാരും 20 പോലും തികച്ചില്ല.

NGIDI AXAR

വിരാട് കോലി (19), ദേവ്ദത്ത് പടിക്കല്‍ (18), ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ (8), ജിതേഷ് ശര്‍മ (14), റൊമാരിയോ ഷെപ്പേര്‍ഡ് (1), ക്രുനാല്‍ പാണ്ഡ്യ (12) എന്നിവരൊന്നും ബാറ്റിങി ക്ലിക്കായില്ല. ഒരു ഘട്ടത്തില്‍ 200 പ്ലസ് സ്‌കോര്‍ ആര്‍സിബി ഉറപ്പിച്ചിരുന്നു.

പക്ഷെ അവസാന 10 ഓവറില്‍ ഡിസി അവരെ ഉജ്ജ്വല ബൗളിങിലൂടെ പിടിച്ചുകെട്ടി. അവസാനത്തെ അഞ്ചോവറില്‍ വെറും 29 റണ്‍സാണ് ആര്‍സിബിക്കു ലഭിച്ചത്. നാലു വിക്കറ്റുകളും നഷ്ടമാവുകയും ചെയ്തു. ഓപ്പണിങ് വിക്കറ്റില്‍ കോലി- സാള്‍ട്ട് ജോടി 31 ബോളില്‍ 52 റണ്‍സ് ചേര്‍ത്തിരുന്നു. ആര്‍സിബി ഇന്നിങ്‌സിലെ ഏക ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടും ഇതാണ്.

ണ്ടാം വിക്കറ്റില്‍ ദേവ്ദത്തിനെ കൂട്ടുപിടിച്ച് സാള്‍ട്ട് 29 ബോളില്‍ 47 റണ്‍സ് ചേര്‍ത്തിരുന്നു. പക്ഷെ ദേവ്ദത്തിന്റെ പുറത്താവല്‍ ആര്‍സിബി ബാറ്റിങിന്റെ താളം തെറ്റിക്കുകയായിരുന്നു. ഇതിനുശേഷം നല്ല കൂട്ടുകെട്ടുകളൊന്നും ആര്‍സിബി ഇന്നിങ്‌സില്‍ കണ്ടില്ല.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്ന ഡിസി 200ല്‍ താഴെ റണ്‍സില്‍ ആര്‍സിബിയെ പൂട്ടുകയും ചെയ്തു. ഡിസിക്കായി ലുംഗി എന്‍ഗിഡി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു. മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേല്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ടീമുകളും അവസാന മല്‍സരത്തിലെ അതേ ഇലവനെ തന്നെ ഈ കളിയിലും നിലനിര്‍ത്തി.

പ്ലെയിങ് 11

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു- ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ്മ.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പതും നിസ്സങ്ക, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ റിസ്വി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ആക്വിബ് നബി, കുല്‍ദീപ് യാദവ്, ലുങ്കി എന്‍ഗിഡി, ടി നടരാജന്‍, മുകേഷ് കുമാര്‍.

Story first published: Saturday, April 18, 2026, 14:18 [IST]
Other articles published on Apr 18, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+