For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ഫിനിഷിങില്‍ കിടുവാര്? ഭയക്കേണ്ടത് 3 ടീമിനെ!! എല്ലാവരുടെയും ഫിനിഷിങ് ജോടിയെ അറിയാം

ഐഎല്ലില്‍ മികച്ച ഫിനിഷര്‍മാര്‍ ഏതു ടീമിനും മുതല്‍ക്കൂട്ടാണ്. കാരണം മുന്‍നിരയ്ക്കും മധ്യനിരയ്ക്കും പ്രതീക്ഷ കാക്കാന്‍ കഴിയാതെ വരുമ്പോള്‍ വളരെ കുറച്ചു ഓവറുകള്‍ കൊണ്ടു തന്നെ ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒന്നോ, രണ്ടോ മികച്ച ഫിനിഷര്‍മാര്‍ക്കു സാധിക്കും. തോല്‍വിയുറപ്പിച്ച കളി പോലും മാറ്റി മറിക്കാന്‍ ശേഷിയുള്ള ചില കിടിലന്‍ ഫിനിഷര്‍മാരെ ആധുനിര ക്രിക്കറ്റില്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

ഇവരെല്ലാം ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗവുമാണ്. അടുത്ത ഐപിഎല്‍ സീസണില്‍ പത്തു ഫ്രാഞ്ചൈസികളുടെയും ഫിനിഷിങ് ജോടികള്‍ ആരെക്കെയാണെന്നും ഇതില്‍ ആരുടേതാണ് ഏറ്റവും ബെസ്റ്റെന്നും നമുക്കു പരിശോധിക്കാം.

DAVID SHEPHERD

ഏറ്റവും കിടു ആരുടേത്?

ഐപിഎല്ലിലെ മുഴുവന്‍ ഫ്രാഞ്ചൈസികളുടെയും ഫിനിഷിങ് ജോടികള്‍ പരിശോധിക്കുമ്പോള്‍ അതില്‍ ഏറ്റവും മികച്ചതായി കാണപ്പെടുന്നത് പ്രധാനമായും മൂന്നു ടീമുകളുടേതാണ്. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, അഞ്ചു തവണ വിജയികളായ മുംബൈ ഇന്ത്യന്‍സ്, ഇനിയും കിരീടം നേടിയില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണിത്.

മുംബൈയുടെ ഫിനിഷിങ് ദൗത്യം ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ, അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം നമാന്‍ ധിര്‍ എന്നിവര്‍ക്കായിരിക്കും. ടി20യില്‍ ഹാര്‍ദിക്കിന്റെ ഫിനിഷിങ് പാടവത്തെ കുറിച്ച് ആര്‍ക്കും സംശയം കാണില്ല. കാരണം വര്‍ഷങ്ങളായി ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലുമെല്ലാം അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്.

പക്ഷെ ധിര്‍ ഫിനിഷിങില്‍ അവരുടെ സര്‍പ്രൈസ് താരമാണ്. കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിന്റെ ചില തകര്‍പ്പന്‍ ഫിനിഷിങുകള്‍ ടീമിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷിച്ചിരുന്നു. വരും സീസണിലും ധിര്‍ ഇതു തുടര്‍ന്നാല്‍ മുംബൈയുടെ മുന്നോട്ടുള്ള യാത്ര എളുപ്പായിരിക്കും..

അതേസമയം, ആര്‍സിബിയുടെ ഫിനിഷിങ് ജോടികള്‍ ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരനായ ബാറ്റര്‍ ടിം ഡേവിഡും വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം റൊമാരിയോ ഷെപ്പേര്‍ഡാണ്, കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കിനായി ഫിനിഷിങില്‍ വലിയ ഇംപാക്ടുണ്ടാക്കിയ സൂപ്പര്‍ ജോടികളാണ്,

ഐപിഎല്ലിലെ മുഴുവന്‍ ടീമുകളുടെയും ഫിനിങ് ജോടികളെ എടുത്താല്‍ ഡേവിഡ്- ഷെപ്പേര്‍ഡ് എന്നിവരേക്കാള്‍ അപകടകാരികള്‍ ഇല്ലെന്നു തന്നെ സമ്മതിക്കേണ്ടി വരും. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്ന ഇരുവര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങങ്ങളിലെ ടി20 ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ച അനുഭവ സമ്പത്തുമുണ്ട്. ഇതു ഐപിഎല്ലിലും ഡേവിഡിനെയും ഷെപ്പേര്‍ഡിനെയും ഏറെ സഹായിക്കുകയും ചെയ്യുന്നു.

HARDIK DHIR

ഡല്‍ഹി ടീമിന്റെ കാര്യത്തിലേക്കു വന്നാല്‍ പുതിയ ഫിനിഷിങ് ജോടിയെയാണ് അവര്‍ പരീക്ഷിക്കുക. സൗത്താഫ്രിക്കുടെ പരിചയ സമ്പന്നനായ ബാറ്റര്‍ ഡേവിഡ് മില്ലര്‍ക്കൊപ്പം ഇന്ത്യന്‍ അണ്‍ക്യാപ്ഡ് താരം അശുതോഷ് ശര്‍മയാണ് ഫിനിഷിങിലുള്ളത്. മില്ലറുടെ ഫിനിഷിങ്് പാടവം ലോകം അംഗീകരിച്ചു കഴിഞ്ഞതാണ്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കൊപ്പവും അദ്ദേഹം മിന്നിച്ചിട്ടുണ്ട്.

ഇത്തവണ മിനി താരലേലത്തിലാണ് മില്ലറെ ഡിസി വാങ്ങിയത്. അദ്ദേഹത്തിന്റെ ഫിനിഷിങ് മികവ് പുതിയ സീസണില്‍ ഡിസിക്കു മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അശുതോഷാവട്ടെ നേരത്തേ പഞ്ചാബ് കിങ്‌സിലൂടെയാണ് ഫിനിഷറായി വരവറിയിച്ചത്. പിന്നീട് ഡിഡിസിയിലേക്കു വന്നപ്പോഴും അദ്ദേഹം ഫോം തുടരുകയാണ്.

മറ്റു ടീമുകളുടെ ഫിനിഷിങ് ജോടികള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- എംഎസ് ധോണി, കാര്‍ത്തിക് ശര്‍മ.
പഞ്ചാബ് കിങ്‌സ്- ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്.
സണ്‍റൈസഴ്‌സ് ഹൈദരാബാദ്- ലിയാം ലിവിങ്‌സ്റ്റണ്‍, അനികേത് വര്‍മ
ലഖ്‌നൗ സൂ്പ്പര്‍ ജയന്റ്‌സ്- ആയുഷ് ബഡോണി, അബ്ദുള്‍ സമദ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റിങ്കു സിങ്, രമണ്‍ദീപ് സിങ്.
ഗുജറാത്ത് ടൈറ്റന്‍സ്-ഷാരൂഖ് ഖാന്‍, ജാസണ്‍ ഹോള്‍ഡര്‍.
രാജസ്ഥാന്‍ റോയല്‍സ്- ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍.

Story first published: Friday, December 19, 2025, 16:34 [IST]
Other articles published on Dec 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+